എൻഎം എൽപിഎസ് കനകപ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻഎം എൽപിഎസ് കനകപ്പലം
വിലാസം
കനകപ്പലം

എൻ എം എൽ പി എസ് കനകപ്പലം
,
കനകപ്പലം പി.ഒ.
,
686509
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1916
വിവരങ്ങൾ
ഫോൺ0482 8210336
ഇമെയിൽnmlpschoolkanakappalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്32314 (സമേതം)
യുഡൈസ് കോഡ്32100400507
വിക്കിഡാറ്റQ87659416
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ61
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു എം
പി.ടി.എ. പ്രസിഡണ്ട്മഹേഷ്
എം.പി.ടി.എ. പ്രസിഡണ്ട്മിനി തോമസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പള്ളി   ഉപജില്ലയിലെ കനകപ്പലം എന്ന സ്ഥലത്തുള്ള പ്രൈമറി സ്കൂൾ ആണ് ഇത് NOEL MEMORIAL LP SCHOOL

KARITHODU

KANAKAPPALAM P O

ERUMELY

നോയൽ മൊമ്മോറിയൽ എൽ പി  സ്കൂൾ
എൻ എം എൽ പി സ്കൂൾ
ഓഫീസ് ബ്ലോക്ക്

ചരിത്രം

1916 ൽ ഇംഗ്ലീഷ്  മിഷനറി ആയിരുന്ന എഡ്വിൻ ഹണ്ടർ നോയൽ എന്ന പാശ്ചാത്യ മിഷനറിയാൽ ഈ സ്കൂൾ എരുമേലിയിൽ സ്ഥാപിക്കപ്പെട്ടു .

മാനവ ഐക്യത്തിന്റെയും മത സൗഹാര്ദത്തിന്റെയും പ്രതീകമാണ് എരുമേലി . ഈ പ്രദേശത്തെ പ്രഥമ വിദ്യാലയമാണിത് .

നോയൽ മെമ്മോറിയൽ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള 18  വിദ്യാലയങ്ങളിൽ ഒന്നാണിത് .

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി ഒരു മാതൃക വിദ്യാലയമായി പ്രവർത്തിക്കുന്നു .        

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


1000ത്തിലധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

ചുറ്റു മതിലോടുകൂടിയ വിശാലമായ ഗ്രൗണ്ട് സ്കൂളിനുണ്ട് .

സയൻസ് ലാബ്

ഐടി ലാബ്

കമ്പ്യൂട്ടർ ഉപകരണങ്ങളും പ്രോജെക്ടറുകളും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടുന്ന ഐടി ലാബ് ഉണ്ട് .

സ്കൂൾ ബസ്

കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിന് സ്വന്തമായി സ്കൂൾ ബസ് ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൂളിൽ സ്വന്തമായി  കൃഷി ചെയ്യുന്നു . കുട്ടികൾക്ക് കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിന് ഇത് ഉപകരിക്കുന്നു .ഉച്ചഭക്ഷണ പരിപാടിക്ക് കൃഷിയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് വരുന്നു .

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നു. മാസത്തിൽ രണ്ടു ദിവസങ്ങളിലായി വിദ്യാരംഗം കലാസാഹിത്യവേദി മീറ്റിംഗുകൾ നടത്തിവരുന്നു .

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

പ്രധാനാധ്യാപിക ശ്രീമതി സിന്ധു എം,  ശ്രീമതി ജീന വർഗീസ്എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

പ്രധാനാധ്യാപിക ശ്രീമതി സിന്ധു എം, ശ്രീമതി ജിജി കെ ജോൺ എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

ശ്രീമതി അശ്വതി പി ,ശ്രീമതി. ജിജി കെ ജോൺ എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

ശ്രീമതി അശ്വതി പി, അദ്ധ്യാപിക ശ്രീമതി.സിന്ധു എം. എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


സ്മാർട്ട് എനർജി പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി.സിന്ധു എം.

കേരള ഗവണ്മെന്റിന്റെയും കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ നടത്തുന്നതാണ് സ്മാർട്ട് എനർജി പ്രോഗ്രാം .

വിദ്യാർഥികളിൽ ഊർജ സംരക്ഷണം ദൈനംദിനചര്യയുടെ ഭാഗമാക്കുക എന്നതാണ്  ലക്‌ഷ്യം.

അതിനാവശ്യമായിട്ടുള്ള ബോധവൽക്കരണ ക്ലാസ് ,ചിത്രരചനാ മത്സരം എന്നിവ നടത്തി .

നേട്ടങ്ങൾ

  • കുട്ടികളെ വിവിധ മത്സര പരീക്ഷകളിൽ പങ്കെടുപ്പിക്കുന്നു.
  • സ്കൂളിൽ മൈനർ പാർക്ക് ഉണ്ട്.
  • ശതാബ്ദി സ്മാരകമായി വി ഗാർഡ്  - ഡൈനിങ്ങ് ഹാൾ,ഓഫീസ്  റൂം ഉൾപ്പെടുന്ന കെട്ടിട സമുച്ചയം നിർമിചു തന്നു .
  • പൂഞ്ഞാർ എം എൽ എ യുടെ എസ് .ഡി ഫ് ൽ നിന്ന് ഒരു ടോയ്ലറ്റ് ബ്ലോക്ക് ലഭിച്ചു .
  • എരുമേലി ഗ്രാമപഞ്ചായത്തു ഫണ്ടിൽ നിന്ന് മറ്റൊരു ടോയ്ലറ്റ് ബ്ലോക്കും ലഭിക്കുകയുണ്ടായി.
  • മലയാളമനോരമയുടെ പലതുള്ളി പദ്ധതി പ്രകാരം ഒരു മഴവെള്ള സംഭരണിയും എരുമേലി ഗ്രാമ പഞ്ചായത്തിൽ നിന്നും മറ്റൊരു മഴവെള്ള സംഭരണിയും ലഭ്യമായി.
  • വിദ്യാലയ പിന്തുണ സമിതിയുടെ സഹകരണത്തോടെ പ്രവേശന കവാടം നിർമിച്ചു.
  • നോയൽ കോര്പറേറ്റ് മാനേജ്‌മന്റ് എല്ലാ  ക്ലാസ്സ്മുറികളും നവീകരിച്ചു .

ജീവനക്കാർ

അധ്യാപകർ

  1. പ്രധാനാധ്യാപിക ശ്രീമതി സിന്ധു എം
  2. ശ്രീമതി. ജിജി കെ ജോൺ, എൽ പി എസ് റ്റി
  3. ശ്രീമതി അശ്വതി പി, എൽ പി എസ് ടി
  4. ശ്രീമതി ജീന വർഗീസ്, എൽ പി എസ് ടി

അനധ്യാപകർ

മുൻ പ്രധാനാധ്യാപകർ

1 .1992-1993 ശ്രീമതി പി റ്റി  മറിയാമ്മ

2. 1993-2005.ശ്രീമതി എൻ സി പൊന്നമ്മ

3 2005-2006 ശ്രീ വി എം ജോൺ

4. 2006-2008. ശ്രീ സജി ജോൺ

5 .2008-2010. ശ്രീമതി അന്നമ്മ മാത്യു

6. 2010-2011. ശ്രീമതി ആനി പി പോൾ

7. 2011-2013. ശ്രീമതി ഷാനി ജോൺ

8 2013-2016. ശ്രീമതി സിസി മാത്യു

9. 2016 മുതൽ ശ്രീ. സുനിൽ ജോർജ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Cherian N Punnoose (Director of finance.Cochin refineries)
  2. K C Joseph (Dy.Chief Engineer. (KSEB)
  3. C S Abraham (Supt. Engineer.) ONGC
  4. Thomas Joseph (Chartered Accountant. Kochin)
  5. Ninan Varkey (Sr.Vice President. Infrastructure, Leasing & Finance Service)
  6. K M John (Senior Manager.Bilai Steel Plant)
  7. Dr.Prasad Varkey ( Orthopeadic Surgen. St James Hospital. Chalakkudy)
  8. Prof. Daisy Ann Issac (St.Theresa`s College.Ernakulam)
  9. Prof.Silvikkutty Joseph (Head of the Dept. of Statistics.St.John`s College,Aruvithura & Member of Board of Studies in Statistics M G University)
  10. Prof.Alice Joseph. (Rtd.Prof.& Head of Department of Chemistry. V K College. Amalagiri. Kottayam)

വഴികാട്ടി

"https://schoolwiki.in/index.php?title=എൻഎം_എൽപിഎസ്_കനകപ്പലം&oldid=2537189" എന്ന താളിൽനിന്ന് ശേഖരിച്ചത്