അതിരകം യു പി സ്കൂൾ

(Athirakam U.P. School എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


അതിരകം യു പി സ്കൂൾ
പ്രമാണം:13354-54.jpeg
വിലാസം
അതിരകം

മുണ്ടയാട്. പി. ഒ പി.ഒ.
,
670594
,
കണ്ണൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽathirakamupschoolmundayad@yahoo.com
കോഡുകൾ
സ്കൂൾ കോഡ്13354 (സമേതം)
യുഡൈസ് കോഡ്32020100302
വിക്കിഡാറ്റQ64457397
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ56
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദിനേശൻ. പൂക്കണ്ടി
പി.ടി.എ. പ്രസിഡണ്ട്ജിഷ. ടി. കെ
എം.പി.ടി.എ. പ്രസിഡണ്ട്ചന്ദന. പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1925 -ൽ എളയാവൂർ ഗ്രാമ പഞ്ചായത്തിൽ അതിരകം എന്ന പ്രദേശത്തു വി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ മാനേജ് മെന്റിൽ ആരംഭിച്ച ഈ വിദ്യാലയത്തിന് 1930 - ൽ 5 ആം തരം വരെയും , 1952 - ൽ 6 ആം ക്ലാസും , 1953 -ൽ 7 -ആം ക്ലാസും തുടങ്ങുന്നതിനു അംഗീകാരം ലഭിച്ചു . 1956 ആയപ്പോഴേക്കും പഴയ ഓലഷെഡ് മാറ്റി പുതിയ ഓട് മേഞ്ഞ കെട്ടിടമാക്കി . അക്കാദമിക രംഗത്തും , കലാ-കായിക രംഗത്തുമൊക്കെ ഉന്നത നിലവാരവും ,പ്രാഗത്ഭ്യവും നേടി മുന്നേറി കൊണ്ടിരിക്കുകയാണ് .ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കിയ ഒട്ടനവധി പേർ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ടെന്ന യാഥാർഥ്യം നമ്മുടെ വിദ്യാലയത്തിന് അഭിമാനവും , സന്തോഷവും ഉണ്ടാക്കുന്ന കാര്യമാണ് . വിവിധ വിഷയങ്ങളിൽ പഠന മികവ് തെളിയിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റുകളും , ക്യാഷ് അവാർഡും ഉൾപ്പെടുത്തി മുൻ മാനേജർമാരും , പൂർവ്വ അധ്യാപകരും , പൂർവ്വ വിദ്യാർത്ഥികളും പഠനത്തിൽ മികച്ച പ്രോത്സാഹനം നൽകി വരുന്നു . 2012 -13 മുതൽ L K G , U K G ക്ലാസുകൾ ആരംഭിച്ചു . ക്ലബ് പ്രവർത്തങ്ങൾ വിശേഷ ദിനാചരണങ്ങൾ ആഘോഷ പരിപാടികൾ എന്നിവ വിവിധ സാമൂഹിക കൂട്ടായ്മയിലൂടെ ഫലപ്രദമായി നടത്താറുണ്ട് .

1975 -ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലിയും . 2000 - ൽ പ്ലാറ്റിനം ജൂബിലിയും , 2015 ൽ നവതിയും സമുചിതമായി ആഘോഷിച്ചു കഴിഞ്ഞു . 2025 ൽ സ്കൂൾ നൂറാം വാർഷികത്തിന്റെ നിറവിലാണ് .

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികൾ ഉണ്ട് .അതോടൊപ്പം സ്മാർട് ക്ലാസ്സ് റൂമുകളടങ്ങിയ കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ചെറിയ സൗകര്യമുള്ള കളിസ്ഥലം , ചിൽഡ്രൻസ് പാർക്ക് എന്നിവ ഉണ്ടാക്കിയെടുക്കുവാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . ക്ലാസ് മുറികൾ വൈദ്യുതീകരിക്കാനും , ഫാൻ സജ്ജീകരിക്കാനും സാധിച്ചിട്ടുണ്ട് . ആവശ്യത്തിന് സൗകര്യമുള്ള ഓഫീസ് മുറി സ്റ്റാഫ് മുറി എന്നിവയുമുണ്ട് . ആവശ്യത്തിന് സൗകര്യമുള്ള പാചക പുരയും , ഇരിപ്പിട സൗകര്യവും ഉണ്ട് . അസംബ്‌ളി ഹാൾ ഉണ്ട് . കുടിവെള്ള വിതരണത്തിന് അസൗകര്യം ഉണ്ടെങ്കിലും പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ പ്രശ്നമില്ലതെ ലഭ്യമാകുന്നുണ്ട് . വാട്ടർ ടാപ്പ് സൗകര്യം ഉണ്ട് . മാലിന്യ സംസ്കരണം പഞ്ചായത്ത് സഹകരണത്തോടെ നടത്തി വരുന്നു . ഇപ്പോൾ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം , പരിസ്ഥിതി സൗഹൃദ വിദ്യാലയം എന്ന ലക്‌ഷ്യം മുൻനിർത്തിയുള്ള ഹരിത കേരളം പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട് . ടോയ്ലെറ് സൗകര്യവുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  1. സീഡ് പ്രൊഗ്രാം
  2. വിദ്യാരംഗം കലാ സാഹിത്യ വേദി
  3. ഗണിതശാസ്ത്ര ക്ലബ്ബ്
  4. സയൻസ് ക്ലബ്ബ്
  5. സാമുഹ്യശാസ്ത്ര ക്ലബ്ബ്
  6. പരിസ്ഥിതി ക്ലബ്ബ്
  7. ഹെൽത്ത് ക്ലബ്ബ്
  8. കാർഷിക ക്ലബ്ബ്
  9. ക്ലാസ് ലൈബ്രറികൾ

മാനേജ്‌മെന്റ്

  1. ശ്രീ വി.പി.ചന്ദു മാസ്റ്റർ
  2. ശ്രീ വി.പി കൃഷ്ണൻ മാസ്റ്റർ
  3. ശ്രീമതി കെ കല്യാണിയമ്മ
  4. ശ്രീമതി കെ വി വാസന്തി എന്നിവരാണ് സ്കൂളിന്റെ മുൻ മാനേജർമാർ

നിലവിൽ ശ്രീമതി കെ സാധനയാണ് സ്കൂളിന്റെ മാനേജർ

മുൻസാരഥികൾ

  • ശ്രീ .വി.പി.ചന്ദു മാസ്റ്റർ
  • ശ്രീ വി.പി. കൃഷ്ണൻ മാസ്റ്റർ
  • ശ്രീമതി വി പി ദേവകി ടീച്ചർ
  • ശ്രീ കെ രാമചന്ദ്രൻ മാറ്റർ
  • ശ്രീമതി എ എൻ യെശോദ ടീച്ചർ
  • ശ്രീ സി സി രവീന്ദ്രൻ മാസ്റ്റർ
  • ശ്രീമതി പി ടി പത്മജ ടീച്ചർ
  • ശ്രീമതി കെ കെ ചന്ദ്രിക ടീച്ചർ
  • ശ്രീമതി എം ശോഭ ടീച്ചർ
  • ശ്രീമതി കെ ഹൈമവതി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ചാന്ദിനി ഡോക്ടർ -ആതുര സേവനം
  • ഗീത ഡോക്ടർ - ആതുര സേവനം
  • കാർത്യായനി ഡോക്ടർ -ആതുര സേവനം
  • ജെമിനി ശങ്കരൻ നായർ - സർക്കസ് സംഘാടകൻ
  • സുഭാഷ്‌ മാസ്റ്റർ - നാടക സംവിധായകൻ
  • കേണൽ . എൻ വി ജെ നമ്പ്യാർ - കരസേനാ വിഭാഗം
  • ശ്രീമതി ഇ ടി സാവിത്രി -  സാഹിത്യ കരി , രാഷ്ട്രീയ സാമൂഹിക പ്രവർത്തക
  • ശ്രീ സി നന്ദനൻ - കാർഷിക രംഗം
  • ശ്രീ ഇ ശശിധരൻ - കൈയ്യെഴുത് പ്രതിഭ

വഴികാട്ടി

കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 5 കിലോമീറ്റർ സഞ്ചരിച്ചാൽ എളയാവൂർ പഞ്ചായത്ത് ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു നടന്നാൽ ഇടത്തോട്ടുള്ള റോഡിലൂടെ പ്രവേശിച്ചു ഏകദേശം 2 കിലോമീറ്റർ നടന്നാൽ അതിരകം യു പി സ്കൂളിലെത്താം

"https://schoolwiki.in/index.php?title=അതിരകം_യു_പി_സ്കൂൾ&oldid=2535823" എന്ന താളിൽനിന്ന് ശേഖരിച്ചത്