വി.ആർ.യു.പി.എസ്.മുതുകുർശ്ശി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഏലംകുളം

ഏലംകുളം

കേരളത്തിലെ മറ്റു പല പ്രദേശങ്ങളിലേയും പോലെ നന്നങ്ങാടികളും മറ്റും ഏലംകുളത്തുണ്ട്. ഇവിടുത്തെ ക്ഷേത്രങ്ങളുടെ പഴക്കവും ശരിയായി നിർണ്ണയിക്കപ്പെട്ടിട്ടില്ല.

മൂന്നുപ്രധാന ജന്മികുടുംബങ്ങളും അവരുടെ അടിയാളന്മാരും എന്ന നിലയിലാണ് ഏലംകുളത്തെ കാർഷിക വ്യവസ്ഥാബന്ധം. ഏലംകുളം മന, മുതുകുറുശ്ശി മന, പുതുമന എന്നിവരാണ് മൂന്നു ജന്മിമാർ. ഇതിൽ മുതുകുറുശ്ശിമനക്കാർ മണ്ണാർക്കാട്ടുനിന്നും പുതുമനക്കാർ വൈക്കത്തുനിന്നും വന്നവരാണെന്നാണ് കേൾവി. ഏലംകുളം മനക്കാർ എവിടെനിന്നും വന്നുവെന്ന് കൃത്യമായി അറിവില്ല. (സാമൂതിരി കൊണ്ടുവന്നതാണെന്നും ഏലംകുളം മനക്കാരും മുതുകുറുശ്ശി മനക്കാരും ഒന്നാണെന്നും അരിയിട്ടുവാശ്ച്ചയിൽ ആഢ്യത്വം നഷ്ട്‌ടപ്പെട്ടതാണെന്നും വി.ടിയുടെ ചില കൃതികളിൽ പരാമർശം ഉണ്ട്.)

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ ഒരു ഗ്രാമമാണ് ഏലംകുളം. ഏലംകുളം ഗ്രാമപഞ്ചായത്തിൻറെ ഒരു ഭാഗം തൂതപ്പുഴ അഥവാ കുന്തിപ്പുഴയാൽ ചുറ്റപ്പെട്ട് കിടക്കുന്നു. പട്ടാമ്പി പെരിന്തൽമണ്ണ സ്റ്റേറ്റ് ഹൈവേ ആണ് മറ്റൊരു ഭാഗം. ഷൊർണ്ണൂർ നിലമ്പൂർ റെയിൽ പാത ഏലംകുളം ഗ്രാമത്തിലൂടെ കടന്നുപോകുന്നു. ഏലംകുളം ഗ്രാമത്തിലെ ചെറുകരയിൽ തീവണ്ടി സ്റ്റേഷനുണ്ട്. അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ പ്രാദേശിക കോളേജ് ഏലംകുളം ഗ്രാമപഞ്ചായത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. മുതുകുറുശ്ശി പെരിന്തൽമണ്ണ റോഡിൽ ഏലംകുളത്ത് ഒരു റേയിൽവേ ഗേറ്റ് ഉണ്ട്. മുതുകുറുശ്ശിയിൽ തൂതപ്പുഴയോടുകൂടെ മലപ്പുറം ജില്ല അവസാനിക്കുകയും പാലക്കാട് ജില്ല തുടങ്ങുകയും ചെയ്യുന്നു. ഇ.എം.എസ്. ജനിച്ചു വളർന്ന സ്ഥലമെന്ന പ്രശസ്തി ഏലംകുളത്തിനുണ്ട്.

ഭൂമിശാസ്ത്രം

പ്രധാന പൊതുസ്ഥലങ്ങൾ

  • മുതുകുറുശ്ശിയിലെ സാംസ്‌കാരിക നിലയം
  • ഏലംകുളം പ്രാഥമിക ആരോഗ്യകേന്ദ്രം
  • ചെറുകരയിലെ സ്റ്റേഡിയം

ശ്രെദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ