LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
42042-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42042
യൂണിറ്റ് നമ്പർLK/2018/42042
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ലീഡർഅനാമിക കെ എസ്
ഡെപ്യൂട്ടി ലീഡർദിയാ സുനിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിന്ദു ജോൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫരീദ ബീഗം ആർ എസ്
അവസാനം തിരുത്തിയത്
23-11-202542042
42042-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42042
യൂണിറ്റ് നമ്പർLK/2018/42042
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ലീഡർസനുഷ എസ് ‍ഡി
ഡെപ്യൂട്ടി ലീഡർവൈഗ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷീജ എസ് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബീന ബി
അവസാനം തിരുത്തിയത്
23-11-202542042

പ്രിലിമിനറി ക്യാമ്പ് 2024

2023-26 ബാച്ചിലെ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീമതി .നിത നായർ ഉദ്ഘാടനം ചെയ്തു. ശ്രീമതി അനിജ ബി .എസ് ( മാസ്റ്റർ ട്രെയിനർ ), ശ്രീമതി .ഭാഗ്യലക്ഷ്മി (എച്ച് എസ് ടി, ജി.എച്ച്.എസ് കരിപ്പൂർ) എന്നിവർ ആർ .പി മാരായിരുന്നു.


ഓഗസ്റ്റ് 16 സ്കൂൾ തിരഞ്ഞെടുപ്പ്

2024-25 അധ്യയന വർഷത്തെ സ്കൂൾ തിരഞ്ഞെടുപ്പ് ആഘോഷമാക്കി. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടന്നത്. "സമിതി" ഫ്രീ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 2500 ൽ പരം വിദ്യാർത്ഥിനികൾക്കാണ് വോട്ട് അവകാശം നൽകിയത്. 48 പോളിംഗ് ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ലിറ്റിൽ കൈറ്റ്സ്, എസ് പി സി, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ സഹായത്തോടെ മൂന്ന് ദിവസത്തെ കൂട്ടായ പരിശ്രമത്തിലൂടെയാണ് പാർലമെൻറ് ഇലക്ഷൻ വൻ വിജയമാക്കി തീർത്തത്.


നവംബർ 4 നെടുമങ്ങാട് ഉപജില്ല സ്കൂൾ കലോത്സവം

നെടുമങ്ങാട് ഉപജില്ല കലോത്സവത്തോടനുബന്ധിച്ച് നടന്ന വിളംബര ഘോഷയാത്രയിൽ നമ്മുടെ സ്കൂളിലെ ഐടി ക്ലബ്ബിനെ പ്രതിനിധീകരിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കെടുത്തു.. ഉപജില്ലയുമായി ബന്ധപ്പെട്ട ബാഡ്ജുകൾ ഡിസൈൻ ചെയ്തത് ലിറ്റിൽ കുട്ടികളാണ്.പല നിറത്തിലുള്ള പട്ടങ്ങൾ പ്ലക്കാടുകളായി ഉപയോഗിച്ചും മുദ്രാവാക്യം വിളിച്ചും ഘോഷയാത്രയിൽ ഈ കൂട്ടായ്മ ശ്രെദ്ധ നേടിയെടുത്തു്.

ഫെബ്രുവരി 25 റോബോട്ടിക് ഫെസ്റ്റ് 2K25

ലിറ്റിൽ കൈറ്റ്സ് ഐടി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സ്കൂൾതലത്തിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികളും അറ്റൽ ടി ങ്കറിംഗ് ലാബും സംയുക്തമായാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഫ്രീ ഹാർഡ്‌വെയർ ആയ അർഡൊബ്ലോക്കിയിൽ തയ്യാറാക്കിയ സർക്യൂട്ടുകളും ഗെയിമുകളും മേളയുടെ ഭാഗമായി.പ്രഥമ അധ്യാപിക രമണി മുരളി ടീച്ചർ ഉദ്ഘാടനം ചെയ്ത മേളയിൽ കുട്ടികൾ അധ്യാപകർ ആവേശത്തോടെ പങ്കെടുത്തു. Robohen, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഇ ട്രോണിക് ഡൈസ്, ഡാൻസിങ് ലൈറ്റ്, ഫെയ്സ് ഡിറ്റക്ടർ, ട്രാഫിക് ലൈറ്റ്, scratch കുട്ടികൾ നിർമ്മിച്ച ഗെയിമുകൾ ഗെയിമുകൾ എന്നിവ മേളയുടെ ഭാഗമായി. .

ഏപ്രിൽ 2 ഇൻസ്റ്റല്ലേഷൻ ഫെസ്റ്റ് 2K25

പുതിയ പാഠ്യപദ്ധ്യമായി ബന്ധപ്പെട്ട ഓപ്പറേറ്റിംഗ് സിസ്റ്റം ubuntu 22.04 സ്കൂളിലെ എല്ലാ കമ്പ്യൂട്ടറുകളിലും ലിറ്റൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ ഇൻസ്റ്റാൾ ചെയ്തു. കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു.. .


നവംബർ 10 റോബോട്ടിക്സ്‌ പരിശീലന ക്ലാസുകൾ

പുതുതായി ഉൾപ്പെടുത്തിയ റോബോട്ടിക്സ്‌ ഭാഗത്തെ ക്ലാസുകൾ LKകുട്ടികൾ പത്താം ക്ലാസിലെ മറ്റു കുട്ടികൾക്ക് നൽകുന്നു.. കുട്ടികൾക്ക് ഇതൊരു വേറിട്ട അനുഭവമായിരുന്നു... .