ബി.ഇ.എം.യു.പി.എസ്. പുതിയങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
(Bemupsputhiyangadi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി.ഇ.എം.യു.പി.എസ്. പുതിയങ്ങാടി
വിലാസം
പുതിയങ്ങാടി

പുതിയങ്ങാടി പി.ഒ.
,
673021
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1842
വിവരങ്ങൾ
ഫോൺ0495 2390464
ഇമെയിൽbemupspudy@gmail.com
കോഡുകൾ
സ്കൂൾ കോഡ്17455 (സമേതം)
യുഡൈസ് കോഡ്32040501604
വിക്കിഡാറ്റQ64552769
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്73
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ96
ആകെ വിദ്യാർത്ഥികൾ156
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമറിയാമ്മ.പി.വി
പി.ടി.എ. പ്രസിഡണ്ട്മുനീർ.സി.പി
എം.പി.ടി.എ. പ്രസിഡണ്ട്നിവിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ പുതിയങ്ങാടി വില്ലേജിൽ 1842 സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,

ചരിത്രം

കോഴിക്കോട് കണ്ണുർ ദേശീയ പാതയിൽ നഗരത്തിൽ നിന്നും 7 കി.മീറ്റർ അകലെ പുതിയങ്ങാടി എന്ന സ്ഥലത്ത്ഏകദേശം 170 പരം വർെഷങ്ങളക്കു മുമ്പ് സ്ഥാപിക്കപ്പെട്ട ബി.ഇ.എം.യു.പി സ്‍കൂളിന് നാലഞ്ച് തലമുറകളുടെ കഥ തന്നെ പറയാനുണ്ട്. ആധുനിക സമൂഹത്തിന് അനേകം ഉന്നത വ്യക്തിത്ത്വങ്ങളെ സമ്മാനിച്ച ഈ വിദ്യാകേന്ദ്രം തന്റെ ഗതകാല പ്രൗഢിയോടെ ആധുനികതയെ വരവേറ്റു കൊണ്ട് ഈ പാതയോരത്ത് ഇന്നും നിലകൊള്ളുന്നു.

ജർമ്മനിയിലെ ബാസൽ എന്ന സഥലത്ത് രുപം കൊണ്ട ബാസൽ ഇവാഞ്ചലിക്കൽ സൊസൈറ്റി ബാസൽ മിഷനറിമാർ 1834-ൽ ഇന്ത്യയിലേക്ക് കടന്നുവന്നു.ഹെർമൻ ഗുണ്ടർട്ടിന്റെ നേതൃത്വത്തിൽ ഈ മഷനറിമാരിൽ ചിലർ മിഷൻ എന്ന സംഘടനരൂപീകരിച്ചു. 1942-ൽ ജോൺ മൈക്കൽ ഫ്രീറ്റ്‍സ് എന്ന മിഷനറിയാണ് ബി.ഇ.എം ന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോഴിക്കോട് ആദ്യമായി സ്ഥാപിച്ചത്.ഇതിൽ പ്രധാനപ്പെട്ടവയിൽ ഒന്നാണ് പുതിയങ്ങാടി ബി.ഇ.എം.യു.പി.സ്‍കൂൾ.

പ്രദേശത്ത് ബഹുഭൂരിപക്ഷം ആളുകൾക്കും അക്ഷര വെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയം മിഷൻ സ്‍കുൾ എന്ന പേരിലാണ് ഇവിടെ അറിയപ്പെടുന്നത്.ഡോൿടർമാർ.എഞ്ചീനിയർമാർ,വക്കീന്മാർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളി‍ൽ പ്രവർത്തിക്കുന്ന ഒരു പൂർവ്വ വിദ്യാർത്ഥി സമ്പത്ത് ഈ സ്‍കൂളിനുണ്ട്.ഒരു നല്ല കെട്ടിടം സ്‍കൂളിന് ഉണ്ടാവുക എന്നത് ഈ നാട്ടുകാരുടെയും അധ്യാപകരുടെയും ഒരു വലിയ സ്വപ്നമാണ്

ഭൗതികസൗകര്യങ്ങൾ

മികച്ച ഭൗതികസാഹചര്യങ്ങൾ പുത്തൂർ യു.പി സ്കൂളിൽ ലഭ്യമാണ്. 6 ക്ലാസ്സുകൾ ഉൾകൊളളുന്ന ബഹുതല കോൺക്രീറ്റ് കെട്ടിടവും , KER കെട്ടിടങ്ങളും 12 Pvt- KER കെട്ടിടങ്ങളും സ്കൂളിൽ പ്രവർത്തിക്കുന്നു. 4000 പുസ്തകങ്ങളുളള റഫറൻസ് ലൈബ്രറി, കുട്ടികളുടെ വായനയും അമ്മമാരുടെ വായനയ്ക്കും വേണ്ടി വായനപ്പുരയും ഉണ്ടാക്കി. സ്മാർട്ട് ക്ലാസ്സ്റൂം , കംപ്യൂട്ടർ ലാബ് , എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി, എന്നിവ നിലവിലുണ്ട്. കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് മാനേജർ 32 സീറ്റുകളുളള ഒരു വാഹനം ഏർപ്പെടുത്തുകയും ചെയ്തു. സ്കൂൾ അസംബ്ലി കൂടാൻ മുറ്റം തണൽ വല വിരിച്ചിരിക്കുന്നു കൂടാതെ LKG ,UKG വിദ്യാർത്ഥികൾക്ക് ഒരു കിഡ്സ് പാർക്ക് 25/02/2017 ന് ഉദ്ഘാടനം ചെയ്യുന്നു.

മികവുകൾ

പഠനവീട്

വിദ്യാർത്ഥികൾക്ക് സ്കൂളിൽ ലഭ്യമാകുന്ന സമയം തികച്ചും പഠന പ്രവർത്തനങ്ങൾക്ക് മാത്രമായി ഉപയോഗിക്കേണ്ടതുകൊണ്ട് പാഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടൂതൽ പ്രാമുഖ്യം സ്വന്തം പ്രദേശത്തു ലഭിക്കുന്നതിന്നു വേണ്ടി സ്കൂൾ കമ്മറ്റി ആസൂത്രണം ചെയ്ത പദ്ധതിയാണ് പഠനവീട്.വിദ്യാർത്ഥികളുടെ വീടുകളെ അടിസ്ഥാനമാക്കി സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ 6 മേഖലകളാക്കി തിരിച്ച് ഓരോ മേഖലയിലും ഒരു കേന്ദ്രം കണ്ടെത്തുകയും, ഓരോ കേന്ദ്രത്തിലും എല്ലാ ഞായരാഴ്ചകളിലും വിവിധ വിഷയങ്ങളിൽ പ്രഗൽഭരായ വ്യക്തികളെ പങ്കെടുപ്പിച്ച് ക്ലാസ്സുകൾ നടത്തുകയും ചെയ്തു.

ഓരോ ക്ലാസ്സിലും ശുദ്ധമായ കുടിവെളളം

ശുദ്ധമായ കുടിവെളളം പലപ്പോഴും കുട്ടികൾക്ക് ലഭ്യമാകാറില്ല .ശരീരത്തിന് ആവശ്യമായ വെളളം സമയത്ത് കിട്ടാതിരുന്നാൽ ഭാവിയിൽ കിഡ്നി സംബന്ധമായ അസുഖങ്ങളടക്കം പല രോഗങ്ങൾക്കും കാരണമാവുന്നു ഈ പ്രശ്നത്തിന് പരിഹാരമെന്ന ലയിലാണ് പി.ടി.എ ഓരോ ക്ലാസ്സിലും ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതി പ്രാവർത്തികമാക്കിയത്. ചൂടാക്കിയ വെളളം ചൂടാറാത്ത പാത്രത്തിൽ സൂക്ഷിക്കുന്നു.

സ്പോർട്സ് , മേളകൾ , വാർഷികാഘോഷം, സ്കൂൾ കലോത്സവം

സയൻസ് , കണക്ക് , സാമൂഹ്യശാസ്ത്രം , ഇംഗ്ലീഷ് , ഹിന്ദി മുതലായ ക്ലബുകൾ സ്കൂൾ പാർലമെൻറ്റ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു.

ദേശീയ ആഘോഷങ്ങൾ

ഓണം, റംസാൻ , ക്രിസ്തുമസ്സ് - ഓണത്തിന് ഓണസദ്യയും ,റംസാൻ മാസത്തിൽ നോൻപു തുറയും, ക്രിസ്തുമസ്സിന് കേക്ക് വിതരണവും നടന്നു.ക്രിസ്തുമസ്സ് രാവിൽ പി.ടി.എ അംഗങ്ങൾ , അധ്യാപകർ എന്നിവരുടെ സഹായത്തോടെ കുട്ടികൾ സമീപ വീടുകളിൽ ക്രിസ്തുമസ്സ് കരോൾ നടത്തി.

ദിനാചരണങ്ങൾ

എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട്

അദ്ധ്യാപകർ

  1. മറിയാമ്മ പി വി

ക്ലബ്ബുകൾ

  • ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
  • ആഘോഷങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം
  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 12 KM ദൂരം.

Map