തിക്കോടി എം.എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിക്കോടി പഞ്ചായത്തിൽ വാർഡ് 16-ൽ ദേശീയ പാതയ്ക്ക് കിഴക്ക് ഭാഗത്ത്‌ തിക്കോടി പഞ്ചായത്ത് ബസാറിൽ നിന്ന് ഏകദേശം നൂറ് മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു.

തിക്കോടി എം.എൽ.പി.സ്കൂൾ
വിലാസം
തിക്കോടി

തിക്കോടി പി.ഒ.
,
673529
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽthikkodimlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16542 (സമേതം)
യുഡൈസ് കോഡ്32040800605
വിക്കിഡാറ്റQ6459883
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശോഭ എൻ പി
പി.ടി.എ. പ്രസിഡണ്ട്റസ്‌ലിം പി
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജുഷ സത്യാനന്ദൻ
അവസാനം തിരുത്തിയത്
21-09-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1927ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ഇന്നും നാടിന്റെ ഹൃദയ സ്പന്ദനമായി അതിന്റെ പൂർവകാലങ്ങൾക്ക് വിലമതിക്കാനാവാത്ത അംഗീകാരമായി നിലകൊള്ളുന്നു. അറയ്ക്കൽ രാജവംശവുമായി ബന്ധമുണ്ടായിരുന്ന വൈദ്യരകത്തു കുടുംബത്തിൽ പെട്ട വൈദ്യരകത്ത് മമ്മത് കുട്ടി സാഹിബ്‌ (പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ ബി എം ഗഫൂറിന്റെ പിതാവ് )തിക്കോടിയിലെ സാധാരണക്കാരായ ജനങ്ങളെ സാക്ഷരരാക്കാൻ വേണ്ടി ഈ സ്കൂൾ 1927 ൽ സ്ഥാപിച്ചു. തിക്കോടിയിലെ ഭൂരിഭാഗം ജനതയും പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഈ വിദ്യാലയത്തിൽ ആയിരുന്നു.1940 ൽ ബർമ്മയിലായിരുന്ന ശ്രീ മുണ്ടിയത്ത് മമ്മത് സാഹിബ്‌

(പൊതു ജനസേവകൻ, സാമൂഹ്യ ചിന്താഗതിക്കാരൻ )വിശ്രമജീവിതം നയിക്കാനായി നാട്ടിൽ തിരിച്ചെത്തിയ കാലത്ത്

ഈ സ്കൂൾ വിലയ്ക്കു വാങ്ങുകയും അദ്ദേഹത്തിന്റെ മകളുടെ മകളായ ഇന്നത്തെ മാനേജരായ ശ്രീമതി എം കെ നാഫീസ്സയുടെ

(വി കെ മൊയ്തു ഹാജി, എം ഡി കെ ആർ എസ്‌  ഭാര്യ )പേരിൽ ദാനമായി നൽകുകയാണുണ്ടായത്.1947 ആഗസ്ത് പതിനഞ്ചിന്

സ്വതന്ത്ര ഭാരതം അതിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ലഹരിയിൽ മതിമറന്ന് ആഘോഷിക്കുന്ന ആ സുദിനത്തിൽ സ്കൂൾ പറമ്പ്

എന്ന് ഇന്ന് അറിയപ്പെട്ടിരുന്ന സ്ഥലത്ത് നിന്നും സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. ആദ്യഘട്ടത്തിൽ 1 മുതൽ 5 വരെ

ക്ലാസുകൾ ഉണ്ടായിരുന്നെങ്കിലും 1958ൽ അഞ്ചാം തരം എടുക്കപ്പെടുകയും ചെയ്തു. ആദ്യകാലത്തെ അധ്യാപകരെ കുറിച്ച് വ്യക്തമായ വിവരങ്ങൾ

ലഭ്യമല്ലാത്തതിനാൽ അവരെ ആദരപൂർവം സ്മരിക്കട്ടെ....

         തിക്കോടി പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഒരു സ്ഥാപനമായി അതിന്റെ എല്ലാ വിധ പ്രൗഡിയോടും കൂടി തിക്കോടി

പഞ്ചായത്ത് ഹൈവേയ്ക്കരികിലായി സ്കൂൾ നിലകൊള്ളുന്നു.സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും താങ്ങും തണലുമായി  ശക്തമായ അദ്ധ്യാപക

രക്ഷാകർത്തൃ സമിതി, മാനേജ്‌മെന്റ്, നാട്ടുകാർ എന്നിവരുടെ സജീവ പിന്തുണയും സഹകരണവും ലഭിക്കുന്നുണ്ട്. പഠന പ്രവർത്തനങ്ങൾക്ക് പുറമേ

പാട്യേതര പ്രവർത്തനങ്ങളിലും വളരെ വേഗം മുന്നേറി കൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണിത്.. 

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉൾപ്പെടെ പത്ത് ക്ലാസ്സ്‌ മുറികൾ, കമ്പ്യൂട്ടർ ലാബ്, ആയിരത്തോളം പുസ്തകങ്ങളുടെ ശേഖരമുള്ള

  ലൈബ്രറി,എല്ലാ ക്ലാസ്സിലും ക്ലാസ്സ്‌ ലൈബ്രറികൾ, ഉച്ച ഭക്ഷണപുര,വലിയ ഗേറ്റോട്‌ കൂടിയ ചുറ്റുമതിൽ, കളി സ്ഥലം,

കുട്ടികൾക്ക് ആവശ്യമായ രീതിയിൽ ഉള്ള ശൗച്യാലയം, ജൈവ വൈവിധ്യ ഉദ്യാനം മനോഹമായ  പൂന്തോട്ടം,

ഫിൽറ്റർ സംവിധാനത്തോട് കൂടിയ കുടിവെള്ള സൗകര്യം, കിണർ, കുഴൽ കിണർ.... എന്നീ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1. ടി കേളപ്പൻ മാസ്റ്റർ

2. എൻ പി രാഘവൻ മാസ്റ്റർ

3. കെ കുമാരൻ മാസ്റ്റർ

4. എൻ കെ ശങ്കരൻ അടിയോടി

5. സി വാസു മാസ്റ്റർ

6. സരോജിനി ടീച്ചർ

7. കാർത്യായനി ടീച്ചർ

8. ഹുസൈൻ മാസ്റ്റർ

9. കെ സി രാഘവൻ മാസ്റ്റർ

10. പി കെ ശ്രീലത ടീച്ചർ

11. പി രോഹിണി ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ബി എം ഗഫൂർ (കാർട്ടൂണിസ്റ്റ് )

2. ബി എം സുഹ്‌റ (നോവലിസ്റ്റ് )

3. ചന്ദ്രശേഖരൻ തിക്കോടി (സാഹിത്യകാരൻ ) 4. ഡോ. വേണുഗോപാൽ

വഴികാട്ടി

  • എൻ.എച്ച്. 17ൽ തിക്കോടി പഞ്ചായത്ത് ബസാറിൽ സ്ഥിതിചെയ്യുന്നു.
ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
"https://schoolwiki.in/index.php?title=തിക്കോടി_എം.എൽ.പി.സ്കൂൾ&oldid=2567933" എന്ന താളിൽനിന്ന് ശേഖരിച്ചത്