ഉള്ളടക്കത്തിലേക്ക് പോവുക

എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
42033-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42033
യൂണിറ്റ് നമ്പർ2018/42033
അംഗങ്ങളുടെ എണ്ണം29
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ലീഡർKRISHNAVENI
ഡെപ്യൂട്ടി ലീഡർPRANAMIKA
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ASWATHY J
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2JIJI A R
അവസാനം തിരുത്തിയത്
03-06-2026Skvhskadampattukonam123


പ്രമാണം:42033 LK CAMP.heic

ലിറ്റിൽകൈറ്റ്സ് അഭിരുചിപരീക്ഷ

2025-2028 ബാച്ച് കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷ 2025ജൂൺ 25 ആം  തീയതി നടന്നു.ആകെ 90കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 89കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം 30 കുട്ടികളെ    പുതിയ യൂണിറ്റിലേക്ക് തിരഞ്ഞെടുത്തു.

അംഗങ്ങൾ

Sl.No. Name
1 FIRDOUS S
2 JANAKI J R
3 HANAA FATHIMA N
4 DEERAJ J S
5 BIDHIN V
6 BIBINA KRISHNAN B
7 AVANI B S
8 ATHIRA.A
9 ARCHA RAMESH
10 ANUGRAHA S
11 ANISHA A S
12 ANAMIKA J
13 ANAMIKA ABHILASH
14 AKSHARA DIJESH
15 AJMIYA A

പ്രവർത്തനങ്ങൾ

ഒന്നാംഘട്ട സ്കൂൾതല യൂണിറ്റ് ക്യാമ്പ് 2025#https://youtube.com/shorts/nkcWCOFsjtU?si=w0HZCknehKRyenAK

2025-28 ബാച്ചിൻെറ ഒന്നാംഘട്ട സ്കൂൾതല യൂണിറ്റ് ക്യാമ്പ് 2025 സെപ്റ്റംബ‍‌‌ർ 19ന് നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ലക്ഷ്മി വി എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.മാസ്റ്റർ ട്രയിനറായ ശ്രീമതി ഷെറിൻ നേതൃത്വം നൽകി. സ്കൂളിലെ ലിറ്റിൽകൈറ്റ്സ് മെൻറർമാരായ ശ്രീമതി. അശ്വതി ജെ യും ശ്രീരാഗ് എസ് എസ് ഉം ക്യാമ്പിൽ പങ്കെടുത്തു

രക്ഷാകർതൃ സമ്മേളനം

MEETING

റൂട്ടീൻ ക്ലാസ്സ്

MEDIA


ഗ്രാഫിക് ഡിസൈണിങ് ആൻഡ് അനിമേഷൻ


AI Training

രക്ഷിതാക്കൾക്കുള്ള പരിശീലനം-"സർവ്വം AI മയം"

ലൈറ്റ്‌ലെ കൈറ്റ്സ് 2024-27 ബാച്ചിന്റെ സാമൂഹിക പ്രതിബദ്ധത പ്രവർത്തനത്തിന്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ് "സർവ്വം AI മയം" ഒൻപതാം ക്‌ളാസ്സിലെ കുട്ടികൾ രക്ഷിതാക്കൾക്ക് വേണ്ടി എടുക്കുകയുണ്ടായി .

കടമ്പാട്ടുകോണം ഗവ. എച്ച്.എസ്.എസിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ, സാമൂഹ്യപ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്കായി പ്രത്യേക ബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചു. 8, 9 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ ഉദ്ദേശിച്ചായിരുന്നു പരിപാടി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആഫിയയും ആമിനയും വിദ്യാർത്ഥി അവതാരകരായി പരിശീലനം നയിച്ചു, ഇത് കുട്ടികളുടെ നേതൃത്വശേഷിയും ആത്മവിശ്വാസവും വിളിച്ചുകാട്ടി.

ഹെഡ്മിസ്ട്രസ് ഇൻചാർജ് ലീന എൽ.ബി., സീനിയർ അസിസ്റ്റന്റ് ദീപ്തി എസ്.എൽ., കൈറ്റ് മെന്റേഴ്സായ അശ്വതി ജെ., ജിജി എ.ആർ. എന്നിവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു. AI-യുടെ ദൈനംദിന പ്രയോഗങ്ങൾ, വിദ്യാഭ്യാസമേഖലയിൽ ഉള്ള സാധ്യതകൾ, സുരക്ഷിത ഉപയോഗം എന്നിവ രക്ഷിതാക്കൾക്ക് ലളിതമായി പരിചയപ്പെടുത്തി. പങ്കാളികൾ ചോദ്യങ്ങൾ ചോദിച്ച് സജീവമായി ഇടപെട്ടു; സ്കൂൾ-രക്ഷിതാക്കളുടെ ബന്ധം ശക്തിപ്പെടുത്തുന്ന മാതൃകാ പ്രവർത്തനമായി പരിപാടി മാറി.

ai

സ്കൂൾതല ക്യാമ്പ് - ഒന്നാം ഘട്ടം

little kites 2025-28 ബാച്ചിന്റെ ഒരു ദിവസത്തെ ക്യാമ്പ് 18-05-2026,തിങ്കളാഴ്ച നടന്നു. HM ലക്ഷ്മി ടീച്ചർ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ മെൻറ്റ്സായ അശ്വതി ജെ ,ജിജി എന്നിവരും റിസോഴ്സ് പഴ്സനായി ഗവൺമെന്റ് HSS നാവായിക്കുളം സ്കൂളിലെ രാധിക R ഉം പങ്കെടുത്തു .9.30AM ന് ആരംഭിച്ച ക്യാമ്പ് 4.00PM ന് അവസാനിച്ചു .ഗെയിം ,റീലിസ് മേക്കിങ് ,കേഡൻ ലൈവ് സോഫ്റ്റ്‌വെയർ എന്നിവ പരിചയപ്പെടുത്തി ,എഡിറ്റിംഗ് പരിശീലിപ്പിച്ചു.കുട്ടികൾക്ക് വളരെ ആസ്വാദ്യകരമായിരുന്നു .

പ്രവേശനോത്സവം 2026

2025-26 വർഷത്തെ പ്രവേശനോത്സവം ജൂൺ 1 തിങ്കളാഴ്ച സ്കൂളിൽ മികച്ച രീതിയിൽ ആഘോഷിച്ചു. വർണ്ണകൊടികളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്കൂളിൽ ചെണ്ട മേളത്തോടെ പുതിയ കുട്ടികളെ സ്വീകരിച്ചു. പ്രവേശനോത്സവഗാനത്തോടെ പരിപാടികൾ ആരംഭിച്ചു.കാര്യപരിപാടികൾ കുട്ടികൾ ആയിരുന്നു നടത്തിയത്. പ്രസ്തുത പരിപാടിയിൽ കുമാരി സേതുലക്ഷ്മി സ്വാഗതം ആശംസിച്ചു. ചടങ്ങിന്റെ അധ്യക്ഷ പദം സ്കൂൾ പ്രതിനിധി ദേവാനന്ദ് അലങ്കരിച്ചു. ഉദ്ഘാടനം വാർഡ്മെമ്പർ മീരഅനിൽ നിർവഹിച്ചു.സ്കൂളിലെ അദ്ധ്യാപകനും മജീഷ്യനും ആയ ഷാജുകടയ്ക്കൽ കുട്ടികളെയും രക്ഷിതാക്കളെയും മാജിക്‌ ന്റെ ലോകത്തിലേക്ക് കൊണ്ട് എത്തിച്ചു. കുമാരി നവമി, കുമാരി കൃഷ്ണപ്രിയ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് പുതിയ കുട്ടികളെ ക്ലാസ്സുകളിലേക്ക് സ്വാഗതം ചെയ്യുകയും പായസം വിതരണം ചെയ്യുകയും ചെയ്തു.

LITTLE KITES കുട്ടികൾ വീഡിയോ ഡോക്യൂമെന്റഷൻ പ്രവർത്തനങ്ങളും സ്കൂൾ വിക്കി ഹെല്പ് ഡെസ്കും തയ്യാറാക്കി .സ്കൂൾ വിക്കി ഹെല്പ് ഡിസ്കിലൂടെ രക്ഷിതാക്കൾക്ക് നമ്മുടെ സ്കൂളിന്റെ വിക്കി പേജ് പരിചയപ്പെടുത്തി .പുതിയ കുട്ടികളും അതിൽ പങ്കാളികളായി.ക്യാമറ കൈകാര്യം ചെയ്ത കുട്ടികൾക്ക് രക്ഷകർത്താക്കളുടെ സ്പെഷ്യൽ അപ്പ്രീസിയേഷൻ ലഭിച്ചു.ലൈറ്റ്‌ലെ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ പ്രവേശനോല്സവറീൽസും ,പ്രവേശനോത്സവ ഡോക്യൂമെന്ററിയും യു പി യിലെയും ഹൈ സ്കൂളിലെയും പുതിയകുട്ടികൾക്ക് ഒരു പുതിയ ദൃശ്യാനുഭവമായി മാറി .