ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ/അക്ഷരവൃക്ഷം/ശുചിത്വബോധം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വബോധം

പരിസരമാകെയും ബാധിച്ചിടുന്നിതാ
വൈറസ് പടർത്തിയ മഹാമാരി
കണ്ണീരും ദുഃഖവും മാത്രമീ ഭൂമിയിൽ
മർത്ഥ്യനോ തൻ ദുഃഖമനുഭവിച്ചീടുന്നൂ.
അന്ധകാരം നിറഞ്ഞാടുമീ ഉലകിലായ്
അന്ധരായ് നിൽക്കുന്നു മനുഷ്യരെങ്ങുമേ
എങ്ങുമേ പൊലിയുന്നിതോരോരോ ജീവുനും
കുന്നോളം ആശിച്ചു കൂട്ടിയ സ്വപ്നങ്ങളും
സമ്പന്നനെന്നോ ദരിദ്രനെന്നോ വക -
ഭേദമില്ലാതെ
കേഴുന്നു മാനവർ നിലനിൽപ്പിനായ്
പണവും സമ്പത്തുമൊന്നുമില്ലാതിന്നു -
വ്യക്തിശുചിത്വമാണേറെ മുഖ്യം
ഹൃത്തിലായ് ദൃഢനിശ്ചയമെടുത്തു കൊൾക നാം
ശുചിയാക്കി വച്ചിടാം നമ്മുടെ ജീവനെ.
ലോകമാകെ വ്യാപിച്ചൊരീ വൈറസിനെ
നേരിടാം നമുക്കെന്നും ഒറ്റക്കെട്ടായ്
കാത്തിരുന്നീടാം നമുക്ക് നല്ലൊരു പുലരിക്കായ്
ശുചിത്വവും സുന്ദരവുമായൊരു നല്ല പുലരിക്കായ്

ഫാത്തിമ റാനിയ. ടി.എം
8 - A ഗവ. ഹയർ സെക്കന്ററി സ്കൂൾ, മണിയൂർ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത