ജി.എം.എൽ.പി.എസ് വെങ്കിടങ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ് വെങ്കിടങ്
വിലാസം
വെങ്കിടങ്

GMLPS, Venkitangu, Kannoth
,
680510
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ9400404058
ഇമെയിൽgmlpsvenkitangu@gmail.com
കോഡുകൾ
സ്കൂൾ കോഡ്24403 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലThrissur
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംLP
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻJancy K K
അവസാനം തിരുത്തിയത്
02-02-202224403


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പൊതുവിദ്യാലയങ്ങളെ പൊതുസമൂഹത്തിന്റെ പിൻബലത്തോ ടെയും പിന്തുണയോടെയും മികവിന്റെ കേന്ദ്രങ്ങളായി മാറ്റാനുള്ള പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ നടക്കണം. ഇതിനായി അധ്യാപ് ക രക്ഷാകർതൃസംഘടനകൾ, പൂർവ്വ വിദ്യാർത്ഥി സംഘടനകൾ, പൂർവ്വ അധ്യാപക സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ

വിദ്യാലയ വികസനം ഉറപ്പാക്കുന്നു. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി വിവിധ പ്രവർത്ത നങ്ങൾ നടത്തുന്നു. മുല്ലശ്ശേരി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര ത-പ്രവർത്തിപരിചയമേളകളിലും കലാകായിക മേളകളിലും പങ്കെ ടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വിജ്ഞാനോത്സവം, ഗണിതവി സ്മയം, അക്ഷരമുറ്റം, വിദ്യാരംഗം, മലർവാടി തുടങ്ങിയ മത്സരപരീകളിലും ഉന്നതവിജയം നേടാൻ സാധിച്ചു. സ്കൂൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനാൽ സർക്കാർ, എസ്.എസ്.എ., പഞ്ചായത്ത് തുടങ്ങിയവയിൽ നിന്ന് ലഭിക്കേണ്ട വിവിധ വികസന ഫണ്ടുകൾ യാതൊന്നും ലഭിക്കുന്നില്ല എന്നതാണ് സ്കൂൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി. ചുറ്റുപാടുമുള്ള മറ്റ് സ്കൂളുകളെ അപേക്ഷിച്ച് ഈ സ്കൂളിന്റെ ഭൗതീക സാഹചര്യ - ങ്ങളുടെ അപര്യാപ്തത രക്ഷിതാക്കളെ തങ്ങളുടെ കുട്ടികളെ മറ്റ്സ്കൂളുകളിൽ ചേർക്കാൻ പ്രേരിപ്പിക്കുന്നു. ഒരു പ്രീപ്രൈമറി അധ്യാപികയടക്കം അഞ്ച് അധ്യാപകരും ഒരു പി.ടി.സി.എം. അടങ്ങുന്നതാണ് വിദ്യാലയ കുടുംബം. പൊതുവിദ്യാലയങ്ങളെ പൊതുസമൂഹത്തിന്റെ പിൻബലത്തോ ടെയും പിന്തുണയോടെയും മികവിന്റെ കേന്ദ്രങ്ങളായി മാറ്റാനുള്ള പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ നടക്കണം. ഇതിനായി അധ്യാപ ക രക്ഷാകർത്തസംഘടനകൾ, പൂർവ്വ വിദ്യാർത്ഥി സംഘടനകൾ, പൂർവ്വ അധ്യാപക സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ വിദ്യാലയ വികസനം ഉറപ്പാക്കുന്നു.

ചരിത്രം

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽപ്പെട്ട വെങ്കടങ്ങ് പഞ്ചായത്തിന്റെ വടക്കുകിടക്കുഭാഗത്തായി കിടക്കുന്ന കണ്ണോത്ത് എന്ന പ്രദേശത്താണ് വെങ്കിടങ്ങ് ജി.എം.എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്. തികച്ചും പിന്നോക്കാവസ്ഥയിലുള്ള ഒരു കൊച്ചുഗ്രാമമാണ് ഇത്. ആരവങ്ങളിൽ നിന്നും പക്ഷബ്ദത യിൽ നിന്നും അകന്നുമാറി കണ്ണോത്ത്, കണ്ണംകുളങ്ങര, നാട്ടുകല്ല് എന്നീ പ്രദേശങ്ങളിലുള്ളവരുടെ പ്ര ാഥമിക വിദ്യാഭ്യാസത്തിന്റെ ആശയമാണ് ഈ വിദ്യാലയം. ഭൂരിഭാഗവും നിരക്ഷരരായ കർഷകരും കർഷകത്തൊഴിലാളികളും അധിവസിച്ചിരിന്ന അക്കാലത്ത് ഒരു സ്കൂളിന്റെ ആവശ്യം വളരെ അനിവാര്യമായിരുന്നു. ആ സമയത്താണ് പൊന്നാനി താലൂക്ക് മാപ്പിള ബോർഡിന്റെ പ്രസിഡന്റും അന്നത്തെ മദ്രാസ് സംസ്ഥാനത്തിന്റെ മലബാർ ഡിസ്ട്രിക്ട് ബോർഡ് മെമ്പറുമായ ശ്രീമാൻ കുഞ്ഞിബാപ്പുവിന്റെ പേരിൽ പാടൂരിൽ ജി.എം.എൽ.പി. സ്കൂൾ അനുവദിച്ചുകിട്ടിയത്. അദ്ദേഹത്തിന്റെ പേരിൽ മറ്റൊരു സ്കൂൾ നിലവിലുള്ളതുകൊണ്ട് ഈ സ്കൂൾ പാടൂരിൽ നിന്ന് കണ്ണോത്ത് മാറ്റി. - സ്കൂളിന്റെ പെർമിഷനുമായി വന്ന വിദ്യാഭ്യാസ ഓഫീസറെ ചിറയത്ത് വറീത് കോൺസ്റ്റബിൾ കാണു കയും സ്കൂൾ കണ്ണോത്തുതന്നെ സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇന്ന് സൽസബീൽ അറബിക് കോളേജ് നിൽക്കുന്ന സ്ഥലത്ത് 1926-ൽ അഹമ്മു മാസ്റ്റർ പ്രഥമ പ്രധാന അധ്യാപകനായി. 12 കുട്ടികളോടുകൂടി ജ.എം.എൽ.പി.സ്കൂൾ സ്ഥാപിതമായി വാക്കാട്ട് അകായിൽ ഹസൈനാർ പ ൗലോസ് മാസ്റ്റർ, ശങ്കരൻ കണ്ണോത്ത്, അമ്മുണ്ണി, ചാപ്പുട്ടിമേനോൻ, കുട്ടൻ മേനോൻ മുതലായവർ ഈ വിദ്യാലയത്തിന്റെ ആരംഭഘട്ടത്തിൽ പ്രവർത്തിച്ചവരിൽ പ്രമുഖരാണ്. 25 അടി വീതിയും 100 അടി നീളവുമുള്ള കോൺക്രീറ്റ് കെട്ടിടം ഈ വിദ്യാലയത്തിനുണ്ട്. ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളിലായി 4 അധ്യാപകരും പ്രീപ്രൈമറിയിൽ ഒരു നഴ്സറി ടീച്ചറും ഒരു പി.ടി.സി. എം. എന്നിവർ ഈ സ്കൂളിൽ നിലവിൽ ജോലിചെയ്യുന്നു. പഠനത്തിൽ ഒട്ടും പിന്നിലല്ലാത്ത ഈ സ്കൂളിൽ പഠനത്തിലെന്നപോലെ പാന്യേതരവിഷയങ്ങളിലും ഉന്നതനിലവാരം നിലനിർത്തുവാൻ അധ ്യാപകരുടെ കഠിനാദ്ധ്വാനം പ്രശംസനീയമാണ്. ഇന്ന് ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപിക ജാൻസി കെ.കെ. ടീച്ചർ ആണ്. പ്രബീഷ് ഇ വി അധ്യാപകരക്ഷാകർതൃസംഘടനയും ഷാജിന ബാബു നേതൃത്വത്തിൽ മദർ പി.ടി.എ. കമ്മറ്റിയും അജയഘോഷ് നേതൃത്വത്തിൽ വിദ്യാലയ വികസനസമിതിയും ഈ സ്കൂളിന്റെ ന യ വേണ്ട സഹായസഹകരണങ്ങൾ ചെയ്യുന്നു. ഇന്നും ഈ സ്കൂൾ വാടക കെട്ടിടത്തിലാണ് പ്രവർത്തി ക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

25 അടി വീതിയും 100 അടി നീളവുമുള്ള കോൺക്രീറ്റ് കെട്ടിടം ഈ വിദ്യാലയത്തിനുണ്ട്. ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളിലായി 4 അധ്യാപകരും പ്രീപമറിയിൽ ഒരു നഴ്സറി ടീച്ചറും ഒരു പി.ടി.സി.

എം. എന്നിവർ ഈ സ്കൂളിൽ നിലവിൽ ജോലിചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_വെങ്കിടങ്&oldid=1561843" എന്ന താളിൽനിന്ന് ശേഖരിച്ചത്