ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
42065-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42065
യൂണിറ്റ് നമ്പർ2018/42065
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ലീഡർമുഹമ്മദ് ഫയാസ്
ഡെപ്യൂട്ടി ലീഡർമിൻഹ മെഹബൂബ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബീന ആർ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിബി എസ്
അവസാനം തിരുത്തിയത്
31-03-2024Nirmalyam

ലിറ്റിൽകൈറ്റ്സ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് 2022-25ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുത്തു. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുത്തുവരുന്നത്. ഇതിലേക്കായി ക്ലാസ് അധ്യാപകരിലൂടെ ഓരോ ക്ലാസിൽ നിന്നും ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവരുടെ അപേക്ഷകൾ സ്വീകരിച്ചു, അപേക്ഷകരുടെ വാട്‌സാപ്പ് കൂട്ടായ്‌മ തയ്യാറാക്കുകയും ലിറ്റിൽ കൈറ്റ്സ ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ അതിലൂടെ പങ്കുവെച്ചു. ജൂൺ എട്ടാം തിയ്യതിയോടെ 80 പേരെ രജിസ്റ്റർ ചെയ്‌തു. ജൂൺ 13 നടന്ന പരീക്ഷയിൽ 61 പേർ പങ്കെ ടുത്തു. 52 പേർ അംഗങ്ങളാകാനുള്ള യോഗ്യത നേടി. ഇവരിൽ ആദ്യത്തെ 40 പേരെ ഉൾപ്പെടുത്തി 2022- 25ബാച്ച് രൂപീകരിച്ചു . 20 ൽ 13.5413 മാർക്ക്നേടി 8B ക്ലാസിലെ അർജുൻ റ്റി ഒന്നാം റാങ്ക് നേടി. നിലവിൽ 38 അംഗങ്ങളാണ് ഈ ബാച്ചിലുള്ളത് .

അംഗങ്ങൾ

ക്ര.ന അംഗത്തിന്റെ പേര് ക്ര .ന അംഗത്തിന്റെ പേര് ക്ര .ന അംഗത്തിന്റെ പേര്
1 ഗൗരി സാജൂ എസ് 14 ആദർശ് യു 27 അർജുൻ റ്റീ
2 അൽഫിയ എം എസ് 15 അജ്മൽ എൻ 28 മുഹമ്മദ് ഫൈസൽ എ എസ്
3 ഹുസ്ന ഫാത്തിമ 16 അജ്മൽ എസ് 29 ജെ ജാമി ജെയ്സ
4 വൈഷ്ണവി ദേവി പി 17 ലുബ്ന എസ് എച്ച് 30 മിൻഹാജ് എസ് ഖാൻ
5 ആർ എം മിഥുൻ 18 അർഷിദ ബീവി എസ് എസ് 31 മിൻഹാ മെഹബൂബ എൻ ആർ
6 കാർത്തിക്ക് എസ് കെ 19 മുഹമ്മദ് ഫയാസ് എൻ 32 ആഷിക് മുഹമ്മദ്
7 പൂജ പി എസ് 20 അൻസൽ എ 33 അസ്ലം എൻ
8 സച്ചു എസ് എസ് 21 മുഹമ്മദ് ഹാഫിസ് എൻ 34 അഹമ്മദ് ഇജാസ് എൻ ആർ
9 അലക ബാബു എ 22 അമൽജിത് ആർ 35 അദ്വൈത്ത് എസ്
10 അഞ്ചിത ബിനു 23 കാളിദാസൻ എസ് ആർ 36 അബ്ദുൽ ബാസിത് എൻ
11 ശാലി എസ് 24 ആര്യ എസ് എസ് 37 രേവതി എസ്
12 അഭിഷേക് അനിൽ 25 വൈഷ്ണവ് എസ് നാഥ് 38 സുധി ആർ
13 അരുണിമ എ എസ് 26 ആദിൽ മുഹമ്മദ് എസ് 39

സ്കൂൾതല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിലെ കുട്ടികളുടെ സ്കൂൾതല ക്യാമ്പ് 03.09.2023 ‍ഞായറാഴ്ച സംഘടിപ്പിച്ചു.ബഹു. ഹെ‍ഡ്മിസ്ട്രസ് ശ്രീമതി ലക്ഷ്മി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കിളിമാനൂർ സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി രചന ടീച്ചർ ക്ലാസ് നയിച്ചു. സ്വതന്ത്ര സോഫ്റ്റ്‍വെയറുകൾ ഉപയോഗിച്ചുള്ള ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. ഓപ്പൺ ടൂൺ ആനിമേഷൻ സോഫ്റ്റ് വെയറിൽ ആശംസാകാർഡുകളുടെയും പ്രമോ ആനിമേഷൻ വീഡിയോകളുടെയും നിർമാണം. പൂക്കൾ പറിച്ച് പൂക്കളം നിർമിക്കുന്ന സ്കാച്ച് 3 പ്രോഗ്രാമിംഗ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഗെയിം നിർമാണ പരിശീലനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. ഈ ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കുന്ന ആനിമേഷൻ വീഡിയോകളും സോഫ്റ്റ് വെയറിൽ തയ്യാറാക്കുന്ന ഗെയിമുകളും പരിശോധിച്ചാണ് സബ്‍ജില്ലാ തലക്യാമ്പിൽ പങ്കെടുക്കേണ്ട വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. രാവിലെ 9:30 ന് ക്യാമ്പ് ആരംഭിച്ചു. ഓണം വെക്കേഷനിലാണ് ക്യാമ്പുകൾ സംസ്ഥാനമൊട്ടാകെ നടന്നുവരുന്നത് എന്നതിനാൽ ക്യാമ്പോണം എന്ന തലക്കെട്ടിന് കീഴിൽ ഓണവുമായി ബന്ധപ്പെട്ട ആനിമേഷനുകളും സ്ക്രാച്ച് പ്രോഗ്രാം ഗെയിമുകളും വിദ്യാർഥികൾ നന്നായി ആഘോഷിച്ചു. സ്ക്രാച്ചിൽ തയ്യാറാക്കിയ റിഥം കംമ്പോസർ ഉപയോഗിച്ച് കുട്ടികൾ താളമേളങ്ങൾ ഉണ്ടാക്കിയാണ് ക്യാമ്പ് ആരംഭിച്ചത്. അതിന് മുന്നോടിയായി പുലിക്കളി പോലുള്ളവ വീഡിയോയിലൂടെ കുട്ടികൾ പരിചയപ്പെട്ടു. ശേഷം നടന്ന പരിശീലന സെഷനിൽ ഓപ്പൺ ടൂൺ സോഫ്റ്റ്‍വെയർ ഉപയോഗിച്ച് ആനിമേറ്റഡ് ജിഫ് ആശംസാ സന്ദേശങ്ങൾ തയ്യാറാക്കി. പ്രമോ വീഡിയോ തയ്യാറാക്കുന്നതും പരിശീലിച്ചു. രണ്ടു പേർ ചേർന്ന ഗ്രൂപ്പുകളുൽ മിക്കവരും ഇത്തരത്തിൽ മനോഹരമായി വീഡിയോകളും ജിഫ് ഫയലുകളും തയ്യാറാക്കി.രുചികരമായ ഉച്ചഭക്ഷണത്തിന് ശേഷം നടന്ന സെഷൻ ആരംഭിച്ചത് രണ്ട് കുട്ടികൾവീതമുള്ള ഗ്രൂപ്പുകളിലെ കുട്ടികൾ പരസ്പരം നടത്തിയ പുക്കളനിർമാണ മത്സരത്തോടെയാണ്. പിന്നീട് പ്രസ്തുത ഗെയിം നിർമിക്കുന്ന രീതി അധ്യാപകൻ കാണിച്ചുകൊടുക്കുകയും വിദ്യാർഥികൾ നിർദ്ദേശങ്ങൾക്കനുസരിച്ച് അവ പൂർത്തിയാക്കുകയും ചെയ്തു. പങ്കെടുത്തവരുടെ ഫീഡ് ബാക്കോടെ 5 മണിക്ക് ക്യാമ്പ് അവസാനിച്ചു.