എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ
വിലാസം
പുല്ലൂർ

പുല്ലൂർ
,
പുല്ലൂർ പി.ഒ.
,
680683
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1933
വിവരങ്ങൾ
ഫോൺ9447565627
ഇമെയിൽsnbsslpspullur@gmail.com
കോഡുകൾ
സ്കൂൾ കോഡ്23321 (സമേതം)
യുഡൈസ് കോഡ്32070701701
വിക്കിഡാറ്റQ64090908
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ61
ആകെ വിദ്യാർത്ഥികൾ146
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി . എ
പി.ടി.എ. പ്രസിഡണ്ട്വൈശാഖി ബാലകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ പുല്ലൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എൻ ബി എസ് സമാജം എൽ പി സ്കൂൾ പുല്ലൂർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പുല്ലൂർ നിവാസികളെ അറിവിന്റെ വെളിച്ചത്തിലേക്കു നയിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളും എൽ.കെ.ജി - യു.കെ.ജി സെക്ഷനുകളും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.

ചരിത്രം

1930 ൽ തിരുകൊച്ചി സർക്കാറിൽ നിന്ന് പ്രത്യേക അംഗീകാരം നേടി ശ്രിമതി അണിയിൽ നാണിക്കുട്ടിയമ്മ മാനേജരും പ്രധാന അധ്യാപികയുമായി ആരംഭിച്ച ഈ സ്ഥാപനം 1933 ൽ എയ്ഡഡ് വിദ്യാലമായി ഉയർന്നു.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയുക

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലുകളോടും മൂന്ന് പ്രവേശന കവാടങ്ങളോടുംകൂടി ഒരു ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടത്തിനൊപ്പം പഴമയുടെ ഗന്ധം പേറുന്ന ക്ലാസ്സ്മുറികളും സ്കൂളിലുണ്ട്. ധാരാളം തണൽ വൃക്ഷങ്ങൾ സ്കൂൾ അന്തരീക്ഷത്തിനു തണലും കുളിർമയും പ്രദാനം ചെയ്യുന്നതോടൊപ്പം കണ്ണിനു കുളിർമയും നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയുക

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങൾ കൂടാതെ കുട്ടികളിലെ കലാകായിക പ്രവർത്തിപരിചയത്തോടു അനുബന്ധപെട്ടതുമായ പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉറപ്പു വരുത്താനും കഴിവുകൾ തെളിയിക്കാനും മാനസികോല്ലാസം വർധിപ്പിക്കാനുമായി ധാരാളം പാഠ്യതര പ്രവർത്തനങ്ങളിലും ഏർപ്പെടുത്തുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയുക

ക്ലബ്ബുകൾ

കുട്ടികളുടെ ശാരീരിക, മാനസിക, കായിക, വൈജ്ഞാനിക, കാർഷിക അഭിരുചികൾക്കനുസരിച്ചു വിവിധ ക്ലബ്ബുകളിൽ കുട്ടികളെ അംഗങ്ങളാകുകയും പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയുക

മുൻ സാരഥികൾ

ക്രമ നമ്പർ വര്ഷം പേര്
1 1933 - 1966 എ . നാണിക്കുട്ടിയമ്മ
2 1966 - 1982 മീനാക്ഷിയമ്മ
3 1982 - 1984 ശാരദാമ്മ
4 1984 - 1989 എം.എം.ബാലകൃഷ്ണൻ
5 1989 - 2003 കെ.സി.ഗംഗാധരൻ
6 2003 - 2007 ടി.കെ. എമിലി
7 2007 - 2023 എം.ബി.നീന
8 2023 - മിനി. എ


അധ്യാപകർ

ക്രമ നമ്പർ അദ്ധ്യാപകരുടെ പേര് ക്രമ നമ്പർ അദ്ധ്യാപകരുടെ പേര്
1 എ.നാണിക്കുട്ടിയമ്മ 17 സി.ഓ.ചാക്കുണ്ണി
2 എ.ദേവകിയമ്മ 18 എ.ഗിരിജ
3 എ.ഗൗരിയമ്മ 19 വി.കെ.വിജയലക്ഷ്മി
4 എ.മീനാക്ഷിയമ്മ 20 വി.ആർ.കമലാക്ഷി
5 കെ.എസ്.മാർഗരറ്റ് 21 ടി.കെ.എമിലി
6 സി.സുഭദ്രാമ്മ 22 ഡ.വി.ഏലിയ
7 പി.വി.കൊച്ചുകുട്ടി വാരസ്യാർ 23 ശോശാമ്മ എ.ജി
8 ഇ.ശാരദാമ്മ 24 സിൽവി ബെഞ്ചമിൻ
9 ടി.ചന്ദ്രമതിയമ്മ 25 കെ.ശാന്തകുമാരി
10 എ.നളിനാക്ഷിയമ്മ 26 എ.മിനി
11 എം.എം.ബാലകൃഷ്ണൻ 27 കെ.എൻ.ഷൈല
12 സി.സരോജിനി 28 പി.ജി.രഞ്ജി
13 കെ.എൻ.സീതമ്മ 29 കെ.എസ്.ജൂബി
14 സി.കെ.മേരി 30 എം.വി.സുമ
15 കെ.സരോജിനി 31 ഗീതി ഗോപിനാഥ്
16 കെ.സി.ഗംഗാധരൻ 32 വീണ സൗമിത്രൻ
33 നീതു കെ ആർ 34 ശ്രുതി എസ് കുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ടി.ജി.ശങ്കരനാരായണൻ എക്സ്-ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
2 സുനിൽ. എസ്. മേനോൻ ഡോക്ടർ
3 സന്ദീപ് ഡോക്ടർ
4 മനു ഗംഗാധർ. കെ ലീഗൽ മാനേജർ ഓഫ് ലുലു ഗ്രൂപ്പ് ഓഫ് ഇന്റർനാഷണൽ
5 സജു ചന്ദ്രൻ മേള വിദ്വാൻ
6 രഞ്ജു ചന്ദ്രൻ കഥാകൃത്ത്
7 ജതിൻ. ഇ. ജെ കമാൻഡർ ഓഫീസർ ഇൻ നേവി
8 ലിവിൻ വിൻസെന്റ് ലോക്കോ പൈലറ്റ് ഇൻ റയിൽവേസ്
9 ഇന്ദു മുരളി അഡ്വക്കേറ്റ്
10 നിർമൽ നേവി
11 സജി ശങ്കരനാരായണൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ
12 സോമൻ കൃഷി ഓഫീസർ
13 ഉമാ. ടി. ർ ആയുർവേദ ഡോക്ടർ
14 അർജുൻ ആയുർവേദ ഡോക്ടർ
15 ഗോകുൽ. ടി. പി സോഫ്റ്റ്‌വെയർ എഞ്ചിനീയർ (ലണ്ടൻ)
16 അശ്വിൻ രാജ് മെക്കാനിക്കൽ എഞ്ചിനീയർ (ഇറ്റലി)
17 കൃഷ്ണരാജ് എഞ്ചിനീയർ
18 ധനുജ് തിലകൻ പിഎച്ച്ഡി ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ
19 സിജിമോൻ. എൻ. ബി ഗവണ്മെന്റ് എഞ്ചിനീയർ

നേട്ടങ്ങൾ അവാർഡുകൾ

വിവിധ മത്സരങ്ങളിൽ പങ്കെടുത്തു വിദ്യാലയത്തിലെ കുട്ടികൾക്ക് നിരവധി നേട്ടങ്ങളും അവാർഡുകളും ലഭിച്ചിട്ടുണ്ട്. എൽ. എസ്‌. എസ്‌ സ്കോളർഷിപ് പരീക്ഷ, കബ്‌ ബുൾബുൾ, കായികമേള, കലാമേള, യോഗ മത്സരം, പ്രവർത്തിപരിചയ മേള എന്നിങ്ങനെ വിവിധ മത്സരങ്ങളിൽ വിദ്യാർഥികൾ പങ്കെടുക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയുക

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

പുല്ലൂർ എസ് എൻ ബി എസ് സമാജം എൽ പി സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടു അനുബന്ധിച്ചു വിവധ പരിപാടികൾ സംഘടിപ്പിച്ചു. ഫാൻസി ഡ്രസ്സ്, ദേശഭക്‌തിഗാനം, പ്രസംഗം, പതാക നിർമാണം, പ്ലക്കാർഡ് നിർമാണം, ക്വിസ്, ഗാന്ധിമരം നടൽ, കയ്യൊപ്പുചാർത്തൽ, മഹാന്മാരുടെ ചിത്രപ്രദർശനം, ഭരണഘടനയുടെ ആമുഖം വായിക്കൽ, റാലി എന്നിവ നടത്തി. ഓഗസ്റ്റ് 15ന് 9 മണിക്ക് മിനി ടീച്ചർ പതാക ഉയർത്തി. വാർഡ് മെമ്പർ ശ്രീമതി നിഖിത അനൂപ്, പി.ടി.എ പ്രസിഡന്റ് ശ്രീ അനീഷ്, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി വിജി സിജോ, സ്കൂൾ മാനേജർ ശ്രീ രാമാനന്ദൻ, മുൻ ഹെഡ്മാസ്റ്റർ ശ്രീ ഗംഗാധരൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, സമ്മാനദാനം, മധുരപലഹാരവിതരണം എന്നിവ നടന്നു.

 

വഴികാട്ടി

  • നാഷണൽ ഹൈവെ 544 ൽ  ചാലക്കുടി പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 14  കിലോമീറ്റർ - ഓട്ടോ മാർഗവും എത്താം
  • കല്ലേറ്റുംകര റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (5 കിലോമീറ്റർ)
  • ഇരിഞ്ഞാലക്കുട ടൌൺ ബസ്റ്റാന്റിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (4 കിലോമീറ്റർ)