ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19073-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19073 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഗിരീഷ് വെളുത്തോൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിഷിത എം കെ |
| അവസാനം തിരുത്തിയത് | |
| 21-11-2025 | 19073 |
അംഗങ്ങൾ
പ്രവർത്തനങ്ങൾ
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
പെരുവള്ളൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ മുഴുവൻ ലാപ്ടോപ്പുകളിലും ലിനക്സിന്റെ പുതിയ വേർഷൻ 22.04 ഇൻസ്റ്റാൾ ചെയ്തു. ഇൻസ്റ്റാളേഷൻ പ്രവർത്തനങ്ങൾക്ക് എസ് ഐ ടി സി രവി പി, ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ നിഷിത എം കെ, ഗിരീഷ് വി എന്നിവർ നേതൃത്വം നൽകി.സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുംഇൻസ്റ്റലേഷൻ പ്രവർത്തനത്തിൽ പങ്കെടുത്തു.ഹെഡ്മിസ്ട്രസ് സുധ എംകെ,പിടിഎ പ്രസിഡണ്ട് അൻവർ,എസ്.എം.സി ചെയർമാൻ അഷ്റഫ് എ പി,സ്റ്റാഫ് സെക്രട്ടറി ബാലകൃഷ്ണൻ എന്നിവർ ഇൻസ്റ്റലേഷൻ പ്രവർത്തനം സന്ദർശിച്ചു.ഇൻസ്റ്റലേഷൻ പ്രവർത്തനം എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ഒരു പുതിയ അനുഭവമായി.
ഒന്നാം ഘട്ട സ്‍കൂൾ ക്യാമ്പ്
2025 മെയ് 29
പെരുവള്ളൂർ ജി എച്ച് എസ് എസ് ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി അവധിക്കാല വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് നടത്തി. സോഫ്റ്റ്‌വെയർ എഡിറ്റിങ്ങിലൂടെ റീൽസ്, പ്രമോഷൻ വീഡിയോ നിർമ്മാണത്തിൽ പരിശീലനം നൽകി. ജി എച്ച് എസ് എസ് കൊളപ്പുറത്തിലെ കൈറ്റ് മിസ്ട്രസ് ജിബി, ജി എച്ച് എസ് എസ് പെരുവള്ളൂരിലെ കൈറ്റ് മാസ്റ്റർ ഗിരീഷ് എന്നിവർ ക്ലാസെടുത്തു. പി ടി എ പ്രസിഡൻറ് അൻവർ,സീനിയർ ടീച്ചർ സിന്ധു, സ്റ്റാഫ് സെക്രട്ടറി ബാലകൃഷ്ണൻ എന്നിവർ ക്യാമ്പ് സന്ദർശിച്ചു
പ്രവേശനോത്സവം
2025 ജൂൺ 2
2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ സ്കൂൾ HM ഉദ്ഘാടനം ചെയ്തു.കുരുന്നുകൾക്ക് മധുരവും,സമ്മാനങ്ങളും വിതരണം ചെയ്തു.
ലോക സൈക്കിൾ ദിനം - ഡോക്യുമെന്റേഷൻ
2025 ജൂൺ 3
പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക സൈക്കിൾ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മഞ്ചേരി,തിരുരഗങ്ങാടി ലീഗൽ സർവീസ് അതോറിറ്റി, പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി ലോക സൈക്കിൾ ദിനത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.സാമൂഹിക പ്രവർത്തക ഉമ്മു സമീറ ക്ലാസ്സെടുത്തു.
ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം
പരിസ്ഥിതി ദിനം 2025
2025 ജൂൺ 05
പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കായി പരിസ്ഥിതി സംരക്ഷണ പോസ്റ്റർ മേക്കിങ് മത്സരം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് പരിസ്ഥിതിയുടെ അന്തകൻ എന്ന വിഷയത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ റോൾപ്ലേ അവതരിപ്പിച്ചു. സ്കൂളിലെ മറ്റു ക്ലബ്ബുകൾ ആയ എസ് പി സി ,ജെ ആർ സി , എൽപി , യുപി വിദ്യാർത്ഥികൾ എന്നിവർ വൃക്ഷത്തൈകൾ നട്ടു.സ്കൂൾ ഹെഡ്മാസ്റ്റർ ഹരീഷ് കുമാർ, സീനിയർ ടീച്ചർ സിന്ധു, സ്റ്റാഫ് സെക്രട്ടറി ഗിരീഷ്, ഹരിത സേന കൺവീനർ ബാലകൃഷ്ണൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിസ്ഥിതി ദിനാഘോഷത്തോടൊപ്പം ബലിപെരുന്നാളാഘോഷത്തിന്റെ ഭാഗമായി മെഹന്ദി മത്സരവും സംഘടിപ്പിച്ചു ബലിപെരുന്നാൾ ആഘോഷ പരിപാടികൾക്ക് സമീന, പ്രതീഷ് കുമാർ,സുനിത എന്നിവർ നേതൃത്വം നൽകി. പരിസ്ഥിതി ദിനത്തിൽ ലഹരിക്കെതിരെ ബോധവത്കരണം, പെരുന്നാൾ എന്നിവയുമായി ബന്ധപ്പെട്ട് സ്‍കൂളിൽ നടന്ന പരിപാടികൾ
സൈബർ സുരക്ഷാ ക്ലാസ്
2025 ജൂൺ 09
സംസ്ഥാന സർക്കാറിൻ്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പെരുവള്ളൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസ് എടുത്തു.പ്രധാന അധ്യാപകൻ ശ്രീ ഹരീഷ് കുമാർ ക്ലാസ് ഉദ്ഘാടനം ചെയ്തു .യുപി മുതൽ എച്ച് എസ് വരെയുള്ള മുഴുവൻ ക്ലാസിലെ കുട്ടികൾക്കും ക്ലാസ് നൽകി.സൈബർ ബുള്ളിംഗ് സൈബർ ഗ്രൂമിംഗ് തുടങ്ങി സൈബർ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന വിഷയങ്ങൾ എല്ലാം ഉൾപ്പെടുത്തിയായിരുന്നു ക്ലാസുകൾ.കൂടാതെ സൈബർ ലോകത്തെ മറ്റ് ചതിക്കുഴികളെ കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കി.സൈബർ ലോകത്തെ സുരക്ഷ ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണെന്ന സന്ദേശവും കുട്ടികൾക്ക് ക്ലാസിലൂടെ ലഭിച്ചു.ലിറ്റിൽ കൈറ്റ്സ് ചുമതലയുള്ള അധ്യാപകരായ ഗിരീഷ് വി,നിഷിത എംകെ എന്നിവർ നേതൃത്വം നൽകി
ലിറ്റിൽ കൈറ്റ്‍സ് പ്രവേശനപരീക്ഷ
2025 ജൂൺ-25
2025 ജൂൺ-25ന് പെരുവള്ളൂർ ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ്സ് കുട്ടികൾക്കുള്ള ലറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ നടത്തി.രജിസ്റ്റർചെയ്ത 166 കുട്ടികളിൽ 163 കുട്ടികൾ പരീക്ഷ എഴുതി.
ലോകലഹരിവിരുദ്ധ ദിനം
ലപരിവിരുദ്ധ ബോധവൽകരണം 2025 ജൂൺ 26
പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലോകലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ പരിസരത്തുള്ള കടകളിൽ ലഹരിവിരുദ്ധ പോസ്റ്ററുകൾ ഒട്ടിച്ച് ബോധവൽക്കരണം നടത്തി.
ലോകലഹരിവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം 2025 ജൂൺ 26
പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി ലോകലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.9,10 ബാച്ചുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി നടത്തിയ മത്സരത്തിൽ 12 കുട്ടികൾ പങ്കെടുത്തു.പ്രധാന അധ്യാപകൻ ശ്രീ ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് ചുമതലയുള്ള അധ്യാപകരായ ഗിരീഷ് വി,നിഷിത എംകെ എന്നിവർ നേതൃത്വം നൽകി
ഡിജിറ്റൽ മാസിക പ്രകാശനം
പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ ഡിജിറ്റൽ മാസിക പെരുവള്ളൂർ പെരുമ പ്രകാശനം ചെയ്തു. വിജയഭേരിയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് നൽകിയ മോട്ടിവേഷൻ ക്ലാസിൽ വിജയപേരി ജില്ലാ കോഡിനേറ്റർ ടി സലീം മാസിക പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റർ ഹരീഷ് കുമാർ, സീനിയർ ടീച്ചർ സിന്ധു എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
ടീൻസ് ക്ലബ്ബ് ഉദ്ഘാടനം - ഡോക്യുമെന്റേഷൻ
പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2025-26 അധ്യയനവർഷത്തെ ടീൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.എസ് എം സി ചെയർമാൻ എ പി അഷ്റഫ് ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ എ ഹരീഷ് കുമാർ,സീനിയർ ടീച്ചർ കെ സിന്ധു,പി ടി എ പ്രസിഡണ്ട് കെ ടി അൻവർ,വി ഗിരീഷ് സംസാരിച്ചു.ഡോക്ടർ ജിജോ ഭായ്,ഡോക്ടർ ശ്രീജിൽ എന്നിവർ ക്ലാസ് എടുത്തു. ടീൻസ് ക്ലബ് സ്കൂൾ ചുമയുള്ള അധ്യാപികയായ ഡോക്ടർ ഷീജ പാർവതി പരിപാടിക്ക് നേതൃത്വം നൽകി.എട്ടാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കമാരക്കാലത്തെകുറിച്ച് ക്ലാസ് നൽകി.
സ്കൂൾ പത്രം - ജൂലൈ മാസം - പ്രകാശനം
ജൂലൈ 10 2025 പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 -26അധ്യയനവർഷത്തെ ജൂൺ മാസത്തെ മുഴുവൻ പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്‍കൂൾ പത്രം പ്രകാശനംചെയ്തു .വിജയഭേരി മലപ്പുറം ജില്ലാ കോഡിനേറ്റർ ഡോക്ടർ സലിം പ്രകാശനകർമ്മം നിർവഹിച്ചു.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് Scribus ഉപയോഗിച്ച് പത്രം ഉണ്ടാക്കിയത്.പ്രധാന അധ്യാപകൻ ഹരീഷ് കുമാർ,പിടിഎ പ്രസിഡണ്ട് അൻവർ,അജ്മൽ സീനിയർടീച്ചർ സിന്ധു,വിജയഭേരി കോഡിനേറ്റർ ദിവ്യ ബി ടി, എസ് ആർ ജി കൺവീനർഷഫീഖ് അഹമ്മദ് എന്നിവർ കൈറ്റ് ചുമതലയുള്ള നിഷിത എം കെ ഗിരീഷ് വി എന്നിവർ പങ്കെടുത്തു.
മോട്ടിവേഷൻ ക്ലാസ് - ഡോക്യുമെന്റേഷൻ
ജൂലൈ 10 2025
പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 -26അധ്യയനവർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് വിജയഭേരിയുടെയും,എസ് ആർ ജിയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.വിജയഭേരി മലപ്പുറം ജില്ലാ കോഡിനേറ്റർ ഡോക്ടർ സലിം വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു.പത്താം ക്ലാസിൽ എങ്ങനെ ഉന്നത വിജയം കരസ്ഥമാക്കാം എന്നതിൽ ഊന്നിയായിരുന്നു ക്ലാസ്.മോട്ടിവേഷൻ ക്ലാസ്സ് സ്കൂൾ എസ് എം സി ചെയർമാൻ അഷ്റഫ് എ പി ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകൻ ഹരീഷ് കുമാർ അധ്യക്ഷനായി.പിടിഎ പ്രസിഡണ്ട് അൻവർ,വൈസ് പ്രസിഡണ്ട് അജ്മൽ സീനിയർ ടീച്ചർ സിന്ധു,വിജയഭേരി കോഡിനേറ്റർ ദിവ്യ ബി ടി, എസ് ആർ ജി കൺവീനർഷഫീഖ് അഹമ്മദ് എന്നിവർ സംസാരിച്ചു.
കെട്ടിടോദ്ഘാടനവും പ്രതിഭകൾക്കുള്ള ആദരവും - ഡോക്യുമെന്റേഷൻ
പെരുവള്ളൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സമഗ്ര ശിക്ഷ കേരളം സഹായത്തോടെ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും 2024 - 25 അക്കാദമിക വർഷം മികച്ച നേട്ടം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണവും നടത്തി ബഹു വള്ളിക്കുന്ന് നിയോജക മണ്ഡലം എംഎൽഎ പി അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ടി സാജിത ആധ്യക്ഷം വഹിച്ചു . ചടങ്ങിൽ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കലാം മാസ്റ്റർ പിടിഎ പ്രസിഡണ്ട് കെ ടി അൻവർ ,എസ് എം സി ചെയർമാൻ എ പി അഷറഫ് പി ടി എ വൈസ് പ്രസിഡണ്ട് ഇക്ബാൽ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ പി ജീബ , പി ടി എ അംഗം,അജ്മൽ, അബ്ദുൽ കരീം പ്രിൻസിപ്പാൾ ദിനീഷ് കുമാർ വൈസ് പ്രിൻസിപ്പാൾ ഹരീഷ് കുമാർ സീനിയർ അസിസ്റ്റൻറ് കെ സിന്ധു രശ്മി നീലാംബരി തുടങ്ങിയവർ സംസാരിച്ചു
പ്രമോഷൻ വീഡിയോ പുറത്തിറക്കി
പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 2025-26 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രമോഷൻ വീഡിയോ നിർമ്മിച്ചു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളായ അൽഫാഷാനാസ് എ പി, സ്മൃതി കെ,ഷിയാന ഷിഫാ,ഹനീന എന്നിവർ നേതൃത്വം നൽകി.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025-26
പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2025-26 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ 14-08-25 നടന്നു.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും,എസ് എസ് ക്ലബ്ബും സംയുക്തമായാണ് ഇലക്ഷൻ സംഘടിപ്പിച്ചത്.41 ക്ലാസുകളിൽ നിന്നായി 100 സ്ഥാനാർത്ഥികൾ മത്സര രംഗത്ത് ഉണ്ടായിരുന്നു.രാവിലെ 10 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു.വൈകുന്നേരം മൂന്ന് മണിക്ക് ഹെഡ്മാസ്റ്റർ ഹരീഷ് കുമാർ റിസൾട്ട് അനൗൺസ് ചെയ്തു.
സ്കൂൾ ക്യാമ്പ് രണ്ടാംഘട്ടം
പെരുവള്ളൂർ : പെരുവള്ളൂർഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 9-ാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗംങ്ങൾക്കുള്ള സ്കൂൾ ക്യാമ്പ് രണ്ടാംഘട്ടം 25-10-2025 രാവിലെ 9മണി മുതൽ 4.30 വരെ IT ലാബിൽ വെച്ച് നടന്നു.കൈറ്റ് മെന്റർമാരായ ജിബി എം,നിഷിത എം കെ എന്നിവർ ക്ലാസ്സെടുത്തു.
മലയാളം ടൈപ്പിംഗ് ക്ലാസ് സംഘടിപ്പിച്ചു
പെരുവള്ളൂർ : പെരുവള്ളൂർഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി മലയാളം ടൈപ്പിംഗ് ക്ലാസ് സംഘടിപ്പിച്ചു. മലയാളം ടൈപ്പിംഗിൽ ജില്ലാ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗം ഷാദിയ ക്ലാസെടുത്തു.
ചിത്രശാല
2024-27 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക





















































































