വി.ആർ.യു.പി.എസ്.മുതുകുർശ്ശി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി.ആർ.യു.പി.എസ്.മുതുകുർശ്ശി | |
---|---|
വിലാസം | |
മുതുകുറുശ്ശി VRUP SCHOOL MUTHUKURUSSI , എളാട് പി.ഒ. , 679340 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | vrupsmuthukurussi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18750 (സമേതം) |
യുഡൈസ് കോഡ് | 32050500404 |
വിക്കിഡാറ്റ | Q64564546 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏലംകുളംപഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 317 |
പെൺകുട്ടികൾ | 266 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന പി എസ് |
പി.ടി.എ. പ്രസിഡണ്ട് | ബഷീർ പഴതൊടി |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഏലംക്കുളം പഞ്ചായത്തിലെ മുതുകുറുശ്ശി ദേശത്ത് തെക്കീട്ടിലെ പടിപ്പുരയിൽ എളേത്ത് കുട്ടികൃഷ്ണൻ എഴുത്തചഛൻ മകൻ ശങ്കരനെഴുത്തചഛൻ 1926-ൽ ഒരു എഴുത്തു പള്ളിക്കുടം സ്ഥാപിച്ചു. കൂടുതൽ വായിക്കുക
ഫീഡിംഗ് ഏരിയകൾ മപ്പാട്ടുകര, കൂഴംന്തറ, ഏളാട്, മുതുകുറുശ്ശി, ചെമ്മനംകുഴി, പെരുംമ്പറമ്പ്, ചേനാംമ്പറമ്പ്, രാമഞ്ചാടി, തച്ചംങ്ങാട്, കുളപ്പട, മാരായമംഗലം എന്നീ സ്ഥലങ്ങളാണ്.
ഫീഡിംഗ് സ്കൂളുകൾ
പാലത്തോൾ എൽ.പി.എസ്. സ്കൂൾ, മാരായമംഗലം നോറ്‍ ത്ത് സ്കൂൾ,നാഷണൽ എൽ.പി.എസ് .മാരായമംഗലം, മാരായമംഗലം കുളപ്പിട എ.എം.എൽ.പി. സ്കൂൾ എന്നിവയാണ്. ഈ വറ്ഷം ഇന്ന് 538 കുട്ടികൾ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് ഇപ്പോൾ 8ക്ലാസ്മുറി കളോടുകൂടിയ ഒരു കോൺ ക്രീറ്റ് കെട്ടിടവും 21 ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന 5 പഴയകെട്ടിടങ്ങളുമാണുള്ളത് . ഓഫിസ് മുറി ,സ്റ്റാഫ്റൂം എന്നിവ വേറെയുണ്ട് . ഗ്രൗണ്ട് ഉണ്ട് സൗകര്യങ്ങൾ കുറവാണ്. ചുറ്റ്മതിൽ ഉണ്ട് സ്ക്കൂൾ അടച്ചുറപ്പുളള ഒരവസഥയിലാണ് . കുട്ടികൾക്ക് ക്ലാസ് മുറികളിൽ ഫാനുകളുണ്ട് . കുടിവെളളം ലഭ്യമാണ്. കിണറുണ്ട് എങ്കിലും വെളളം കുറവാണ്. ടാപ്പുകൾ ഇട്ടിട്ടുണ്ട്. ടോയ് ലറ്റുകളും യൂറിനലുകളും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉണ്ട്. കമ്പ്യൂട്ടർ ലാബ് ഉണ്ട് . സ്മാർട്ട് ക്ലാസ്റൂം ആണ് കമ്പ്യൂട്ടറുകൾ വേണ്ടത്ര ഇല്ല.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്&ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ. ടി ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്
- വിദ്യാരംഗം കാലാസാഹിത്യവേദി
- ഗണിതക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതിക്ലബ്ബ്
തുടങ്ങിയ പ്രവർത്തനങ്ങളിൽ ഐ. ടി, ബാലശാസ്ത്ര , വിദ്യാരംഗം കാലാസാഹിത്യ, ഗണിത ,സാമൂഹ്യ ശാസ്ത്ര അഭിരുചി കുട്ടികളിൽ വളർത്താനും . പരിസ്ഥിതി സമൂഹമനോഭാവം വളർത്തി നല്ലൊരു സമൂഹ ജീവിയായി വളരാൻ കുട്ടികളെ പ്രൊത്സാഹിപ്പിക്കുന്നു.
പ്രധാനാധ്യാപകർ
നമ്പർ | പേര് | വർഷം |
---|---|---|
1 | കെ പ്രസന്ന | ( 2000 -2014) |
2 | എ വത്സല | (2014 -2016 ) |
3 | ഇ ഗിരിജാദേവി | ( 2016 - 2019 ) |
4 | എം രമ | ( 2019 - 2020 ) |
5 | പി എസ് ബീന | ( 2020 - ) |
പ്രധാന പൂർവ്വവിദ്യാർത്ഥികൾ
- അജേഷ് അയ്യതൊടി
- മിനിമോൾ ചെമ്മംകുഴി
- യഹിയ അബ്‌ദുൾ ബാസിത്ത്
- അബ്‍ദുൾ മാലിക്
വഴികാട്ടി
പെരിന്തൽമണ്ണയിൽ നിന്നും പട്ടാമ്പിറൂട്ടിൽ 6കിലോമീറ്റർ സഞ്ചരിച്ചാൽ ചെറുകര എത്തന്നു. അവിടെ നിന്നും ഇടത് വശത്തേക്ക് തിരിഞ്ഞ് ഏലംകുളം മുതുകുറുശ്ശി റൂട്ടിലൂടെ വീണ്ടും 6കിലോമീറ്റർ സഞ്ചരിച്ചാൽ മുതുകുറുശ്ശിയിൽ എത്തിച്ചേരാം . അവിടെ നിന്നും പാലത്തോൾ റോഡിലൂടെ അരകിലോമീറ്ററോളം സഞ്ചരിച്ചാൽ വി.ആർ.യു.പി.സ്ക്കൂളിൽ എത്തിച്ചേരാം.
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18750
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ