ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സ്കൗട്ട്&ഗൈഡ്സ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവർത്തനങ്ങൾ 2022-23
ത്രിദിന സഹവാസ ക്യാമ്പ് സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2 വരെ
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ത്രിദിന സഹവാസ ക്യാമ്പ് സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2 വരെ സംഘടിപ്പിച്ചു.ഫ്ലാഗ് ഓഫ് സെറിമണിയോട് കൂടി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു . സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി ടീച്ചർ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി ജി മോഹനൻ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ആനന്ദൻ സാർ, PTA പ്രസിഡന്റ് ശ്രീ അക്ബർ, സ്റ്റാഫ് സെക്രട്ടറി ജയലാൽസർ,ജില്ല ഓർഗനൈസിങ് കമ്മിഷണർ കുഞ്ഞുമോൻ സാർ എന്നിവർ ക്യാമ്പിന് ആശംസകൾ നൽകി.സ്കൗട്ട് മാസ്റ്റർ ശ്രീമതി മിനി ടീച്ചർ , ഗൈഡ് ക്യാപ്റ്റൻമാരായ ഷീന ടീച്ചർ, സരിത ടീച്ചർ എന്നിവർ നേതൃത്വം കൊടുത്ത ക്യാമ്പ്കുട്ടികൾക്ക് ശരീരികവും മാനസികാവുമായ ഉല്ലാസം നൽകാൻ ഉതകുന്ന പ്രവർത്തനങ്ങൾ നിറഞ്ഞതായിരുന്നു. ക്യാമ്പിൽ 52 കുട്ടികളാണ് പങ്കെടുത്തത്.29 സ്കൗട്ട്സും 23 ഗൈഡ്സും. നിത്യജീവിതത്തിൽപ്രയോഗത്തിൽ വരുത്താൻ സഹായിക്കുന്ന ധാരാളം നൈപുണികൾ പരിശീലിപ്പിക്കുവാൻ സാധിച്ചു എന്നത് എടുത്തുപറയത്തക്ക നേട്ടമാണ്.അടിയന്തര സന്ദർഭങ്ങളിൽ പ്രാവർത്തികമാക്കാൻ സഹായിക്കുന്ന വിവിധ ഉപകരണനിർമ്മാണവും ഉൾപ്പെടുത്തിയിരുന്നു കുട്ടികളിൽ ഏകാഗ്രത വളർത്തുന്നതിനും സഹകരണമനോഭാവം ഉണ്ടാക്കിയെടുക്കുന്നതിന് ഉതകുന്ന മത്സരക്കളികൾ ക്യാമ്പിൽ സജീവമായിരുന്നു . പ്രഗത്ഭരായ അധ്യാപകരുടെ സേവനം ക്യാമ്പിന് ഉണർവേകി. രക്ഷിതക്കാളുടെയും അധ്യാപകരുടെയും സഹകരണം ക്യാമ്പിന്റെ വിജയത്തിന് മാറ്റുകൂട്ടി.അവസാന ദിവസമായ Oct 2 ന് കുട്ടികൾ സ്ക്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.ശേഷം 4 മണിക്ക് ക്ലോസിങ്ങ് സെറിമണിയോടെ ക്യാമ്പ് അവസാനിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഗീത കാർത്തികേയൻ, PTAപ്രസിഡൻ്റ്, ASOC ജിജി ചന്ദ്രൻ സർ, ജില്ല ഓർഗനൈസിങ്ങ് കമ്മീഷണർ കുഞ്ഞുമോൻ സാർ ,സ്റ്റാഫ് സെക്രട്ടറി ജയലാൽ സാർ എന്നിവർ സന്നിഹിതരായിരുന്നു . പ്രസ്തുത ചടങ്ങിൽ വെച്ച് ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കേറ്റ് വിതരണം ചെയ്തു.ഗൈഡ് ക്യാപ്റ്റൻ ശ്രീമതി സരിത ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു .
പ്രവർത്തനങ്ങൾ 2021-22
സ്കൗട്ട് ആൻഡ് ഗൈഡ്
വിവിധ ജീവിതനൈപുണികൾ നേടുക, ഉത്തമനായ മനുഷ്യന് വാർത്തെടുക്കുക എന്ന ലക്ഷ്യങ്ങൾ സ്കൂൾ തലത്തിൽ നിന്നു തന്നെ നേടിയെടുക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് സ്കൗട്ട് ആൻഡ് ഗൈഡ്. സ്കൗട്ടിൽ 28 കുട്ടികളാണുള്ളത്. 6 കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷയ്ക്ക് തയ്യാറെടുത്തു കൊണ്ടിരിക്കുന്നു .15 കുട്ടികൾ ത്രിതീയ സോപാൻ പരീക്ഷക്ക് തയ്യാറെടുക്കുന്നു പുതിയ കുട്ടികളെ ചേർത്തു കൊണ്ടിരിക്കുന്നു.
ഗൈഡിൽ 10 കുട്ടികൾ ത്രിതീയ സോപാൻ പരീക്ഷക്ക് തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. ആകെ 21 കുട്ടികളാണുള്ളത്.ഗൂഗിൾ മീറ്റ് വഴിയുള്ള ഓൺലൈൻ ക്ലാസ് നടത്തുന്നു. ദിനാചരണങ്ങൾ കൃത്യമായി കുട്ടികൾ ഗ്രൂപ്പ് വഴി - ആചരിക്കുന്നു പരിസ്ഥിതിദിനത്തിൽ വീട്ടിലും പരിസരത്തും തൈകൾ നട്ടു വളർത്തി എല്ലാ കുട്ടികളും പങ്കെടുത്തു നിർമ്മാണവും വിതരണവും സംഭാവനയും നൽകുകയുണ്ടായി.പ്രസ്തുത സംഭവനകൾ ജില്ലാ പഞ്ചായത്തിലേക്ക് അയച്ചുകൊടുത്തു. പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് ,സ്കൂൾ പരിസര ശുചീകരണ പ്രവർത്തനങ്ങളും , കോവിഡു കാലവും വ്യക്തി ശുചീകരണവുമായി ബന്ധപ്പെട്ട ക്ലാസുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ സ പ്രവർത്തനങ്ങൾ സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നു.