സെന്റ് പോൾസ് ഗവ. എൽ പി എസ് ഐരാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് പോൾസ് ഗവ. എൽ പി എസ് ഐരാപുരം
വിലാസം
ഐരാപുരം

ഐരാപുരം
,
ഐരാപുരം പി.ഒ.
,
683541
,
എറണാകുളം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0484 2657220
ഇമെയിൽairapuramstpaulsglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്25602 (സമേതം)
യുഡൈസ് കോഡ്32080500903
വിക്കിഡാറ്റQ99509717
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വടവുകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ71
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈജി മർക്കോസ്
പി.ടി.എ. പ്രസിഡണ്ട്റസൽ കെ ഐ
എം.പി.ടി.എ. പ്രസിഡണ്ട്ആബിദ റഷീദ്
അവസാനം തിരുത്തിയത്
31-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നിത്യവൃത്തിക്കായി കൂലിവേല ചെയ്യുന്നവരുടേയും നിസ്സാര കർഷകരുടേയും ഇടത്തരക്കാരുടേയും ഒരു അവികസിത പ്രദേശമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഐരാപുരം കര. ഹിന്ദുക്കളുും ക്രിസ്ത്യാനികളും മുസ്ലീങ്ങളുമായ ഇടത്തരക്കാർ ഇടകലർന്നു ജീവിച്ചിരുന്ന ഈ പ്രദേശത്ത് ജനവാസവും കുറവായിരുന്നു. ആളുകൾ സ്വന്തമായി കൃഷി ചെയ്തും കൃഷിപ്പണി ചെയ്തും കൂലിവേല ചെയ്തും നിത്യവൃത്തി നടത്തിയിരുന്ന ഇക്കാലത്ത് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവർ ഈ നാട്ടിൽ കുറവായിരുന്നു. കുന്നുക്കുരുടി സെന്റ്ജോർജ് ഓർത്ത‍‍ഡോക്സ് ഇടവകയും കുന്നുക്കുരുടി പള്ളിയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് സെന്റ്പോൾസ് സ്കൂളിന്റെ ആവിർഭാവവുമായി ബന്ധപ്പെട്ട ചരിത്രം.

ചേലാട്ട് അച്ഛൻ എന്ന പേരിൽ പിൽക്കാലത്ത് പ്രശസ്തനായിത്തീർന്ന ശ്രീ എം.സി.ഐസക് കൃസ്ത്യാനികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് കുന്നുക്കുരുടി പള്ളിയുടെ നാല് ദിക്കുകളിലും കുന്നുക്കുരുടി പള്ളിക്കു സമീപവുമായി അഞ്ച് ഭാഷാപഠന സ്കൂളു്ട്കൾ സ്ഥാപിച്ചു. അവയിലൊന്നാണ് വടക്കേ ഐരാപുരം സെന്റ് പോൾസ് എൽ പി സ്കൂൾ.1918 - 20 കാലഘട്ടത്തിലാണ് സ്കൂളിന്റെ ആരംഭം. ചേലാട്ട് അച്ചന്റെ അകാലവിയോഗത്തിന് ശേഷം പള്ളിയുടെ വരുമാനത്തിൽ കുറവുണ്ടാവുകയും പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാവുകയും പള്ളിക്കൂടങ്ങൾ നടത്തിക്കൊണ്ടുപോകാൻ ബുദ്ധിമുട്ടാവുകയും ചെയ്തു. 1949 ൽ തിരുവിതാംകൂർ കൊച്ചി നിയമസഭകൾ ലയിച്ച് തിരുക്കൊച്ചി രൂപീകൃതമാവുകയും ജനക്ഷേമപദ്ധതികളിൽ സർക്കാർ കൂടുതൽ താത്പര്യം കാണിക്കുകയും ചെയ്തുതുടങ്ങി. സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ നടത്തിയിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിട്ടുകൊടുക്കാൻ തയ്യാറുള്ള പക്ഷം അവ ഏറ്റെടുക്കാൻ സർക്കാർ തയ്യാറാണെന്ന വിജ്ഞാപനം പുറത്തിറക്കി. ഇതൊരവസരമായി കണ്ടുകൊണ്ട് 1949 ൽ പള്ളി ആരംഭിച്ച എല്ലാ സ്കൂളുകളും വിട്ടുകൊടുക്കുവാൻ അന്നത്തെ പള്ളിഭാരവാഹികൾ തീരുമാനിക്കുകയും ഐരാപുരം കമർത സ്കൂളും സ്ഥലവും കേവലം ഒരു രൂപ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് ഒരേയൊരു വ്യവസ്ഥയോടുകൂടിയും സർക്കാറിന് കൈമാറി. വ്യവസ്ഥ ഇതായിരുന്നു പള്ളിക്കൂടത്തിന്റെ പേര് സെന്റ് പോൾസ് എൽ പി സ്കൂൾ ഐരാപുരം എന്നു തന്നെ നിലനിർത്തണം.

കേവലം ആറും ഏഴും കുട്ടികൾ പഠിച്ചിരുന്ന കാലത്തിൽ നിന്നും ഇരുപത് ഇരുപത്തഞ്ച് വിദ്യാർത്ഥികളിലേക്കും 1950 - 70 കാലഘട്ടത്തിൽ അറുപത് എഴുപത് വിദ്യാർഥികളിലേക്കും1970 കാലഘട്ടത്തിൽ നൂറിന് മുകളിലേക്കും ഉയരുകയും പല ക്ലാസ്സുകളിലും രണ്ട് ഡിവിഷനുകളും ഷിഫ്റ്റ് സമ്പ്രദായവും വേണ്ടി വന്ന ഒരുസുവർണ്ണ കാലവും സെന്റ് പോൾസ് ഗവൺമെന്റ് എൽ പി സ്കൂളിന് ഉണ്ട്.RR

പള്ളിക്കൂടത്തിന്റെ ആരംഭകാലത്ത് ഏകാധ്യാപകരായി പലരും കുറച്ചുകാലം വീതം നിസ്സാര പ്രതിഫലത്തിന് അധ്യാപനം നടത്തിയിരുന്നു. എന്നാൽ നീണ്ട കാലയളവ് ഇവിടെ സേവനം നടത്താൻ ഭാഗ്യം ലഭിച്ച അധ്യാപക ശ്രേഷ്ഠരും ഉണ്ട്. അതുപോലെ തന്നെ ഈ വിദ്യാലയത്തിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി പിന്നീട് ഇവിടെത്തന്നെ അധ്യാപകരായി വന്നവരുമുണ്ട്.

ദീർഘ ഹ്രസ്വ കാലയളവിൽ സേവനമനുഷ്ഠിച്ച പേരറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ അനേക ഗുരുശ്രേഷ്ഠർ കയ്യും മെയ്യും മറന്ന് സേവനമർപ്പിച്ച സ്ഥാപനമാണിത്.

ആധുനിക ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഒരുഓഫീസ് റൂമും പ്രീ പ്രൈമറി മുതൽ നാലു വരെയുള്ളകുട്ടികൾക്കായി പ്രത്യേകം ക്ലാസ് മുറികളും ഉണ്ട്. രണ്ട് ക്ലാസ് മുറികൾ ഡിജിറ്റൽ സൗകര്യങ്ങളോടു കൂടിയതാണ്. കുട്ടികൾക്കാവശ്യമായ ടോയ് ലറ്റുകളും ടാപ്പ് സൗകര്യങ്ങളും ലൈബ്രറി സൗകര്യങ്ങളും ഉണ്ട്. ആവശ്യത്തിനുള്ള ഇരിപ്പിട സൗകര്യങ്ങളും ഉണ്ട്.





സ്കൂളിലെ മുൻ അദ്ധ്യാപകർ :














നേട്ടങ്ങൾ

2020 - 2021അധ്യയനവർഷത്തിൽ എൽ എസ് എസ് പരീക്ഷയിൽ നൂറു ശതമാനം വിജയം.സ്കൂളിൽ നിന്നും കഴിഞ്ഞ വർഷം അഞ്ച് കുട്ടികളാണ് പരീക്ഷ എഴുതിയത്. ഈ അഞ്ചുപേർക്കും മികച്ച വിജയം നേടാൻ സാധിച്ചു.

വഴികാട്ടി

Map