ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


Freedom Fest 2023_GHSS Peruvallue_Little Kites.സ്വതന്ത്രസോഫ്റ്റ് വേർ ഉപയോഗിച്ചുള്ള പോസ്റ്റർ നിർമ്മാണ മത്സരത്തിൽ ഏറ്റവും മികച്ച പോസ്റ്ററുകൾ.

freedom fest poster
freedom fest poster

റോബോട്ടിക്സ് ക്ലാസ് നടത്തി

2025 സെപ്റ്റംബർ-20

പെരുവള്ളൂർ :പെരുവള്ളൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനമായ സെപ്റ്റംബർ 20ന് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് റോബോട്ടിക് ക്ലാസ് സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ നിഷിത എം കെ ,വി ഗിരീഷ് എന്നിവർ ക്ലാസ്സ് എടുത്തു.

 
റോബോട്ടിക് ക്ലാസ്
 
റോബോട്ടിക് ക്ലാസ്
 
റോബോട്ടിക് ക്ലാസ്
 
റോബോട്ടിക് ക്ലാസ്
 
റോബോട്ടിക് ക്ലാസ്
 
റോബോട്ടിക് ക്ലാസ്

ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ഫസ്റ്റ്,ഡിജിറ്റൽ പെയിന്റിംഗ്,സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു

2025 സെപ്റ്റംബർ22

പെരുവള്ളൂർ :പെരുവള്ളൂർ ഗവൺമെന്റ്ഹയർസെക്കൻഡറി സ്കൂളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ വാരാഘോഷത്തിന്റെ ഭാഗമായി ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ഫെസ്റ്റ്,ഡിജിറ്റൽ പെയിന്റിംഗ്,സ്പെഷ്യൽ അസംബ്ലി എന്നിവ സംഘടിപ്പിച്ചു.ഉബുണ്ടു 22.04 വേർഷനാണ് ഫ്രീയായി ഇൻസ്റ്റാൾ ചെയ്തു കൊടുത്തത്.രക്ഷിതാക്കളിൽ നിന്നും,അധ്യാപകരിൽ നിന്നും ലഭിച്ച 5 ലാപ്‍ട‌ോപ്പ‍ുകളിൽ ഇൻസ്റ്റലേഷൻ പൂർത്തിയാക്കി.ഇൻലേസ്റ്റേഷൻ പ്രവർത്തനങ്ങൾക്ക് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ,എസ് ഐ ടി സി രവി പി,ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ നിഷിത എം കെ,വി ഗിരീഷ് എന്നിവർ നേതൃത്വം നൽകി.വൈകുന്നേരം 3.30ന് നടന്ന സോഫ്റ്റ്‌വെയർ സ്വതന്ത്രദിന സ്പെഷ്യൽ അസംബ്ലിയിൽ സീനിയർ അധ്യാപിക പി രേണു സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗം ഷിയാന ശിഫ സ്വതന്ത്ര്യ സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കൈറ്റ് മെന്റർമാരായ,വി ഗിരീഷ് ,നിഷിത എം കെ എന്നിവർ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള‌ുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.അധ്യാപകരായ രവി പി,ഷഫീഖ് അഹമ്മദ്,ലിജി ഭാസ്കർ എന്നിവർ സംബന്ധിച്ചു.

 
ഇൻസ്റ്റലേഷൻ
 
ഇൻസ്റ്റലേഷൻ
 
ഇൻസ്റ്റലേഷൻ
 
ഡിജിറ്റൽ പെയിൻറിംഗ്
 
ഡിജിറ്റൽ പെയിൻറിംഗ്
 
ഡിജിറ്റൽ പെയിൻറിംഗ്
 
സോഫ്റ്റ്‌വെയർ സ്വതന്ത്രദിന സ്പെഷ്യൽ അസംബ്ലി
 
സോഫ്റ്റ്‌വെയർ സ്വതന്ത്രദിന സ്പെഷ്യൽ അസംബ്ലി
 
സോഫ്റ്റ്‌വെയർ സ്വതന്ത്രദിന സ്പെഷ്യൽ അസംബ്ലി

10-ാം ക്ലാസ് കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു.

2025 സെപ്റ്റംബർ23

റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു.

പെരുവള്ളൂർ :പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യവാരാഘോഷത്തിന്റെ ഭാഗമായി 10-ാം ക്ലാസ് കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ 15 കുട്ടികളാണ് ക്ലാസ് എടുത്തത്.സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസിലെ ഐടി പാഠപുസ്തകത്തിൽ ഈ വർഷം മുതൽ നടപ്പിലാക്കിയ റോബോട്ടിക് ക്ലാസ് കുട്ടികൾക്ക് ഒരു പുത്തൻ അനുഭവമായി.

 
ഇൻസ്റ്റലേഷൻ
 
ഇൻസ്റ്റലേഷൻ
 
ഇൻസ്റ്റലേഷൻ
 
ഡിജിറ്റൽ പെയിൻറിംഗ്
 
ഡിജിറ്റൽ പെയിൻറിംഗ്
 
ഡിജിറ്റൽ പെയിൻറിംഗ്
 
സോഫ്റ്റ്‌വെയർ സ്വതന്ത്രദിന സ്പെഷ്യൽ അസംബ്ലി
 
സോഫ്റ്റ്‌വെയർ സ്വതന്ത്രദിന സ്പെഷ്യൽ അസംബ്ലി
 
സോഫ്റ്റ്‌വെയർ സ്വതന്ത്രദിന സ്പെഷ്യൽ അസംബ്ലി

സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

2025 സെപ്റ്റംബർ-24

പെരുവള്ളൂർ :പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യവാരാഘോഷത്തിന്റെ ഭാഗമായി 8-ാംക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്ക് സൈബർ സുരക്ഷാ ക്ലാസ് നടത്തി.ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളായ നിവേദിത,ഭവ്യ ലക്ഷ്മി എന്നിവർ ക്ലാസ് എടുത്തു

 
സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്
 
സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്
 
റോബോട്ടിക് ക്ലാസ്
 
സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്
 
സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്
 
സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്

സ്വതന്ത്രസോഫ്റ്റ്‍‍വെയർ ക്ലാസ്സ്

2025 സെപ്റ്റംബർ-25

പെരുവള്ളൂർ :പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യവാരാഘോഷത്തിന്റെ അധ്യാപകർക്ക‍ും ക‍ുട്ടികൾക്ക‍ും സ്വതന്ത്രസോഫ്റ്റ്‍‍വെയർ പ്രാധാന്യത്തെക‍ുറിച്ച് ക്ലാസ് നടത്തി.ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളായ തീർത്ഥ,ഷിയാന ശിഫ എന്നിവർ ക്ലാസ് എടുത്തു.

 
സ്വതന്ത്രസോഫ്റ്റ്‍‍വെയർ ക്ലാസ്സ്
 
സ്വതന്ത്രസോഫ്റ്റ്‍‍വെയർ ക്ലാസ്സ്
 
സ്വതന്ത്രസോഫ്റ്റ്‍‍വെയർ ക്ലാസ്സ്

റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു

2025 സെപ്റ്റംബർ-26

പെരുവള്ളൂർ :പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യവാരാഘോഷത്തിന്റെ ഭാഗമായി റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ച‍ു.ഒന്ന‍ുമ‍ുതൽ 8 വരെയ‍ുള്ള ക്ലാസ്സ‍ുകളിലെ ക‍ുട്ടികൾ ഫെസ്റ്റ് സന്ദർശിച്ച‍ു.ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ ഫെസ്റ്റിന് നയിച്ച‍ു.ഹെഡ്മാസ്റ്റർ ഹരീഷ്‍ക‍ു,അധ്യാപകരായ സിന്ധ‌ു കെ,പ്രഗിത്ത് എന്നിവര‍ും ഫെസ്റ്റ് സന്ദർശിച്ച‍ു.

 
റോബോട്ടിക്സ് ഫെസ്റ്റ്
 
റോബോട്ടിക്സ് ഫെസ്റ്റ്
 
റോബോട്ടിക് ക്ലാസ്
 
റോബോട്ടിക്സ് ഫെസ്റ്റ്
 
റോബോട്ടിക്സ് ഫെസ്റ്റ്
 
റോബോട്ടിക്സ് ഫെസ്റ്റ്