എ.എൽ.പി.എസ് വീരോലിപ്പാടം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി.എസ് വീരോലിപ്പാടം | |
|---|---|
| വിലാസം | |
VEEROLIPADAM MANALITHARA പി.ഒ. , 680589 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1964 |
| വിവരങ്ങൾ | |
| ഫോൺ | 04884 267844 |
| ഇമെയിൽ | alpsveerolipadam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24649 (സമേതം) |
| യുഡൈസ് കോഡ് | 32071702201 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | വടക്കാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | തൃശ്ശൂർ |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | തെക്കുംകരപഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 36 |
| പെൺകുട്ടികൾ | 41 |
| ആകെ വിദ്യാർത്ഥികൾ | 77 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രേണുക . കെ |
| പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് ടി ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | റൂത്ത് സബീന |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായതൃശ്ശൂർ ജില്ലയിലെ തെക്കുംകര ഗ്രാമപഞ്ചായത്തിന് അഭിമാനമായി തലയുയർത്തി നിൽക്കുന്ന വിദ്യാലയമാണ് എ .എൽ .പി .എസ് .വീരോലിപ്പാടം .മച്ചാട് മലയോരമേഖലയിലെ കുടിയേറിയവർക്ക് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം ഒരു പ്രശ്നമായി നേരിട്ടിരുന്നു .അന്ന് പുന്നംപറമ്പിൽ ഒരു അപ്പർപ്രൈമറി സ്കൂൾ മാത്രമാണുണ്ടായിരുന്നത് .റോഡ് ഗതാഗതസൗകര്യമില്ലാതിരുന്ന ആ കാലഘട്ടത്തിൽ പ്രാഥമികവിദ്യാഭ്യാസത്തിനുവേണ്ടിയുള്ള യാത്ര വളരെ ക്ലേശകരമായിരുന്നു .1962 ൽ തെക്കുംകര ഗ്രാമപഞ്ചായത് രൂപംകൊള്ളുകയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുപ്പ് നടത്തിയതിൽ മലാക്ക വാർഡിൽനിന്നും ശ്രീ .എം .എം എബ്രഹാം വിജയിക്കുകയും ബഹുമുഖസംഘടനാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അദ്ദേഹത്തിന് തീർത്തും പിന്നോക്കാവസ്ഥയിലായിരുന്ന ഈ പ്രദേശത്തു ഒരു പ്രൈമറിവിദ്യാലയം രൂപംകൊള്ളേണ്ടത്തിന്റെ ആവശ്യകത മനസ്സിലായി .കര്ഷകസംഘത്തിന്റെയും മറ്റു പുരോഗമനചിന്താഗതിക്കാരുടെയും അശ്രാന്തപരിശ്രമത്തിന്റെ ഫലമായി 1964 ജൂൺ 1 ന് സ്കൂൾ തുടങ്ങാൻ ഗവൺമെന്റിൽനിന്നും ഓർഡർ ലഭിച്ചു .കർഷകപ്രമുഖനും സാമൂഹികപ്രവർത്തകനുമായ ശ്രീ .മാഞ്ചേരികൃഷ്ണൻ സ്കൂളിനുവേണ്ടി സ്ഥലം നൽകി .തുടക്കത്തിൽ 102 കുട്ടികളെ പ്രവേശിപ്പിച്ചു 2 അധ്യാപകരുമായി ഒരു താൽക്കാലിക ഓലമേഞ്ഞഷെഡ്‌ഡിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു .തുടർന്ന് 1968 ഇൽ ഒരു സമ്പൂർണ്ണ എൽപി സ്കൂൾ ആയി ഉയരുകയും 10 ക്ലാസ്സ്മുറികൾ ഉൾപ്പെടുന്ന ഒരു കെട്ടിടം ഉണ്ടാവുകയും ചെയ്തു .
40 വർഷത്തോളം സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ച മാനേജർ ശ്രീ .എം .എം എബ്രഹാം 2003 -2004 ഇൽ ഗുരുചൈതന്യ ചാരിറ്റബിൾ ട്രസ്റ്റിന് സ്കൂൾ കൈമാറി .ഇതിൽ ശ്രീ .കെ .എസ് .അശോക് കുമാറാണ് ഇന്നത്തെ സ്കൂളിന്റെ മാനേജർ .ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ സ്കൂളിനും നാടിനും അഭിമാനമാക്കാവുന്ന നേട്ടങ്ങളാണ് ഈ വിദ്യാലയം കരസ്ഥമാക്കിയിരിക്കുന്നത് .പാഠ്യ പഠ്യേതര മത്സരങ്ങളിൽ സമ്മാനങ്ങളും ,ബഹുമതികളും വാരിക്കൂട്ടി നമ്മുടെ സ്കൂൾ മുന്നേറിക്കൊണ്ടിരിക്കുകയാണ് .കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും സ്വഭാവരൂപീകരണത്തിനും വേണ്ടി ഇവിടുത്തെ അദ്ധ്യാപകരോടൊപ്പം മാനേജ്മെന്റും രക്ഷിതാക്കളും കൈകോർത്തു മുന്നേറുന്നു .
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ സ്ഥലത്തു ഓഫീസ്അടക്കം 10മുറികളിലായി ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നു . വിശാലമായ ഒരു സ്കൂൾമൈതാനവും യൂറിനൽ സൗകര്യവും ഈ സ്കൂളിലുണ്ട് .കുടിവെള്ളത്തിനായി ജലനിധി പദ്ധതിയോടനുബന്ധിച്ചു നിർമ്മിച്ച വാട്ടർടാങ്ക് ,പൈപ്പ് ,ചുറ്റുമതിൽ കെട്ടിനിർമ്മിച്ച കിണർ എന്നിവയെ ആശ്രയിക്കുന്നു .സുവർണജൂബിലിയോടനുബന്ധിച്ചു നിർമ്മിച്ച ഒരു സ്റ്റേജ് സ്കൂളിണ്ട് . സ്ക്കൂൾ ഹാൾ ടൈലിട്ടു ഭംഗിയാക്കി. കമ്പ്യൂട്ടർ റൂം സിലിങ്ങ് നടത്തി. കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾബസ് സ്വന്തമായിട്ടുണ്
പാഠ്യേതര പ്രവർത്തനങ്ങൾ
മേളകൾ==
മുൻ സാരഥികൾ
ശ്രീമതി :അല്ലി ടീച്ചർ ,ശ്രീ .ചാക്കോമാഷ് , ശ്രീ . വർഗീസ്മാസ്റ്റർ , ശ്രീ. ടി എം തോമസ്മാസ്റ്റർ , ശ്രീ. എം കെ ഷണ്മുഖൻ മാസ്റ്റർ , ശ്രീമതി .കെ വി ഏല്യാമ്മ ടീച്ചർ എന്നിവർ ഇവിടെ സേവനമനുഷ്‌ഠിച്ചിട്ടുണ്ട് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ പഠിച്ച പല വിദ്യാർത്ഥികളും ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ സേവനമനുഷ്‌ഠിച്ചുവരുന്നു .ആതുരസേവനരംഗത്തും ,രാഷ്ട്രീയരംഗങ്ങളിലും ,കലാസാംസ്കാരികരംഗങ്ങളിലും മികവുപുലർത്തിവരുന്ന നിരവധി പൂർവിദ്യാർത്ഥികൾ സ്കൂളിനുണ്ട്.
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24649
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
