കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പത്തനംതിട്ട/തനത് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ജില്ലയിലെ തനതു പ്രവർത്തനങ്ങൾ

ഇ – മാലിന്യ നിർമാർജ്ജനം

➢ ജില്ലയിൽ ജനുവരി 17 ന് DDE യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന്റെ മിനിറ്റ് പ്രകാരം കൈറ്റിന്റെ നേത്യത്ഥത്തിൽ ഇ-മാലിന്യ നിർമാർജന ക്യാമ്പയിൻ തുടങ്ങി. DDE സർക്കുലർ നൽകി.ഇ മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് നൽകിയ നിർദ്ദേശങ്ങളനുസരിച്ച് സ്ക്കൂളുകൾ ഇമാലിന്യങ്ങൾ വേർതിരിക്കുകയും അവയുടെ വിശദാംശങ്ങൾ സ്റ്റോക്ക് രജിസ്റററിലും ഓൺലൈനിലും രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇവ സ്ക്കൂൾ വിസിറ്റ് സമയത്ത് മാസ്ററർ ട്രെയ്‌നർമാർ വെരിഫൈചെയ്യുകയും വസ്തുക്കൾ ഗ്രീൻ കേരള കമ്പനിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഹാർഡ് വെയർ ക്ലിനിക്കിലെയും പ്രളയബാധിത സ്കൂളുകളിലെയും ഇ-വേസ്റ്റ്, Clean Kerala Mission ന് കൈമാറി. ➢എല്ലാ വിഭാഗങ്ങളിലുമായി 25 ടൺ ഇ – മാലിന്യം ആണ് സൈറ്റിൽ നൽകിയത്. • മാർച്ച്‌ മാസം ആരംഭിച്ച ഇവേസ്റ്റ് കളക്ഷൻ എല്ലാ സ്കൂളുകളിൽ നിന്നും മെയ്‌ 31 മുൻപായി ക്ലീൻ കേരള വഴി ഡിസ്പോസൽ ചെയ്തിരുന്നു.


സ്പെഷ്യൽ സ്കൂൾ കുട്ടികൾക്കുള്ള പരിശീലനം

➢ കൈറ്റിന്റെ നേതൃത്വത്തിൽ പൊതു വിദ്യാലയങ്ങളിലെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ കുട്ടികൾ ജില്ലയിലെ സ്പെഷ്യൽ സ്കൂളുകളിലെ കുട്ടികൾക്ക് നൽകുന്ന ഐ ടി പരിശീലനം ജില്ലയിൽ ജനുവരി 23 മുതൽ തുടങ്ങി

➢സി എസ് ഐ, വി എച്ച് എസ് എസ് ഡെഫ് സ്കൂൾ തിരുവല്ല,ഡെഫ് സ്കൂൾ ഏനാത്ത്, സി എസ് ഐ, എച് എസ് എസ് partially Hearing മണക്കാല എന്നീ മൂന്നു സ്കൂളുകളിലെ കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്

➢ജി. എച്. എസ് എസ് കിഴക്കുപ്പുറം, എ എം എം എച് എസ് എസ് ഇടയാറന്മുള, സെന്റ് തോമസ് എച് എസ് എസ് കടമ്പനാട് എന്നീ സ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ഈ മൂന്ന് സ്കൂളുകളിൽ പരിശീലനം നടത്തിയത്.

➢ ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ലഹരി ബോധവൽക്കരണപ്രവർത്തനങ്ങൾ സൈബർ സെക്യൂരിറ്റി പ്രവർത്തനങ്ങൾ, എന്നിവയും ചിത്രരചനആവശ്യം ഉള്ളവർക്ക് ജിമ്പ് സോഫ്റ്റ്വെ‌ യർ ഉപയോഗിച്ചുള്ള ചിത്രരചനയിലും പരിശീലനം നൽകി. ലഘു റോബോട്ടിക്സ് പ്രവർത്തനങ്ങളും പരിചയപ്പെടുത്തി.

പ്രൈമറി ഹൈടെക് വിഭാഗത്തിൽ ഫിസിക്കൽ ഡാമേജ് സംഭവിച്ച ഉപകരണങ്ങൾ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിന് ജില്ലാ തല പ്രവർത്തനം (ജൂലൈ 2025)

  • പ്രൈമറി വിഭാഗത്തിൽ വിതരണം ചെയ്ത ലാപ്ടോപ്പുകളിൽ 71 ലാപ്ടോപ്പുകൾ AMC ആരംഭിക്കുമ്പോൾ പ്രവർത്തനക്ഷമം അല്ല എന്ന് ചൂണ്ടികാട്ടി AMC യിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇവയിൽ 60 ഓളം ലാപ്ടോപ്പുകൾ TA സ്കൂൾ സന്ദർശനം നടത്തി പ്രവർത്തനക്ഷമം ആക്കിയിട്ടുണ്ട് (swapping)
  • ഇവേസ്റ്റ് ൽ നിന്നും 90 നു മുകളിൽ ലാമ്പുകൾ TA സെന്ററുകൾ സന്ദർശിച്ചു collect ചെയ്തിട്ടുണ്ട്. നിലവിൽ amc യിൽ ഉൾപെടാത്ത പ്രൈമറി സ്കൂളുകളിലെ പ്രൊജക്ടർ ലാമ്പുകൾ ഇവ പ്രയോജനപ്പെടുത്തി മാറ്റമെന്നു കരുതുന്നു.ഈ പ്രവർത്തനം ജില്ലയിൽ നടന്നു വരുന്നു.
  • പ്രൈമറി ഹൈടെക് വിഭാഗത്തിൽ ഫിസിക്കൽ ഡാമേജ് സംഭവിച്ച ഉപകരണങ്ങൾ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിന് ജില്ലാ തലത്തിൽ പ്രവർത്തനം നടത്തി. പുത്തൂർ ഇൻഫോടെക് വഴി എസ്റ്റിമേറ്റ് നടപടികളും ഡോക്യൂമെന്റഷൻ പ്രവർത്തനങ്ങളും പൂർത്തീകരിച്ചു. എസ്റ്റിമേറ്റ് ലഭിക്കുന്ന മുറയ്ക്കു മറ്റു തുടർപ്രവർത്തനങ്ങളും ചെയ്യുന്നതാണ്. ഹൈടെക് വിഭാഗത്തിലും ഈ പ്രവർത്തനം ജൂലൈ മാസത്തിൽ നടത്തും.
  • ഓഗസ്റ്റ് മാസത്തിൽ amc അവസാനിക്കുന്ന പ്രൈമറിയിലെ ഉപക രണങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിനുള്ള ഇടപെടൽ ജില്ലയിൽ കാര്യക്ഷമം ആയി നടക്കുന്നുണ്ട്.