ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
2025
28
42042-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42042
യൂണിറ്റ് നമ്പർLK/2018/42042
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷീജ എസ് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഗീതകുമാരി എസ്
അവസാനം തിരുത്തിയത്
10-03-202542042

അമ്മ അറിയാൻ

നെടുമങ്ങാട് ഗവൺമെൻറ് ഹയർസെക്കൻററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അമ്മമാ‍ർക്ക് ഐ സി റ്റി പരിശീലന ക്ലാസ് എടുത്തു. അമ്മമാ‍ർക്ക് കമ്പ്യൂട്ടറും അതിൻറെ ഭാഗങ്ങളും പരിചയപ്പെടുത്തിയതിനോടൊപ്പം വിവരസാങ്കേതികവിദ്യയുടെ വ്യത്യസ്തതലങ്ങളും നന്മയും തിന്മയും പരിചയപ്പെടുത്തി.

സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള ഹെൽപ്‍ഡെസ്ക്ക്

നെടുമങ്ങാട് ഗവൺമെൻറ് ഹയർസെക്കൻററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള സഹായം ചെയ്തു.


ഒക്ടോബർ 6, 7 - YIP ക്ലാസ്സ് - 2022

ലിറ്റിൽകൈറ്റ്സിൻറെ നേതൃത്വത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് YIPയുമായി ബന്ധപ്പെട്ടുള്ള ക്ലാസ്സ് ഒക്ടോബർ 6-ാം തീയതിയും 9,10 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഒക്ടോബർ 7-ാം തീയതിയും നടത്തി.

ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ഐ സി റ്റി പരിശീലന ക്ലാസ്

നെടുമങ്ങാട് ഗവൺമെൻറ് ഹയർസെക്കൻററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭിന്നശേഷി കുട്ടികൾക്കായി ക്ലാസ് എടുത്തു. ഭിന്നശേഷി കുട്ടികളെ കമ്പ്യൂട്ടറും അതിൻറെ ഭാഗങ്ങളും പരിചയപ്പെടുത്തി, ടൈപ്പ് ചെയ്യാനും ചിത്രങ്ങൾ വരച്ച് കളർ ചെയ്യാനും സഹായിച്ചു.

'ഫ്രീഡം ഫെസ്റ്റ്'

ഫ്രീഡം ഫെസ്റ്റ്

വിജ്ഞാനത്തിൻ്റേയും നൂതനാശയ നിർമ്മിതിയുടേയും പ്രയോജനം എല്ലാവ‍ർക്കും പ്രാപ്തമാകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ആഗസ്റ്റ് 12 മുതൽ 15 വരെ നീണ്ടുനിൽക്കുന്ന സ്വതന്ത്രവിജ്ഞാനോത്സവം (ഫ്രീഡം   ഫെസ്റ്റ് 2023) എന്ന പരിപാടി തിരുവനന്തപുരത്ത് ടാഗോർ തിയറ്ററിൽ നടത്തി. ഇതിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾതലത്തിൽ ആഗസ്റ്റ് 9ന് വിളിച്ചു ചേർത്ത സ്പെഷ്യൽ അസംബ്ലിയിൽ ലിറ്റിൽകൈറ്റ്സ് അംഗമായ ദിയ ഫാത്തിമ സ്വതന്ത്രവിജ്ഞാനോത്സവുമായി ബന്ധപ്പെട്ട സന്ദേശം വായിച്ചു കൊണ്ട് പരിപാടികൾ ആരംഭിച്ചു.


1. ഐടി കോർണർ

ഫ്രീഡം   ഫെസ്റ്റ് 2023 അനുബന്ധിച്ച് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്   അംഗങ്ങാര്ൾ ഐടി  കോർണർ  സംഘടിപ്പിച്ചു.   സ്വതന്ത്ര  സോഫ്റ്റ്‌വെയറിന്റെ      പ്രചാരാണത്തിനൊപ്പം   സ്വതന്ത്ര ഹാർഡ്‌വെയർ പ്രചാരാണവും ലക്ഷ്യമിട്ടുകൊണ്ടാണ് ഐ ടി കോർണർ ആസൂത്രണം ചെയ്തത്. സ്കൂളുകളിൽ ലഭ്യമാക്കിയിട്ടുള്ള സ്വതന്ത്ര ഹാർഡ്‌വെയർ  ആയ   Aurdino ഉപയോഗിച്ചാണ് ആഗസ്റ്റ് ഒമ്പതാം തീയതി ഐടി  കോർണർ സ്ഥാപിച്ചത്. റോബോട്ടിക്സ് പ്രോജക്ടുകളുടെയും  ഇലക്ട്രോണിക്സ് പഠനോപകരണങ്ങളുടെയും എക്സിബിഷനുകൾ ആണ് സംഘടിപ്പിച്ചത്. റെഗുലർ ക്ലാസിന്   വിഘാതം സൃഷ്ടിക്കാത്ത വിധത്തിൽ  സ്കൂളുകളിലെ എല്ലാ കുട്ടികളെയും  പങ്കെടുപ്പിച്ചു. അദ്ധ്യാപകരുടെയും വിദ്യാർഥിനികളെയും   പങ്കാളിത്തം കൊണ്ട്  ഈ പരിപാടി ശ്രദ്ധ ആർജ്ജിച്ചു.


2. ഫീൽഡ് വിസിറ്റ്

ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന എക്സിബിഷനിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഉൾപ്പെടുത്തി ഒരു ഫീൽഡ് വിസിറ്റ് സംഘടിപ്പിച്ചു. സ്വതന്ത്ര   ഹാർഡ്‌വെയർ ആയ ഓർഡിനോ ഉപയോഗിച്ചുള്ള വ്യത്യസ്ത തരത്തിലുള്ള പുതുമയാർന്ന  പ്രവർത്തനങ്ങൾ ഏറെ കൗതുകം ഉണർത്തുന്നതായിരുന്നു...


3. പോസ്റ്റർ നിർമ്മാണം

സ്വതന്ത്ര  വിജ്ഞാനോത്സവ  സന്ദേശം  പ്രചരിപ്പിക്കുന്നതിന് സഹായിക്കുന്ന പോസ്റ്ററുകൾ നിർമ്മിക്കുന്ന മത്സരവും സ്കൂൾതലത്തിൽ സംഘടിപ്പിച്ചു.  നിരവധി കുട്ടികൾ പങ്കെടുത്തു. വിജയികൾക്ക് സ്കൂൾതലത്തിൽ സമ്മാനം നൽകി

ഡോക്യുമെന്ററി നിർമ്മാണം

ഡോക്യുമെന്ററി നിർമിക്കാനായി നെടുമങ്ങാട് കോയിക്കൽ കൊട്ടാരം സന്ദർശിച്ചു .

കമ്പ്യൂട്ടർ പരിശീലനം

യു .പി കുട്ടികൾക്ക് ലിറ്റിൽകൈറ്റിന്റെ നേതൃത്വത്തിൽ ഐ.സി.ടി പരിശീലനം (അനിമേഷൻ) നടത്തി. CWSN കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു.

ലാപ്‌ടോപ് വോട്ടിങ് മെഷീനാക്കി ലിറ്റിൽകൈറ്റ്സ് കൂട്ടുകാർ

2023-24 അധ്യയന വർഷത്തിലെസ്കൂൾ പാർലെൻറ് ഇക്ഷൻ 04.12.2023ൽ നെടുങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടത്തി. ലിറ്റിൽകൈറ്റ്സ്അംങ്ങളുടെ നേതൃത്വത്തിൽ "സമ്മതി“ സോഫ്റ്റ്‌വെയർ പ്രയാജനപ്പെടുത്തി ലാപ്‌ടോപ് വോട്ടിങ് യന്ത്രമാക്കി നിലവിലെ ഇക്ഷൻ സംവിധാനത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന രീതിയിൽ, യു. പി. മുതൽഹയർസെക്കൻഡറി വരെയുള്ള 47 ക്‌ളാസ്സുകളിൽ ലിറ്റിൽകൈറ്റ്സ് അംങ്ങൾ പോളിങ് ഓഫീസർാരായും സോഷ്യൽ സയൻസ് ക്ലബ്, എസ് .പി .സി അംങ്ങൾഎന്നിവരുടെ സഹായത്താടെക്ലാസ്അദ്ധ്യാപകരുടെ സാന്നിധ്യത്തിൽ പൂർവാധികം ഭംഗിയായി ഇലക്ഷൻ നടന്നു. ഉച്ചയ്ക്ക് മുൻപ് ഫപ്രഖ്യാപനം നടത്താൻ കഴിഞ്ഞു . കുട്ടികൾക്ക് വ്യത്യസ്തായ അനുഭവമായിരുന്നു.

.

ക്യാമ്പോണം

ക്യാമ്പോണം എന്ന പേരിൽ സംഘടിപ്പിച്ച ഏകദിന ക്യാമ്പിൽ 77 കുട്ടികൾ പങ്കെടുത്തു. അനിമേഷൻ സ്ക്രാച്ച് എന്നീ വിഭാഗങ്ങളിൽ കുട്ടികൾക്ക് പരിശീലനം ലഭിച്ചു.


ജനുവരി 26 റിപബ്ലിക് ദിനം - 2024

റിപ്പബ്ലിക് ദിനത്തിൽ ലിറ്റിൽ കുട്ടികളും പങ്കെടുത്തു.

സംസ്ഥാന കലോത്സവത്തിൽ ഡിജിറ്റൽ റെക്കോർഡിങ് -

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കലോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ സുദക്ഷിണ, അലി ഫാത്തിമയും ഡിജിറ്റൽ റെക്കോർഡിങ് നടത്തി.

ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിലേക്ക് ഇബ -

2023- 2026 ലിറ്റിൽ കൈറ്റ്സ് തിരുവനന്തപുരം ജില്ലാ ക്യാമ്പിലേക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഇബയ്ക്ക് അഭിനന്ദനങ്ങൾ

ഓഗസ്റ്റ് 8, 9 - ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് - 2024

എട്ടാം ക്ലാസ് വിദ്യാർത്ഥിനികളുടെ പുതിയ ബാച്ചുകളുടെ ക്യാമ്പ് ഓഗസ്റ്റ് 8 9 തീയതികളിൽ നടന്നു. നെടുമങ്ങാട് മാസ്റ്റർ ട്രെയിനർ ആയ ശ്രീമതി അനിജ  ബി എസിന്റെ നേതൃത്വത്തിൽ അനിമേഷൻ, റോബോട്ടിക്സ്, പ്രോഗ്രാമിംഗ് എന്നീ മൂന്ന്   മേഖലകൾ  ഉൾപ്പെടുത്തി കൊണ്ടുള്ള  ക്യാമ്പ് ഏറെ ആവേശം ഉള്ളതായിരുന്നു. രണ്ടാം ദിന ക്യാമ്പിന്റെ അവസാനത്തിൽ മൂന്നു മണിക്ക്  ഒരു സ്പെഷ്യൽ പിടിഎ മീറ്റിംഗ് ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സ്അനന്തസാധ്യതകളെ പറ്റി രക്ഷകർത്താക്കൾക്ക് വേണ്ടിയുള്ള ഒരു  അവയർനസ്ക്ലാസ്സ് ആയിരുന്നു അത്.