സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് തോമസ് എൽ പി എസ് കങ്ങഴ
വിലാസം
കങ്ങഴ

കാഞ്ഞിരപ്പാറ പി.ഒ.
,
686555
,
കോട്ടയം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0481 2495115
ഇമെയിൽstthomaslpkangazha@gmail.com
കോഡുകൾ
സ്കൂൾ കോഡ്32409 (സമേതം)
യുഡൈസ് കോഡ്32100500206
വിക്കിഡാറ്റQ87659729
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബെറ്റ്സി മോൾ വർഗീസ്
പി.ടി.എ. പ്രസിഡണ്ട്നിസ്സാം പി എം
എം.പി.ടി.എ. പ്രസിഡണ്ട്കീർത്തി വിനോദ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




1890 -ൽ സ്ഥാപിതമായ കങ്ങഴ സെൻറ്‌ തോമസ് ഓർത്തഡോൿസ് പള്ളിയുടെ അനുബന്ധ സ്ഥാപനമായി 1919 -ൽ ഈ സ്കൂൾ ആരംഭിച്ചു .പള്ളിയുടെ സമീപത്തു ഇളംതുരുത്തിൽ ശ്രീ വർക്കി കുര്യാക്കോസ് നൽകിയ സ്ഥലത്തു വയലപ്പള്ളിയിൽ സ്കറിയ കത്തനാരുടെ നേതൃത്വത്തിൽ കെട്ടിടം പണിതു അച്ഛൻ തന്നെ സ്കൂൾ മാനേജർ ആയി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .


ഈ സ്കൂൾ കോട്ടയം ജില്ലയിൽ ചങ്ങനാശേരി താലൂക്കിൽ കങ്ങഴ ഗ്രാമപഞ്ചായത്തിലും കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കറുകച്ചാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മേല്നോട്ടത്തിലുമുള്ള ഒരു എയ്ഡഡ് എൽ .പി .സ്കൂൾ ആയി പ്രവർത്തിക്കുന്നു .

സ്‌കൂളിലെ കുട്ടികൾ സബ്‌ജില്ല കായികമേളകൾ കലാമേളകൾ ശാസ്ത്രപ്രദര്ശനങ്ങൾ ഗണിതശാസ്ത്രമേളകൾ ഇവയിൽ പങ്കെടുക്കുകയും അഭിമാനകരമായ പ്രകടനം നടത്തുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് . സാഗർ .ബി എന്ന നേപ്പാളി ബാലൻ സബ്‌ജില്ലാ ചിത്രരചന -ജാലച്ചായം മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി .

ഈ നാട്ടിലെ അക്ഷരസ്നേഹികളായ നല്ലആളുകൾ ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെന്റുകൾ ഒന്ന് മുതൽ നാലുവരെ ക്ലാസുകളിലെ സമർത്ഥരായ കുട്ടികൾക്ക് വിതരണം ചെയുന്നു .

കഴിഞ്ഞ 100 വർഷത്തിലധികമായി ഈ സ്‌കൂളിൽ വിദ്യ അഭ്യസിച്ച വളരെയേറെ ആളുകൾ ലോകത്തെമ്പാടും ഉന്നതപദവികൾ അലങ്കരിച്ചിട്ടുണ്ടെന്നുള്ളത് അഭിമാനമായി കരുത്തുന്നതോടൊപ്പം എല്ലാ പ്രതികൂലസാഹചര്യകളും ഈ പ്രദേശത്തെ നാനാജാതി മതസ്ഥരായ ആളുകൾക്ക് അറിവുപകർന്നുകൊടുത്ത ഈ സരസ്വതി ക്ഷേത്രം ഇന്നും ഏവരും നന്ദിയോടെ കരുതി പരിപാലിക്കുന്നു .


സ്‌കൂളിന്റെ ആരംഭം മുതൽ മാനേജര്മാരായി സേവനം അനുഷ്ടിച്ചവർ

1.റവ .ഫ .വി .റ്റി .സ്‌കറിയ ,വയലപ്പള്ളിൽ ,കങ്ങഴ 2.ശ്രീ .തൊമ്മി ഉലഹന്നാൻ ,വാവോലിക്കൽ ,നെടുകുന്നം 3.ശ്രീ .പി .റ്റി .വര്ഗീസ് ,പേടിയേക്കൽ 4.റവ .ഫ .പി .സി .തോമസ് ,പന്തനാലിൽ 5.റവ .ഫ .വി .സി.ജേക്കബ് ,വയലപ്പള്ളിൽ 6.ശ്രീ .സിറിയക് ഇ .വര്ഗീസ് ,ഇളംതുരുത്തിൽ 7.റവ .ഫ .സി .സി.ജേക്കബ് ,ചാലാശ്ശേരിൽ 8.ശ്രീ .പി .എം .ജോൺ ,പുതുപ്പറമ്പിൽ 9.ശ്രീ .വി .റ്റി .കുരിയാക്കോസ് ,പുല്ലനിപ്പറയ്ക്കൽ 10.ശ്രീ .സോബിച്ചൻ ഏബ്രഹാം ,ഇരവികുളങ്ങര 11.ശ്രീ .ജേക്കബ് ഏബ്രഹാം ,ഇരവികുളങ്ങര 12.Adv. തോംസൺ പി ഏബ്രഹാം ഇപ്പോൾ മാനേജരായി പ്രവർത്തിച്ചുവരുന്നു

സ്‌കൂളിന്റെ ആരംഭം മുതൽ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ടിച്ചവർ

1.ശ്രീ .എസ് .രാമൻപിള്ള ,മാടപ്പള്ളി 2.ശ്രീ .പി .വി .ജോൺ ,കല്ലൂപ്പാറ 3.ശ്രീ .ഇ .എം .ഉതുപ്പ് ,തകിടിയിൽ ,അഞ്ചേരി 4.ശ്രീ .വി .സി .തോമസ് ,വയലപ്പള്ളിൽ 5.ശ്രീ .കെ .കെ .ഏബ്രഹാം ,പുതുപ്പറമ്പിൽ 6.ശ്രീ .കെ .ജെ .ശൗര്യർ ,കുഴിമണ്ണിൽ 7.ശ്രീ .കെ .കെ .തോമസ് ,കണ്ടത്തിൽ 8.ശ്രീ .വി .റ്റി .കുര്യാക്കോസ് ,പുല്ലാന്നിപ്പാറയ്ക്കൽ 9.ശ്രീമതി .കെ .എ .തങ്കമ്മ ,കക്കാട്ടുപുതുപ്പറമ്പിൽ 10.ശ്രീ .പി .ജെ .ഫിലിപ്പ് ,പുതുപ്പറമ്പിൽ 11.ശ്രീമതി എം .വി .ഏലിയാമ്മ ,വേലിക്കകത് 12.ശ്രീമതി ഷേർലി പി .എബ്രഹാം ,വയലപ്പള്ളിൽ 13.ശ്രീമതി ശാന്തി എബ്രഹാം ,മാടപ്പാട്ട് ഇപ്പോൾ ശ്രീമതി ബെറ്റ്സി മോൾ വർഗീസ് ടീച്ചർ ഇൻ ചാർജായി സേവനം അനുഷ്ഠിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി