എൻ എസ് എസ് എച്ച് എസ് കാവാലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ കാവാലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം.
എൻ എസ് എസ് എച്ച് എസ് കാവാലം | |
---|---|
വിലാസം | |
കാവാലം കാവാലം , കാവാലം പി.ഒ. , 688506 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 16 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 0477 2747228 |
ഇമെയിൽ | nsshskavalamalappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46037 (സമേതം) |
യുഡൈസ് കോഡ് | 32111100307 |
വിക്കിഡാറ്റ | Q87479439 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | വെളിയനാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 100 |
പെൺകുട്ടികൾ | 85 |
ആകെ വിദ്യാർത്ഥികൾ | 185 |
അദ്ധ്യാപകർ | 10 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 186 |
പെൺകുട്ടികൾ | 176 |
ആകെ വിദ്യാർത്ഥികൾ | 362 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജ്യോതിലക്ഷ്മി.കെ |
പ്രധാന അദ്ധ്യാപിക | ജെ.രാധാമണി |
പി.ടി.എ. പ്രസിഡണ്ട് | മഹേഷ് .കെ.എം |
എം.പി.ടി.എ. പ്രസിഡണ്ട് | കുഞ്ഞുമോൾ അശോകൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപെടുന്ന ഈ സ്ക്കൂള് ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു . 1927 ജൂൺ 16 ന് ഒരു മിഡിൽ സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു . ഓലിക്കൽ കുഞ്ഞൻ പണിക്കരും ,ശ്രി മന്നത്തു പത്മനാഭനും തമ്മിലുണ്ടാക്കിയ ഒരു കരാറിൻ്റെ അടിസ്ഥാനത്തിൽ നായർ സർവീസ് സൊസൈറ്റി ആണ് സ്കൂൾ ആരംഭിച്ചത്. ചാലയിൽ ,ഓലിക്കൽ എന്നി കുടുംബങ്ങൾ സൗജന്യമായി നൽകിയ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത് . റ്റി കെ പരമേശ്വരൻ പിള്ള , പരമേശ്വരൻകൈമൾ ,പി എൻ പരമേശ്വരൻനായർ , സി കെ കുഞ്ഞുകുട്ടിയമ്മ എന്നിവർ ഈ സ്കൂളിൻ്റെ മുൻ സാരഥികളിൽ ചിലരാണ് .കാവാലംനാരായണപ്പണിക്കർ,ഡോ. കെ അയ്യപ്പപണിക്കർ , കാവാലം വിശ്വനാഥക്കുറുപ്പ് തുടങ്ങിയ പല പ്രശസ്തരും ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികളാണ് .ഇവരെ കൂടാതെ സമൂഹത്തിൻ്റെ വ്യത്യസ്തതലങ്ങളിൽ വിജയിച്ച ധാരാളം പേരെ ഈ സ്കൂൾ സംഭാവന ചെയ്തിട്ടുണ്ട് .സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തിന് ഒരു സഹായമായി മാറാൻ ഈ സ്കൂളിന് കഴിഞ്ഞു
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻ്റ് ഇൻ്റർനെറ്റ്സൗകര്യം ലഭ്യമാണ്.മികച്ച ഗ്രന്ഥസമ്പത്തുള്ള ലൈബ്രറി ഈ സ്കൂളിൻ്റെ മുഖമുദ്രയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസമേഖലയെ മികവിൻ്റെ കേന്ദ്രമാക്കാനുളള മഹായജ്ഞത്തിന് 27-1-2017ന് തുടക്കം കുറിച്ചുകൊണ്ട് വാർഡ് പ്രതിനിധി ശ്രീ രാജേന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്തു.വിദ്യാലയത്തെ പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കി ജൈവവൈവിധ്യത്തിന് തണുപ്പും തണലുമേകി വിദ്യാലയഅന്തരീക്ഷം ഹരിതാഭമാക്കണമെന്ന് ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ശ്രീമതി മിനി ടീച്ചർ രക്ഷകർത്താക്കൾക്ക് ബോധവൽക്കരണം നടത്തി.തുടർന്ന് പിറ്റിഎ പ്രസിഡന്റും, രക്ഷകർത്താവും,അദ്ധ്യാപകനുമായ ശ്രീ ഗോപകുമാർ സർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രതിജ്ഞ ചൊല്ലി.എല്ലാവരും ഒറ്റമനസോടെ അണിചേർന്ന ഈ സംരംഭം ഒരു വൻവിജയമാക്കി സ്കൂൾ അങ്കണവും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി എന്ന് സീനിയർ അസിസ്റ്റന്റായ ശ്രീമതി ശ്രീദേവി ടീച്ചർ എല്ലാവരോടുമായി പറഞ്ഞു.രക്ഷകർത്താക്കളുടേയും പൂർവ്വവിദ്യാർദ്ധികളുടേയും നാട്ടിലെ അഭ്യുദയകാംക്ഷികളുടേയും പൂർണമായ പങ്കാളിത്തം ഈ ഒരു മഹായജ്ഞത്തിന് മാറ്റുകൂട്ടി.
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ. വിവിധ ക്ലാസ്സുകളിൽ വിവിധ വിഷയങ്ങളുടെ മാഗസിനുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- 2015-ൽ ജൂനിയർറെഡ് ക്രോസ് പ്രവർത്തനം ആരംഭിച്ചു
- ക്ലബ്ബ് പ്രവർത്തനങ്ങൾ. വിവിധവിഷയങ്ങളുടെ ക്ലബ്ബുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്
മാനേജ്മെൻ്റ്
നായർ സർവീസ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതുവിദ്യാലയമാണിത്.
മുൻ സാരഥികൾ
ക്രമം | പ്രഥമാധ്യാപകൻ്റെ പേര് | കാലയളവ് |
---|---|---|
1 | ശ്രി .ടി.കെ പരമേശ്വരൻ പിള്ള | 1958 |
2 | വി.കെ.രാമവർമരാജ | 1958-59 |
3 | പരമേശ്വരൻകൈമൾ | 1959-64 |
4 | സി. കെ. കുഞ്ഞുക്കുട്ടിയമ്മ | 1964-77 |
5 | പി.എൻ.പരമേശ്വരൻനായർ | 1977-78 |
6 | സി. കെ. കുഞ്ഞുക്കുട്ടിയമ്മ | 1978-83 |
7 | പി.ഡി.പ്രഭാകരൻകർത്ത | 1983-84 |
8 | എം .പി രാമകൃഷ്ണപണിക്കർ | 1984-87 |
9 | കെ എസ്സ് നാരായണപിള്ള, | 1987-88 |
10 | കെ പി യശോദാമ്മ | 1988-89 |
11 | ജി.ഗംഗാധരൻനായർ | 1989-90 |
12 | ,ജി കുസുമകുമാരി അമ്മ | 1990-91 |
13 | ബി രാധാമണിയമ്മ | 1991-92 |
14 | കെ.എൻ.സരസമ്മ | 1992-93 |
15 | കെ പുരുഷോത്തമൻ പിള്ള | 1993-95 |
16 | പി വിജയലക്ഷ്മി | 1995-96 |
17 | പി എസ്സ് രാജശേഖരൻ പിള്ള | 1996-97 |
18 | പി എൻ വിലാസിനി | 1997-99 |
19 | കെ പി ലക്ഷ്മി ദേവി | 1999-2000 |
20 | കെ എസ്സ് ഗോപിനാഥ് | 2000-01 |
21 | എം റ്റി ഉമാദേവി | 2001-07 |
22 | ഉഷാഗോപിനാഥ്, | 2007-08 |
23 | എസ്. ജയശ്രീ | 2008-11 |
24 | ജി .സുലോചനാദേവി | 2011-12 |
25 | എൽ.ഉഷാകുമാരി | 2012-14 |
26 | പി.എസ്.കൃഷ്ണകുമാരി | 2014-15 |
27 | എസ്. ലത | 2015-17 |
28 | ബി. മായ | 2017 |
29 | പി.ആർ.രാധാമണിയമ്മ | 2017-19 |
30 | എസ്.ഉഷാകുമാരി | 2019-20 |
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==.കാവാലംനാരായണപ്പണിക്കർ,ഡോ. കെ അയ്യപ്പപണിക്കർ , കാവാലം വിശ്വനാഥക്കുറുപ്പ് ,വെളിയനാട്ട് ഗോപാലകൃഷ്ണൻ
വഴികാട്ടി
ചങ്ങനാശ്ശേരിയിൽ നിന്നും 13 കിലോമീറ്റർ അകലെയാണ് ഈ സ്കൂൾ. ചങ്ങനാശ്ശേരി കോട്ടയം റൂട്ടിൽ തുരുത്തിയിൽ നിന്നും കുറിച്ചിയിൽ നിന്നും കാവാലത്തേയ്ക്ക് പ്രവേശിക്കാം
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46037
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ