ഉള്ളടക്കത്തിലേക്ക് പോവുക

കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പത്തനംതിട്ട

Schoolwiki സംരംഭത്തിൽ നിന്ന്

KGD KNR WYD KKD MLP TSR PKD EKM KTM IDK ALP PTA KLM TVM Home ലിറ്റിൽ കൈറ്റ്സ് പോർട്ടൽ ലിറ്റിൽകൈറ്റ്സ് സഹായം

ഹോംചുമതലപരിശീലനങ്ങൾപ്രവർത്തനങ്ങൾതനത് പ്രവർത്തനങ്ങൾE CUBEലിറ്റിൽ കൈറ്റ്സ്
പത്തനംതിട്ടഡിഇഒ പത്തനംതിട്ടഡിഇഒ തിരുവല്ലകൈറ്റ് ജില്ലാ ഓഫീസ്


KITE പത്തനംതിട്ട ജില്ലാ ആസ്ഥാനം

കൈറ്റ് ജില്ലാ ഓഫീസ്

KITE ൻ്റെ പത്തനംതിട്ട ജില്ലാ ആഫീസ് തിരുവല്ലയിലുള്ള ഡയറ്റിൻ്റെ കോമ്പൗണ്ടിലുള്ള കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗവ. ടിടിഐ , പ്രൈമറി സ്ക്കൂൾ , ഡയറ്റ് എന്നിവ കൈറ്റ് ജില്ലാ ഓഫീസിനു പുറമെ ഈ കോമ്പൗണ്ടിലുണ്ട്. സമീപ പ്രദേശത്തു തന്നെയാണ് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ കാര്യാലയവും സ്ഥിതി ചെയ്യുന്നത്. തിരുവല്ല കെ.എസ്.ആർ. ടി.സി ബസ് സറ്റാന്റിൽ നിന്നും 2 km റെയിൽവേ സ്റ്റേഷനിൽ നിന്നും 3 km കിലോമീറ്റർ ദൂരത്തിലാണ് ഈ ആഫീസ് സ്ഥിതി ചെയ്യുന്നത്.

പത്തനംതിട്ട ജില്ലയിൽ കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (KITE) ചെയ്തു വരുന്ന വിവിധ പ്രവർത്തനങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആധുനികവൽക്കരിക്കുകയും അതിലൂടെ മെച്ചപ്പെട്ട ഒരു പഠനാന്തരീക്ഷം നമ്മുടെ കുട്ടികൾക്ക് ലഭ്യമാക്കാനും കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (KITE) ചെയ്തുവരുന്ന പ്രവർത്തനങ്ങൾ സുത്യർഹമാണ്. ഐസിടി അധിഷ്ഠിത പഠനത്തിനായി KITE ആസൂത്രണം ചെയ്യുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം ആത്മാർത്ഥതയോടെ പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾ നടപ്പിലാക്കി വരുന്നു.

ശിൽപശാലകൾ, പരിശീലനങ്ങൾ, ഹാർഡ്‌വെയർ ക്ലിനിക്കുകൾ, ഇ-മാലിന്യ നിർമാർജനം, ക്ലാസ്‌മുറികളുടെ ഹൈടെക് വൽക്കരണം, സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോഗവും പ്രചാരണവും, ഇ-ഗവേർണൻസ്, ഹാർഡ്‌വെയർ വിന്യാസം, ബ്രോഡ്ബാന്റ് സംവിധാനമൊരുക്കൽ, മേളകളുടെ പ്രവർത്തനത്തി- നാവശ്യമായ സാങ്കേതിക സഹായം, വിദ്യാർഥികളുടെ കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് , ലിറ്റിൽ കൈറ്റ്സ് സഹവാസ ക്യാംപ് ,ക്യാമറാ ന്യൂസ് മേക്കിംഗ് ട്രെയിനിങ്ങ് ,തുടങ്ങി വിദ്യാലയങ്ങൾക്കും വിദ്യാഭ്യാസ ഓഫീസുകൾക്കും സാങ്കേതിക രംഗത്ത് താല്പര്യവും പ്രാവീണ്യവുമുണ്ടാക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് പത്തനംതിട്ട ജില്ലയിലെ സ്കൂളുകളിൽ നാം നടപ്പിലാക്കിയത്.

പ്രൈമറി , ഹൈസ്ക്കൂൾ , ഹയർ സെക്കണ്ടറി അധ്യാപക പരിശീലനം, ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം പരിശീലനം, ഹൈസ്ക്കൂൾ ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ പ്രധമാധ്യാപക വർക്ക് ഷോപ്പ്, എസ് ഐ ടി സി , എച്ച് ഐ ടി സി വർക്ക്ഷോപ്പ്, സ്ക്കൂൾ സന്ദർശനം, ഹൈടെക് ഉപകരണങ്ങളുടെ വിതരണം, പ്രൈമറി എച്ച് എം മാനേജ്മെന്റ് പരിശീലനം, പ്രൈമറി ഹൈടെക് പൈലറ്റ് സ്ക്കൂളുകളിലെ അധ്യാപക പരിശീലനം ,സമഗ്ര വർക്ക്ഷോപ്പ്, ലിറ്റിൽ കൈറ്റ്സ് പരിശീലനം തുടങ്ങിയവ കൂടാതെ ഹാർഡ് വെയർ, മൊബൈൽ ആപ്പ് നിർമ്മാണം, വീഡിയോ എഡിറ്റിങ്ങ്, ഗ്രാഫിക്സ് ഡിസൈനിംഗ്, ഇലക്ട്രോണിക്സ്, ഭാഷാ കമ്പ്യൂട്ടിങ്ങ് ,സൈബർ സുരക്ഷ, ആനിമേഷൻ, പ്രോഗ്രാമിങ്ങ് ,റോബോട്ടിക്സ്, വിക്കി പീഡിയ, പ്രോബേഷൻ പരിശീലനം (KOOL)എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത മേഖല കളിൽ നമ്മുടെ കുട്ടികൾക്കും നല്ലൊരു ശതമാനം അദ്ധ്യാപകർക്കും പരിശീലനം നൽകാൻ സാധിച്ചു.

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഐസിടി അധിഷ്ഠിത പഠനത്തിനായി KITE ആസൂത്രണം ചെയ്യുന്ന പ്രവർത്തനങ്ങൾ പത്തനംതിട്ട ജില്ലയിലെ സ്കൂളുകളിൽ നടപ്പിലാക്കി വരുന്നു.വിവിധ പരിശീലനങ്ങൾ, സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോഗവും പ്രചാരണവും, വിദ്യാർഥികളുടെ കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ,തുടങ്ങി കുട്ടികൾക്കും അധ്യാപകർക്കും സാങ്കേതിക രംഗത്ത് താല്പര്യവും പ്രാവീണ്യവു മുണ്ടാക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഈ കഴിഞ്ഞ അധ്യയന വർഷം പത്തനംതിട്ട ജില്ലയിലെ സ്കൂളുകളിൽ നടപ്പിലാക്കിയത്.

ജില്ലാ കോർഡിനേറ്റർ

മനു മാത്യു

മാസ്റ്റർ ട്രെയിനർമാർ

  • ജയേഷ് സി. കെ (മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർ)
  • തോമസ് എം ഡേവിഡ്
  • ഗിരീഷ് കുമാർ
  • അഭിലാഷ് കെ. ജി
  • റോബി ജെ ചെറിയാൻ
  • താരാ ചന്ദ്രൻ ആർ
  • ബ്ലസി ഫിലിപ്പ്
  • ജ്യോതി ലക്ഷ്മി ജെ . ആർ

ടെക്നിക്കൽ അസിസ്റ്റന്റ്

  • അഭിജിത്ത് ആർ

ഓഫീസ് അസിസ്റ്റന്റ്

  • ഷഹാന സി.എച്ച്

സൗകര്യങ്ങൾ

അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും മറ്റ് ഗവൺമെന്റ് സ്റ്റാഫുകൾക്കും വിവിധ ട്രെയിനിങ്ങുകൾ നല്കുന്നതിനു പര്യാപ്തമായ രീതിയിൽ സജീകരിച്ചിട്ടുള്ള ഒരു ഹാൾ ഓഫീസിന് ചേർന്നുണ്ട്.

യാത്രാസൗകര്യം

തിരുവല്ല നഗരത്തിനോട് ചേർന്നു നിൽക്കുന്നതിനാൽ തീവണ്ടി, ബസ്, മറ്റ് വാഹന സൗകര്യങ്ങൾ ഓഫീസിലേക്ക് എത്തുവാൻ ലഭ്യമാണ്

വഴികാട്ടി

കൈറ്റ് പത്തനംതിട്ട ജില്ലാ ആസ്ഥനത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തിരുവല്ലയിലാണ്, പത്തനംതിട്ട ജില്ലയുടെ കൈറ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.

(തിരുവല്ല- മാവേലിക്കര പാതയിൽ തിരുവല്ല മാർക്കറ്റ് ജംഗ്ഷനിൽ DIET Campus ൽ)

  • തിരുവല്ല കെ.എസ്.ആർ. ടി.സി ബസ് സറ്റാന്റിൽ നിന്നും 2 km റെയിൽവേ സ്റ്റേഷനിൽ നിന്നും 3 km അകലം

Kite website

Contact

Map