ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/ലിറ്റിൽകൈറ്റ്സ്/2024-27
ഫ്രീഡം ഫെസ്റ്റ് · ഡിജിറ്റൽ മാഗസിൻ · LK Alumni · 2018-20 · 2019-21 · 2020-23 · 2021-24 · 2022-25 · 2023-26
| 43035-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43035 |
| യൂണിറ്റ് നമ്പർ | LK/2018/43035 |
| അംഗങ്ങളുടെ എണ്ണം | 31 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ലീഡർ | അധീത സുധീർ |
| ഡെപ്യൂട്ടി ലീഡർ | ആനി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | തുഷാര ആർ എൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജിജി എസ് പിള്ള |
| അവസാനം തിരുത്തിയത് | |
| 23-11-2025 | Sreejaashok |
അംഗങ്ങൾ
| നം | അഡ് നം | പേര് | DOB | |
|---|---|---|---|---|
| 1 | 5116 | ആനി ആർ | 13/04/2012 | |
| 2 | 5025 | ആരതി വി | 26/03/2011 | |
| 3 | 6841 | അഭിമ സുബ്രമണ്യം | 23/07/2011 | |
| 4 | 3851 | അഹല്യ എം കെ | 04/02/2011 | |
| 5 | 4766 | അമൃത അജിത്ത് | 10/02/2011 | |
| 6 | 5126 | അനന്യ എ എസ് | 05/05/2011 | |
| 7 | 6932 | അനശ്വര നായർ എ ബി | 20/07/2011 | |
| 8 | 6566 | അപർണ എസ് ആർ | 09/11/2011 | |
| 9 | 3807 | അതീത സുധീർ | 15/03/2011 | |
| 10 | 3971 | ഭാഗ്യ എ വി | 31/07/2011 | |
| 11 | 5634 | ഭവ്യ കെ പി | 21/07/2011 | |
| 12 | 4721 | ഭൂമിക അജിത്ത് | 30/01/2011 | |
| 13 | 3808 | ദേവനന്ദ പി എസ് | 20/5/2011 | |
| 14 | 5617 | ദേവിക ചന്ദ്രൻ എ | 18/06/2011 | |
| 15 | 3864 | ദിയ കെ മനോജ് | 10/03/2011 | |
| 16 | 5406 | ദൃശ്യ എസ് കുമാർ | 29/7/2011 | |
| 17 | 3931 | ഫിദ എച്ച് | 03/06/2010 | |
| 18 | 6612 | ഗൗരിനന്ദ എൻ | 22/07/2011 | |
| 19 | 5715 | ഇസ ഷിറിൻ എ | 04/10/2011 | |
| 20 | 3847 | ജ്യോതിക ജെ | 29/02/2012 | |
| 21 | 4106 | കാർത്തിക എസ് നായർ | 04/05/2011 | |
| 22 | 3811 | ലക്ഷമി എസ് ജെ | 13/02/2012 | |
| 23 | 5943 | മീര ആർ നായർ | 11/06/2011 | |
| 24 | 3817 | മിശ്രീ | 13/04/2011 | |
| 25 | 5770 | നവമി ആർ പ്രവീൺ | 22/09/2011 | |
| 26 | 6620 | നേഹ സൂൽത്താന ബിജൂ | 10/11/2010 | |
| 27 | 6280 | പ്രിയദത്ത എൻ രാജേഷ് | 17/10/2011 | |
| 28 | 3809 | ഷിഖ എസ് | 18/02/2011 | |
| 29 | 3887 | ശിവാനി എസ് | 10/04/2011 | |
| 30 | 5708 | തീർത്ഥ സന്തോഷ് | 19/09/2011 | |
| 31 | 5685 | തീർത്ഥ ലെജി | 13/01/2011 |
LK സ്കൂൾ ക്യാമ്പ് (2024-27 ബാച്ച്)
ഗവ. മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റ് LK/2018/43035 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. 2024- 2027 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ 31 അംഗങ്ങൾ ഉണ്ട്. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം. അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്,മലയാളം ടൈപ്പിംഗ്,ഇലക്ട്രോണിക്സ് എന്നീ മേഖലകളിലാണ് പരിശീലനം നൽകുന്നത്. 2024-2027ബാച്ചിന്റെ പ്രാഥമിക ക്യാമ്പ് ആഗസ്റ്റ് 12 തിങ്കളാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ നടന്നു. തിരുവനന്തപുരം കൈറ്റ് എം ടി ശ്രീമതി ശ്രീജ അശോക് വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു.അവസാനത്തെ സെക്ഷൻ രക്ഷകർത്താക്കൾക്കുളള ബോധവൽക്കരണ ക്ലാസായിരുന്നു.ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീമതി.തുഷാരയും ല്റ്റിൽ കൈറ്റ് മിസ്ട്രസ്സ് ശ്രീമതി ജയശ്രീയുമാണ് റൂട്ടീൻ ക്ലാസുകൾ നയിക്കുന്നത്.
-
ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ച് സ്കൂൾ ക്യാമ്പ്
റോബോ ഫെസ്റ്റ് 2025
ഫെബ്രുവരി 21ന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ROBO CRAZE 25 എന്ന പേരിൽ റോബോ ഫെസ്റ്റ് സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ അജിത് കുമാറാണ് ഉദ്ഘാടനം നിർവഹിച്ചത്. വൈസ് പ്രിൻസിപ്പൽ സതീഷ് സാർ ആശംസ അറിയിച്ചു.റോബോട്ടിക് കിറ്റ് കൊണ്ടുള്ള വിധ പ്രോഗ്രാമുകളും ഗെയിമുകളും പ്രദർശിപ്പിച്ചു. കൂടാതെ കമ്പ്യൂട്ടർ ഹാർഡ്‌വെയറും റാസ്ബറി പൈ ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ പ്രവർത്തനവും കുട്ടികൾ വിശദീകരിച്ചു. അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും പ്രദർശനം കാണാൻ സാധിച്ചു. കുട്ടികൾക്കെല്ലാം പുതിയൊരു അനുഭവമായിരുന്നു. മികച്ച രീതിയിൽ അവതരണം നടത്താനും കുട്ടികൾക്ക് സാധിച്ചു.
ലിറ്റിൽ കൈറ്റ് സ്കൂൾതല ക്യാമ്പ് ആദ്യഘട്ടം
ലിറ്റിൽ കൈറ്റ് 2024- 27 ബാച്ചിലെ കുട്ടികളുടെ ഫെയ്സ് വൺ സ്കൂൾതല ക്യാമ്പ് 28 -5- 2025ന് പട്ടം സ്കൂളിൽ വച്ച് നടന്നു. 27 കുട്ടികൾ പങ്കെടുത്തു. എക്സ്റ്റേണൽ ആർ പി ആയി സി എച്ച് എം കെ സി എച്ച്കെയിലെ അധ്യാപികയായ ശ്രീമതി ആമിന കുട്ടികൾക്ക് ക്ലാസ് എടുത്തു. ഇന്റേണൽ ആർപിയായി അധ്യാപികയായ ശ്രീമതി ജയശ്രീ മറ്റുള്ള കാര്യങ്ങൾ നിർവഹിച്ചു. ക്യാമ്പ് 9 മണിയോടുകൂടി ആരംഭിക്കുകയും നാലരയ്ക്ക് അവസാനിക്കുകയും ചെയ്തു. മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ എട്ടാം ക്ലാസിൽ ചെയ്ത പ്രവർത്തനങ്ങൾ കുട്ടികൾക്ക് കുറച്ചുകൂടി വിപുലമായി ചെയ്യുന്നതിന് സാധിച്ചു. സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതി ലിൻഡ ടീച്ചർ ക്ലാസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
-
ആമിന ടീച്ചർ ക്ലാസ് എടുക്കുന്നു.
-
ലിൻറ ടീച്ചർ
പരിസ്ഥിതിദിനാചരണം
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ആ പരിസ്ഥിതി ദിനം ആ സ്കൂളിൽ വിജയകരമായി നടത്താൻ കഴിഞ്ഞു. തിരുവനന്തപുരം നഗരസഭ മേയർ ശ്രീമതി ആര്യ രാജേന്ദ്രൻ വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ പി കെ രാജു, കേശവദാസപുരം വാർഡ് കൗൺസിലർ അംശു വാമദേവൻ, പിടിഎ പ്രസിഡന്റ് അജിത് കുമാർ, പ്രിൻസിപ്പൽ ഡോ. ലൈലാസ് വൈസ് പ്രിൻസിപ്പൽ സജീവ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് ലിറ്റിൽ കൈറ്റ് കുട്ടികൾ ഗവൺമെന്റ് യുപിഎസ് ഉള്ളൂർ സ്കൂളിൽ എത്തി വൃക്ഷത്തൈ നടുകയും യുപി വിഭാഗം കുട്ടികൾക്ക് ഡിജിറ്റൽ പോസ്റ്റർ എങ്ങനെ നിർമ്മിക്കാം എന്നതിനെക്കുറിച്ച് ക്ലാസ് എടുക്കുകയും ചെയ്തു. ഈ അധ്യയന വർഷത്തെ ലിജിൽ കയറ്റിന്റെ ആദ്യ പ്രവർത്തനം എന്ന നിലയിൽ വളരെ വിജയകരമായി തന്നെ പ്രവർത്തനം പൂർത്തിയാക്കാൻ സാധിച്ചു.
-
ലിറ്റിൽ കൈറ്റ് കുട്ടികൾ മേയറുമായി സംവദിക്കുന്നു
-
ലിറ്റിൽ കൈറ്റ് കുട്ടികളുടെ സാന്നിധ്യത്തിൽ മേയർ വൃക്ഷത്തൈ നടന്നു
-
ഡിജിറ്റൽ പോസ്റ്റർ എങ്ങനെ ഉണ്ടാക്കാം എന്നതിനെക്കുറിച്ച് ക്ലാസ്സ് എടുക്കുന്നു
-
ഉള്ളൂർ സ്കൂളിലെ എച്ച് എം ന് വൃക്ഷത്തൈ നൽകുന്നു
-
ലിറ്റിൽ കൈറ്റ് കുട്ടികൾ ഉള്ളൂർ സ്കൂളിൽ വൃക്ഷത്തൈ നടന്നു
റൂട്ടിൻ ക്ലാസ്
ബാച്ച് 2024-27 ൻ്റെ റൂട്ടിൻ ക്ലാസ് 9/6/25 ന് ആരംഭിച്ചു. ഓപ്പൺ ടൂൻസിൽ അനിമേഷൻ വീഡിയോ കുട്ടികൾ തയ്യാറാക്കി.
സൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസ്
ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ 8,9 ക്ലാസുകളിലെ കുട്ടികൾക്കായി സൈബർ സെക്യൂരിറ്റിയുടെ ബോധവൽക്കരണ ക്ലാസ് 2025 ജൂൺ 19ന് നടത്തി. അഞ്ചു കുട്ടികൾ വീതമുള്ള 3 ഗ്രൂപ്പുകൾ ആയി തിരിച്ച് ഓരോ ഗ്രൂപ്പും രണ്ട് ക്ലാസ് വീതം എടുത്താണ് ബോധവൽക്കരണം പൂർത്തിയാക്കിയത്. കുട്ടികൾക്ക് ആത്മവിശ്വാസവും സന്തോഷവും പകരുന്ന ഒരു അനുഭവമായി മാറി എന്ന് അവർ പ്രതികരിച്ചു.
-
സൈബർ സെക്യൂരിറ്റി പോസ്റ്റർ
-
കുട്ടികൾ ക്ലാസ്സെടുക്കുന്നു
-
കുട്ടികൾ ക്ലാസ്സെടുക്കുന്നു
-
കുട്ടികൾ ക്ലാസ്സെടുക്കുന്നു
റുട്ടീൻ ക്ലാസ്
ലിറ്റിൽ കൈറ്റ്‌സിന്റെ ജൂൺ മാസത്തെ രണ്ടാമത്തെതും അവസാനത്തേതുമായ ആനിമേഷൻ ക്ലാസ്സ് 18-06-2025 ന് നടന്നു. ഓപ്പൺ ടൂൺസ് അനിമേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡോൾഫിനെ ചലിപ്പിക്കുകയാണ് കുട്ടികൾ ചെയ്തത്. വളരെ ആവേശത്തോടെ കൂടിയാണ് അവരെല്ലാം പ്രവർത്തനം പൂർത്തിയാക്കിയത്. അത് വീഡിയോ ഫയൽ ആക്കി എക്സ്പോർട്ട് ചെയ്യുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സിന്റെ തനതുപ്രവർത്തനം
സർഗവാണി സ്മാർട്ട് എഫ് എം 93.5
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു സ്മാർട്ട് എഫ് എം24-06-2025 ന് പ്രവർത്തനമാരംഭിച്ചു. കവിയും അധ്യാപകനും ഗായകനും ആകാശവാണി തിരുവനന്തപുരം നിലയത്തിലെ വാർത്ത അവതാരകനുമായ ശ്രീ തുളസിദാസ് പരമേശ്വരൻ ആണ് സ്മാർട്ട് എഫ് എം ന്റെ ഉദ്ഘാടനം നിർവഹിച്ചത്. പിടിഎ എക്സിക്യൂട്ടീവ് അംഗം ബൈജു അധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ശ്രീ സജീവ് കുമാർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ലിന്റ മാത്യൂസ്, ജനറൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആശ, എസ് ഐ ടി സി ശ്രീമതി സിനിജ മോൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എൽകെ മെമ്പർ ആയ മീര നായർ നന്ദിയും പറഞ്ഞു. ഉദ്ഘാടകന്റെ ഒരു ഗാനത്തോട് കൂടി എഫ് എം അന്നുതന്നെ പ്രവർത്തനം ആരംഭിച്ചു. എല്ലാദിവസവും ഉച്ചയ്ക്ക് 12. 30ന് എഫ് എം സംപ്രേക്ഷണം ചെയ്യും പ്രധാന വാർത്തകൾ, കഥ, കവിത, സിനിമ പാട്ടുകൾ, tech a head ( ഏതെങ്കിലും പുതിയ ആപ്പുകൾ പരിചയപ്പെടുത്തൽ ), പൊതുവിജ്ഞാനം, കുസൃതി ചോദ്യങ്ങൾ,സ്കൂൾ വാർത്തകൾ തുടങ്ങി വ്യത്യസ്ത പരിപാടികളാണ് ഓരോ ദിവസവും സംരക്ഷണം ചെയ്യുന്നത്. ലിറ്റിൽ കൈറ്റ്‌സിലെ മെമ്പറായ നേഹ സുൽത്താനയാണ് ആർജെ. എല്ലാ കുട്ടികൾക്കും അവസരം ലഭിക്കുന്ന രീതിയിലാണ് ഇതിന്റെ സംപ്രേക്ഷണം ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ അധ്യാപകരുടെയും സഹകരണം ഈ പുതിയ തുടക്കത്തിന് ലഭിക്കുന്നുണ്ട്.
-
എഫ് എം ഉദ്ഘാടനം പോസ്റ്റർ
-
എഫ് എം ഉദ്ഘാടനം ശ്രീ തുളസീദാസ് പരമേശ്വരൻ
-
മനോഹരമായ കവിതാലാപനത്തോട് കൂടി റേഡിയോ ഉദ്ഘാടനം നടക്കുന്നു.
-
എഫ് എം ന്റെ പ്രവർത്തനം
-
സർഗ്ഗവാണി സ്മാർട്ട് എഫ് എം ന്റെ അണിയറ ശില്പികൾ
വ്യക്തിഗത നേട്ടം
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആന്റിനർകോട്ടിക് സെൽ സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ ഹൈസ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആരതി വി. ലിറ്റിൽ കൈറ്റ് 2023- 24 ബാച്ചിലെ മിടുക്കി ആയ വിദ്യാർത്ഥിയാണ് ആരതി. ആരതിക്ക് എല്ലാവിധ ആശംസകളും നേരുന്നു.
-
പോലീസ് കമ്മീഷണറുടെ കയ്യിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്ന ആരതി
-
ആരതി സമ്മാനാർഹമായ ചിത്രത്തിനരികെ
-
ആരതിക്ക് വിജയാശംസകൾ നേരുന്നു
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് രണ്ടാം ഘട്ടം
2023 - 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2025 ഒക്ടോബർ 27ന് ഐടി ലാബിൽ വച്ചു നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജീവ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.9.30 മുതൽ 4.30 വരെയായിരുന്നു ക്യാമ്പിന്റെ സമയം. സെന്റ് ജോസഫ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്ററായ ശ്രീമതി. ഐഡ മേരിയാണ് ക്യാമ്പ് നയിച്ചത്. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്ററായ ശ്രീമതി. ജിജി എസ് പിള്ള ക്യാമ്പിൽ സന്നിഹിതയായിരുന്നു. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിലായിരുന്നു ക്യാമ്പ് നടന്നത്. സ്ക്രാച്ച്, ഓപ്പൺ ടൂൺസ്,കേഡൻലൈവ് തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ കുട്ടികൾ പരിചയപ്പെട്ടു. ക്യാമ്പ് കുട്ടികൾക്ക് വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു.
-
LK യൂണിറ്റ് ക്യാമ്പ്
-
ശ്രീമതി ഐഡ മേരി ക്ലാസ് നയിക്കുന്നു
ഫ്രീ സോഫ്റ്റ്‌വെയർ ഡേ
2025 സെപ്റ്റംബർ 20, ഫ്രീ സോഫ്റ്റ്‌വെയർ ഡെ സ്കൂളിൽ സാമൂചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. സജീവ് കുമാർ സാർ കുട്ടികളെ അഭിസംബോധന ചെയ്തു. കുട്ടികൾ സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ എടുത്തു. ലിറ്റിൽ കൈറ്റ് മെൻറർ മാർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
CWSN കുട്ടികൾക്കായുള്ള പരിശീലന പരിപാടി
'ഹെൽപ്പിംഗ് ഹാൻഡ് ' എന്ന പേരിൽ CWSN കുട്ടികൾക്കായി 2025 ഒക്ടോബർ 9 ന് പരിശീലന പരിപാടി നടന്നു. ലിറ്റിൽ കൈറ്റ് അംഗങ്ങൾ സജീവമായി നയിച്ച ഈ പരിശീലന പരിപാടി LK മെൻറ്റർമാർ നേതൃത്തം വഹിച്ചു. ഈ സ്കൂളിലെ CWSN കുട്ടികൾക്ക് പുറമെ Govt VHSS City സ്കൂളിലെ കുട്ടികളും പങ്കെടുത്തു. പരിശീലനം കുട്ടികൾക്കും വേറിട്ടൊരനുഭവം ആയിരുന്നു.
നേട്ടങ്ങൾ/ മികവുകൾ
2025 ലെ തിരുവനന്തപുരം നോർത്ത് സബ്ജില്ലാ ഐടി മേളയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു.
2023 - 27 ബാച്ചിലെ അതീത സുധീർ ആനിമേഷനും ജ്യോതിക ജെ. മൾട്ടിമീഡിയ പ്രസന്റേഷനും എ ഗ്രേഡോടെ ഒന്നാം സ്ഥാനത്ത് എത്തി. 2025 -28 ബാച്ചിലെ നിഖിത എസ്.രഞ്ജിത്ത് സ്ക്രാച്ച് പ്രോഗ്രാമിങ്ങിലും ജാനകി എസ്.എ. മലയാളം ടൈപ്പിങ്ങിലും എ ഗ്രേഡോടെ രണ്ടാം സ്ഥാനത്തിന് അർഹരായി. ഇവർ നാലുപേരും ജില്ലാ ഐടി മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഏവർക്കും അഭിനന്ദനങ്ങൾ.
മികവുകൾ
2025 ലെ തിരുവനന്തപുരം റവന്യൂ ജില്ലാ ഐടി മേളയിൽ 2023 - 27 ബാച്ചിലെ അതീത സുധീർ ആനിമേഷന് എ ഗ്രേഡ് ഓടുകൂടി രണ്ടാംസ്ഥാനത്തിന് അർഹയായി. പാലക്കാട് വച്ച് നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. അഭിനന്ദനങ്ങൾ.
മികവുകൾ
2025ലെ സംസ്ഥാന ഐടി മേളയിൽ 2023 -24 ബാച്ചിലെ അതീത സുധീർ ആനിമേഷന് എ ഗ്രേഡ് കൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. പട്ടം ഗേൾസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിദ്യാർത്ഥി സ്റ്റേറ്റ് ലെവലിൽ രണ്ടാം സ്ഥാനത്ത് എത്തുന്നത്. ഏവർക്കും അഭിമാനനിമിഷം. അഭിനന്ദനങ്ങൾ.