ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
42042-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42042
യൂണിറ്റ് നമ്പർLK/42042/2018
അംഗങ്ങളുടെ എണ്ണം44
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ലീഡർസുദക്ഷിണ വി ബി
ഡെപ്യൂട്ടി ലീഡർറ്റീമ ട്വിങ്ക്വിൾ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷീജ എസ് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫരീദ ബീഗം
അവസാനം തിരുത്തിയത്
12-03-202542042


42042-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42042
യൂണിറ്റ് നമ്പർLK/42042/2018
അംഗങ്ങളുടെ എണ്ണം34
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ലീഡർആലിയഫാത്തിമ
ഡെപ്യൂട്ടി ലീഡർനേഹ ഡി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുനിതാമോൾ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിന്ദു വി
അവസാനം തിരുത്തിയത്
12-03-202542042


ക്യാമ്പോണം

ക്യാമ്പോണം എന്ന പേരിൽ സംഘടിപ്പിച്ച ഏകദിന ക്യാമ്പിൽ 77 കുട്ടികൾ പങ്കെടുത്തു. അനിമേഷൻ സ്ക്രാച്ച് എന്നീ വിഭാഗങ്ങളിൽ കുട്ടികൾക്ക് പരിശീലനം ലഭിച്ചു.

ഓഗസ്റ്റ് 16 - സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്- 2024

2024-25  അധ്യയന വർഷത്തെ സ്കൂൾ തിരഞ്ഞെടുപ്പ്  ആഘോഷമാക്കി. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്   ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടന്നത്.  "സമിതി"  ഫ്രീ സോഫ്റ്റ്‌വെയർ   ഉപയോഗിച്ച് അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള  2500 ൽ പരം വിദ്യാർത്ഥിനികൾക്കാണ്  വോട്ട് അവകാശം നൽകിയത്. 48 പോളിംഗ് ബൂത്തുകളിലാണ്  തെരഞ്ഞെടുപ്പ് നടന്നത്. ലിറ്റിൽ  കൈറ്റ്സ്, എസ് പി സി, സോഷ്യൽ സയൻസ് ക്ലബ്ബ്  എന്നിവയുടെ സഹായത്തോടെ  മൂന്ന് ദിവസത്തെ കൂട്ടായ പരിശ്രമത്തിലൂടെയാണ് പാർലമെൻറ് ഇലക്ഷൻ വൻ വിജയമാക്കി തീർത്തത്.

ജനുവരി 26 റിപബ്ലിക് ദിനം - 2024

റിപ്പബ്ലിക് ദിനത്തിൽ ലിറ്റിൽ കുട്ടികളും പങ്കെടുത്തു.

സംസ്ഥാന കലോത്സവത്തിൽ ഡിജിറ്റൽ റെക്കോർഡിങ് -

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കലോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ സുദക്ഷിണ, അലി ഫാത്തിമയും ഡിജിറ്റൽ റെക്കോർഡിങ് നടത്തി.

ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിലേക്ക് ഇബ -

2023- 2026 ലിറ്റിൽ കൈറ്റ്സ് തിരുവനന്തപുരം ജില്ലാ ക്യാമ്പിലേക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഇബയ്ക്ക് അഭിനന്ദനങ്ങൾ

യുപി കുട്ടികൾക്കായുള്ള പരിശീലന ക്ലാസ് -

2024-25 ബാച്ചിലെ കുട്ടികൾ ഏഴാം ക്ലാസിലെ കുട്ടികൾക്ക് അനിമേഷൻ പരിശീലനം നൽകി. ഓപ്പൺ ടൂൻസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിമാനം പറത്തുക എന്നായിരുന്നു പ്രവർത്തന ഉദ്ദേശം.

CWSN കുട്ടികൾക്കായുള്ള പരിശീലന ക്ലാസ് -

 CWSN കുട്ടികൾ മൈക്രോസോഫ്റ്റ് ഓഫീസ് ഉപയോഗിച്ച് ഇംഗ്ലീഷ് അക്ഷരമാലകൾ എഡിറ്റ് ചെയ്യാനുംപരിശീലനം നൽകി...

കോയിക്കൽ കൊട്ടാരം.. ഡിജിറ്റൽ ഡോകുമെന്റേഷൻ -

 നെടു മങ്ങാട് സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ചരിത്ര  സ്മാരകത്തിന്റെ ഡിജിറ്റൽ ഡോക്കുമെന്റേഷൻ നടത്തി. റെക്കോർഡിങ് നടത്തിയ ശേഷം kdenlive സോഫ്റ്റ്‌വെയർ ഉപയോഗിച്ച്  എഡിറ്റ്‌ ചെയ്തു

എൽഇഡി ബൾബ് നിർമ്മാണം -

കുട്ടികൾക്ക് LED നിർമ്മിക്കാൻ സഹായിക്കുന്ന ഏക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

നെടുമങ്ങാട് ഉപജില്ല ലിറ്റിൽ kites ക്യാമ്പിന്റെ ഡിജിറ്റൽ ഡോക്യൂമെന്റഷൻ -

രണ്ട് സ്പെല്ലുകളിലായി നടന്ന നെടുമങ്ങാട് ഉപജില്ല ക്യാമ്പുകളുടെ ഡോക്കുമെന്റേഷൻ നടത്തി. Kdenlive സഹായത്തോടെയാണ് എഡിറ്റിങ് നടത്തിയത്

അമ്മമാർക്ക് ഐസിടി പരിശീലന ക്ലാസ് -

നെടുമങ്ങാട് ഹയർസെക്കൻററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അമ്മമാ‍ർക്ക് ഐ സി റ്റി പരിശീലന  ക്ലാസ് എടുത്തു. അമ്മമാ‍ർക്ക് കമ്പ്യൂട്ടറും അതിൻറെ ഭാഗങ്ങളും പരിചയപ്പെടുത്തിയതിനോടൊപ്പം വിവരസാങ്കേതികവിദ്യയുടെ വ്യത്യസ്തതലങ്ങളും നന്മയും തിന്മയും പരിചയപ്പെടുത്തി.