ജി.യു.പി.എസ്. ചെങ്ങര/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

ശാസ്ത്ര ക്ലബ്ബ്

ജി. യു. പി. എസ്. ചെങ്ങരയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ശാസ്ത്രക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ചതാണ്. ശാസ്ത്ര പഠനം ജീവിത ഗന്ധിയായി അവതരിപ്പിക്കാനും പ്രശ്നങ്ങളെ ശാസ്ത്രൂയ രീതിയിൽ സമീപിച്ച് ലഘൂകരണം എളുപ്പമാക്കാനും സ്കൂളിലെ ശാസ്ത്ര ക്ലബ്ബ് കുട്ടികൾക്കൊപ്പമുണ്ട്. ശാസ്ത്രവിഷയപഠനം ജീവിതം തന്നെയാണ് എന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്. 2022-23 അരീക്കോട് സബ്‍ജില്ലാ ശാസ്ത്രമേളയിൽ യു.പി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

സാമൂഹ്യശാസ്ത്ര ക്ലബ് ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ക്വിറ്റ് ഇന്ത്യ, ശിശു ദിനം തുടങ്ങിയ ദിനാചരണങ്ങളോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. ഹിരോഷിമ, നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമാണ മൽസരം, സ‍ഡാക്കോ കൊക്ക് നിർമാണം, ചാർട്ട് നിർമാണ മൽസരം, പ്രശ്നോത്തരി, ഇംഗ്ലീഷ്-മലയാളം പ്രസംഗ മൽസരം എന്നിവ സംഘടിപ്പിക്കാറുണ്ട്. 2022 ലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രശ്നോത്തരി, മോബ് ഷോ, ചാർട്ട് പ്രദർശനം, സ്കൂൾ തല സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് എന്നിവ സംഘടിപ്പിച്ചു. 2022-23 അരീക്കോട് സബ്‍ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ യു.പി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.

ഗണിത ക്ലബ്ബ്

വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് രാമാനുജൻ ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നിശ്ചിത നിലവാരം പുലർത്തുന്നവരെ ക്ലബിൽ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസിൽ, ഗണിത ശാസ്ത്രഞ‌ജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ക്ലബ്ബ് ഗണിത നോട്ടു പുസ്തകത്തിൽ വ്യത്യസ്ത പ്രവർത്തനം ചെയ്യൽ എന്നിവ ഗണിത ക്ലബ്ബിന്റെ ഭാഗമായി ചെയ്യുന്നു. ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് , ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്. ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ നാലാം സ്ഥാനം സ്കൂൾ കരസ്ഥമാക്കി. ഗണിത രൂപങ്ങൾ, ആശയങ്ങൾ, നിർമ്മിതികൾ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ എന്നിവ ഉൾക്കൊളളുന്ന ഗണിത ലാബ് സ്കൂളിൽ പ്രത്യേകമായുണ്ട്.

ഹരിത ക്ലബ്ബ്

സ്കൂൾ അധ്യയന വർഷാരംഭം മുതൽ അവസാനം വരെ നിരന്തരം പ്രവ‍ർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബ്ബാണ് ഹരിത ക്ലബ്ബ്. ഹരിത ക്ലബ്ബിനു കീഴിൽ എൻ.ജി.സി. , സീഡ് എന്നീ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നു. പരിപാടികൾ നിയന്ത്രിക്കുന്നതിൽ മേൽനോട്ടം വഹിക്കുന്നത് സ്കൂൾ കോ-ഓർഡിനേറ്ററാണ്. പരിസ്ഥിതി ദിനം, ഓസോൺ ദിനം, പ്രകൃതി സംരക്ഷണ ദിനം, തുടങ്ങിയ ദിനാചരണങ്ങളോടൊപ്പം അനേകം ഫീൽഡ് ട്രിപ്പുകളും ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്നു. ഈ വർഷത്തെ സൈലന്റ് വാലി പ്രകൃതി പഠന ത്രിദിന ക്യാമ്പ് മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ചു.

അറബിക് ക്ലബ്ബ്

ചെങ്ങര ജി. യു. പി. സ്കൂളിൽ പഠിക്കുന്ന മൂന്നിൽ രണ്ടു ഭാഗം കുട്ടികളും തെരഞ്ഞെടുക്കാറുള്ള ഒന്നാം ഭാഷ അറബിക് ആണ്. അതിനാൽ തന്നെ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനവും അറബി പഠിക്കുന്ന എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് വായന മത്സരവു ക്വിസ് മത്സരവും തുടർന്ന് അറബി സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്ന പരിപാടിയും നടന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം, റാലി, അറബി ക്വിസ് , അറബിദേശ ഭക്തി ഗാനാലാപനം എന്നിവ നടന്നു. ബലിപ്പെരുന്നാളിനോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം, പോസ്റ്റർ നിർമ്മാണം (ആൺകുട്ടികൾക്ക് ), മെഹന്ദി ഫെസ്റ്റ് (പെൺകുട്ടികൾക്ക് ), ക്വിസ് മത്സരം തുടങ്ങിയ വിവിധ പരിപാടികൾ കുട്ടികളുടെ കലാവാസനയ്ക്ക് മാറ്റുകൂട്ടി. സെപ്റ്റംബർ 5 അധ്യാപകദിനവും ഒക്ടോബർ 2 ഗാന്ധി ജയന്തി, നവംബർ 1 കേരള പിറവി ദിനം, നവംബർ 14 ശിശുദിനം തുടങ്ങി എല്ലാ വിശിഷ്ട ദിനാചരണങ്ങളും വളരെ വിപുലമായി തന്നെ ആഘോഷിച്ചു. ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിനം പരിപാടികൾ വളരെ വിപുലമായിരുന്നു. അറബിക് അസംബ്ലി അറബിക്ദിന പോസ്റ്റർ പ്രദർശനം, പോസ്റ്റർ നിർമ്മാണം, അറബി ക്വിസ്, വായന മത്സരം, അറബിക് മാഗസിൻ നിർമ്മാണം തുടങ്ങിയ വിവിധ പരിപാടികളെക്കൊണ്ട് ഒരു അറബിക് അന്തരീക്ഷം തന്നെ സ്കൂളിൽ ഉണർത്തി. അതിലുപരിയായി അറബിക്‌ കലാമേളയിൽ എന്നും തിളങ്ങി നിൽക്കുന്ന ചെങ്ങര ഗവ.യു പി സ്കൂൾ അരീക്കോട് സബ് ജില്ലയിലെ 3-ാം സ്ഥാനം കരസ്ഥമാക്കി മികവ് തെളിയിച്ചു.

ഇംഗ്ലീഷ് ക്ലബ്ബ്

ആഗോള ഭാഷയായ ഇംഗ്ലീഷിനെ കൂടുതൽ അറിയാനും പേടി കൂടാതെ കൈകാര്യം ചെയ്യാനും കുട്ടികളിൽ ആത്മവിശ്വാസം വ‍ർധിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലൂന്നിയാണ് സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. ക്ലബ് പ്രവർത്തനങ്ങളായ ഇംഗ്ലീഷ് വാർത്ത വായന, പദ പരിചയം, ഫൺ വിത്ത് ഇംഗ്ലീഷ് ഏക ദിന വർക്ക്ഷോപ്പ് എന്നിവ മികച്ചു തന്നെ നിൽക്കുന്നു. സ്കൂൾ ഉപജില്ലാ മേളകളിലും മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.

മേരി ഹിന്ദി പ്യാരി ഹിന്ദി

നമ്മുടെ രാഷ്ട്ര ഭാഷയായ ഹിന്ദിയെ കുട്ടികളിൽ കൂടുതൽ പരിചിതമാക്കുന്ന തരത്തിലുള്ള വൈവിധ്യമുള്ള പരിപാടികൾ സ്കൂൾ ഹിന്ദി ക്ലബ്ബ് സംഘടിപ്പിക്കുന്നു. ഹിന്ദി ഭാഷാ ദിനം, പ്രേംചന്ദ് ജയന്തി തുടങ്ങിയ ദിനാചരണങ്ങളോടൊപ്പം സുരീലി ഹിന്ദി, ജഗ്‍മഗ് താരാ തുടങ്ങിയ പ്രവർത്തനങ്ങളും വേറിട്ട് നിൽക്കുന്നു.

ഉറുദു ക്ലബ്ബ്

വിദ്യാർഥികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുക, ചിന്താശേഷി വർദ്ധിപ്പിക്കുക, ഭാഷാപരമായ കഴിവ് വർദ്ധിപ്പിക്കുക, അഭിരുചികൾ കണ്ടെത്തി ഭാഷാ നൈപുണ്യം നേടാൻ പ്രാപ്തരാക്കുകയും പിന്തുണക്കുകയും ചെയ്യുക എന്നീ ലക്ഷ്യത്തോടെയാണ് ഉർദു ക്ലബ്ബ് പ്രവർത്തിക്കുന്നത്. വായനാ മത്സരം, ഭാഷാ സാഹിത്യ ചർച്ചകൾ, ഉർദു ദിനം, ഉറുദു അസംബ്ലി എന്നിവ സംഘടിപ്പിക്കുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ഈ സംഘടനക്ക് ഉള്ളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെതുടക്കം.അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്ജില്ലാ തലത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ചെയർമാനും അധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപം ഉണ്ട്.വിദ്യാരംഗം മാസികയുടെ പത്രാധിപ സമിതി ആണ് സംസ്ഥാന അടിസ്ഥാനത്തിൽ കലാസാഹിത്യവേദി ക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത്. വിദ്യാഭ്യാസ ഡയറക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

ഗാന്ധി ദർശൻ ക്ലബ്ബ്