എസ് എം എസ് ജെ എച്ച് എസ് , തൈക്കാട്ടുശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
(S M S J H S Thycattuserry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ് എം എസ് ജെ എച്ച് എസ് , തൈക്കാട്ടുശ്ശേരി
വിലാസം
തൈക്കാട്ടുശ്ശേരി

തൈക്കാട്ടുശ്ശേരി
,
തൈക്കാട്ടുശ്ശേരി പി.ഒ.
,
688528
,
ആലപ്പുഴ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽ34026alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34026 (സമേതം)
യുഡൈസ് കോഡ്32111001109
വിക്കിഡാറ്റQ87477552
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ126
അദ്ധ്യാപകർ8
ഹയർസെക്കന്ററി
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികTessy M M
പി.ടി.എ. പ്രസിഡണ്ട്Joy K Paul
എം.പി.ടി.എ. പ്രസിഡണ്ട്Deepa
അവസാനം തിരുത്തിയത്
17-09-2024Kannans
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



105വർഷ‍ങ്ങൾക്ക് മുമ്പ് തിരുവതാംകൂർ രാജ്യത്തിൻെറയും തൈക്കാട്ടുശ്ശേരി എന്ന ചെറിയ ഗ്രാമത്തിൻെറയും മുഖംതന്നെ മാറുവാൻ കാരണമായ വിദ്യാലയമുത്തശ്ശിയാണ് ശ്രീമൂലം സിൽവർ ജൂബിലി ഹൈസ്ക്കൂൾ.

ചരിത്രം

ചേർത്തല താലൂക്കിലെ തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ പ്രദേശം സാമൂഹികവും ,സാമ്പത്തികവും വിദ്യാഭ്യാസപരമായും മുൻപിൽ ആയിരുന്നു .ഇരുപതാം നുറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവർ ധാരാളം ഉണ്ടായിരുന്നു . 1 - 1 - 1912 ൽ ശ്രീമൂലം സിൽവർ ജൂബിലി ഹൈസ്ക്കൂൾ എന്ന പേരിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത് 1917ൽ ആണ് .ശ്രീമൂലം സിൽവർ ജൂബിലിയോടനുബന്ധിച്ച് '1912 ജൂൺ ഒന്നാം തീയ്യതി തൈക്കാട്ടുശ്ശേരി ഗ്രാമത്തിന് വിദ്യയുടെ മധുരം പകരാൻ ഷെവലിയാറും പ്രജാസഭാമെമ്പറുമായിരുന്ന ശ്രീ അയ്യനാട്ടുപാറായിൽ കു‍‍ഞ്ഞവിരാതരകൻ നിർമ്മിച്ചുനൽകിയതാണ് ഈ വിദ്യാലയം.' ഇന്ന് ഈ വിദ്യാലയം എറണാകുളംരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധികാര പരിധിയിലായിലാണ് .ഇന്ന് കാണുന്ന ഇരുനില കെട്ടിടത്തിൽ പ്രധാനമായും ഹൈസ്ക്കൂളാണ് പ്രവർത്തിച്ചിരുന്നത്. ഈ വിദ്യാലയത്തിൽ 150 കുട്ടികൾ പഠിക്കുന്നു .പഠന പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ഇ വിദ്യാലയത്തിൽ നിന്ന് ഒട്ടേറെ വൈദികരും അധ്യാപകരും എൻജിനീയർ ഡോക്ടർ വക്കീൽ കന്യാസ്ത്രീ നേഴ്സ് പോലീസ് ക്യാപ്റ്റൻ എന്നിവരും മറ്റു മേഖലകളിൽ ജോലി ചെയ്യുന്നവരുംഉണ്ട്. ഈ സ്കൂളിൽ നിന്ന് വിദ്യ നേടി രാഷ്ട്രീയമായി ഉയർന്ന സ്ഥാനങ്ങളിൽ എത്തിയവരും ഉണ്ട്

ശ്രീമൂലം തിരുനാൾ സിൽവർ ജൂബിലിയോടനുബന്ധിച്ച് 1912 ജൂൺ ഒന്നാം തീയ്യതി തൈക്കാട്ടുശ്ശേരി ഗ്രാമത്തിന് വിദ്യയുടെ മധുരം പകരാൻ ശ്രീ അയ്യനാട്ടുപാറായിൽ കു‍‍ഞ്ഞവിരാതരകൻ നിർമ്മിച്ചുനൽകിയതാണ് ഈ വിദ്യാലയം.1912ൽ ശ്രീമൂലം തിരുനാൾ സിൽവർ ജൂബിലി ഹൈസ്ക്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഹൈസ്കൂളായി ആരംഭിച്ച ഈ സ്ക്കൂൾ അന്നു മുതൽത്തന്നെ മികച്ച പ്രവർത്തനമാണ് കാഴ്ച വച്ചത്. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30മുറികളും 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും യു പിസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം പന്ത്രണ്ടോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കെ.സി.എസ്.എൽ
  • ഫിലാറ്റലിക് ക്ളബ്
  • മാനേജ്മെന്റ്
  • നേർക്കാഴ്ച

നിലവിൽ ഈ വിദ്യാലയം എറണാകുളം അ‍ങ്കമാലി അതിരൂപതയിലെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. റെവ. ഫാ. എബ്രാഹം ഓലിയപ്പുറം കോർപ്പറേറ്റ് മാനേജറായും റെവ. ഫാ. പോൾ കോലഞ്ചേരി ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു.

നമ്മുടെ ഭരണം നടത്തുന്നത്. മുന് മാനേജര്മാര് 1. റവ.ഫാ.ഇത്താക്ക് പുത്തനങ്ങാടി 2. റവ.ഫാ.കുരുവിള ആലുങ്കര 3. റവ.ഫാ.ജോസഫ് കോയിക്കര 4. റവ.ഫാ.ജോസഫ് വിതയത്തില് 5. റവ.ഫാ.ജോസഫ് വട്ടയ്ക്കാട്ടുശ്ശേരി 6.റവ.ഫാ.ഡൊമിനിക് കോയിക്കര 7.റവ.ഫാ.മാത്യു കമ്മട്ടില് 8.മോണ്: ജോസഫ് പാനികുളം 9.റവ.ഫാ.ജോണ് പയ്യപ്പള്ളി 10.മോണ്:എബ്രഹാം .ജെ.കരേടന് 11.റവ.ഫാ.ആന്റണി ഇലവംകുടി 12.റവ.ഫാ.പോള് കല്ലൂക്കാരന് 13.മോണ്: ജോര്ജ് മാണിക്കനാംപറമ്ബില് 14.റവ.ഫാ.ജോസഫ് നരയംപറംമ്ബില് 15.റവ.ഫാ.ജോസ് തച്ചില് 16.റവ.ഫാ.ജോണ് തോയ്ക്കാനത്ത് 17. റവ.ഫാ.കുര്യാക്കോസ് ഇരവിമംഗലം 18.റവ.ഫാ.സെബാസ്റ്റ്യന് മാണിക്കത്താന്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഹോർമീസ് തരകൻ (മുൻ ഡി ജി പി)
  • മൈക്കിൾ തരകൻ (കണ്ണൂർ സർവ്വകലാശാല വൈസ്ചാൻസിലർ)
  • പി.കെ. മാത്യു തരകൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ..ചേർത്തല .. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. 8കിലോമീറ്റർ)
  • തീരദേശപാതയിലെ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
  • NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM
  • ഏറ്റവും അടുത്ത പട്ടണം ചേർത്തല 10 KM ദൂരം
Map

അവലംബം