ജി.എൽ.പി.എസ് പയ്യനടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ പയ്യനെടം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി സ്കൂൾ പയ്യനെടം.
ജി.എൽ.പി.എസ് പയ്യനടം | |
---|---|
വിലാസം | |
പയ്യനെടം പയ്യനെടം , പയ്യനെടം പി.ഒ. , 678583 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 0492 4231509 |
ഇമെയിൽ | hmglpspayyanadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21822 (സമേതം) |
യുഡൈസ് കോഡ് | 32060700204 |
വിക്കിഡാറ്റ | Q64689425 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമരംപുത്തൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 112 |
പെൺകുട്ടികൾ | 109 |
ആകെ വിദ്യാർത്ഥികൾ | 221 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കൃഷ്ണകുമാർ എം എൻ |
പി.ടി.എ. പ്രസിഡണ്ട് | റാഫി മൈലംകോട്ടിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | നുസൈബ |
അവസാനം തിരുത്തിയത് | |
02-12-2024 | Schoolwikihelpdesk |
ചരിത്രം
ഒരു നൂറ്റാണ്ടിലധികമായി പയ്യനെടം ഗ്രാമത്തിലെ കുരുന്നുകൾക്ക് അറിവുപകർന്നു നൽകുന്ന ഈ ഗ്രാമത്തിലെ ഏക പ്രൈമറി വിദ്യാലയമാണ് പയ്യനെടം ഗവ. എൽ. പി. സ്കൂൾ. 1919 ൽ തുടങ്ങിയ ഈ വിദ്യാലയം ഒറ്റമുറി കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് കുട്ടികൾ വർദ്ധിക്കുകയും സൗകര്യാർത്ഥം എടേരം മുസ്ലിം പള്ളിവക വാടക കെട്ടിടത്തിലേക്ക് മാറുകയും പിന്നീട് നീണ്ട വർഷങ്ങൾ ഈ വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചുപോന്നത്.എന്നാൽ വാടക കുടിശിക കൊടുത്തു തീർക്കാൻ കഴിയാതെ വന്ന സാഹചര്യത്തിൽ പിരിവ് നടത്തുകയും സുമനുസ്സുകളുടെ സഹായത്താൽ സ്വന്തമായി 10 സെന്റ് സ്ഥലം വാങ്ങുകയും ഡി. പി. ഇ. പി. ഫണ്ട് ഉപയോഗിച്ച് 8 ക്ലാസ്സ് മുറികളുള്ള ഒരു സ്കൂൾ കെട്ടിടം പണിയുകയും ചെയ്തു.അന്നത്തെ ബഹു.MLA കളത്തിൽ അബ്ദുള്ള സാഹിബും ബഹു. വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി സാഹിബും വന്നാണ് അതിന്റെ ഉദ്ഘാടനം നടത്തിയത്.തുടർന്ന് മികച്ച നിലവാരം പുലർത്തി മുന്നോട്ടു പോകാവെ രക്ഷിതാക്കളുടെ നിരന്തരമായ ആവശ്യം മാനിച്ച് പ്രീ പ്രൈമറി ക്ലാസ്സുകൂടി തുടങ്ങി.LKG, UKG ക്ലാസ്സുകളിലായി നിലവിൽ എഴുപതോളം കുട്ടികൾ പഠനം നടത്തി വരുന്നു.എന്നാൽ, പ്രൈമറിയിലും, പ്രീ പ്രൈമറിയിലും കുട്ടികൾ വർദ്ധിച്ചു വരികയും സ്ഥലപരിമിതി വീണ്ടും പ്രശ്നമായി മാറുകയും ചെയ്തു. അങ്ങനെ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും മറ്റു അഭ്യൂദയകാംഷികളുടെയും ശ്രമഫമായി സ്കൂളിനോട് ചേർന്ന് കിടക്കുന്ന 10 സെന്റ് സ്ഥലംകൂടി വാങ്ങുകയുണ്ടായി.എന്നാൽ ക്ലാസ്സ് മുറികൾ പണിയാൻ സാധിച്ചില്ല.
അങ്ങനെയിരിക്കെ, ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ഈ വിദ്യാലയം സന്ദർശിക്കാൻ വന്ന ബഹു.സബ് കളക്ടർ നൂഹ് സാറുടെ മുമ്പിൽ വിദ്യാലയത്തിലെ പരിമിതികൾ ഞങ്ങൾ ബോധിപ്പിച്ചു. അദ്ദേഹത്തിന്റെ ഇടപെടൽ മൂലം ബാനു ഏറാടി എന്ന വ്യക്തി പുതുതായി വാങ്ങിയ സ്ഥലത്ത് 3 ക്ലാസ്സ് മുറികൾ പണിതു തന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ
നമ്പർ |
പ്രധാനധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | പദ്‌മിനി എം | 01.06.2018-31.03.2022 |
2 | ||
3 |