ജി.യു.പി.എസ്. ചെങ്ങര/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്
ഹിന്ദി ക്ലബ്ബ് ഉദ്ഘാടനവും ലോഗോ പ്രകാശനവും
ജൂലൈ 21 - ചെങ്ങര ജി.യു.പി സ്കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ബഷീർ സാർ നിർവഹിച്ചു "ജഗ്മഗ്താര"യുടെ ലോഗോ പ്രകാശനവും "മേരി ഹിന്ദി പ്യാരി ഹിന്ദി"യുടെ ഉദ്ഘാടനവും ഹെഡ്മാസ്റ്റർ നിർവ്വഹിച്ചു.
പ്രേം ചന്ദ് ജയന്ദി ദിനാചരണം
ജൂലൈ 31 - പ്രേംചന്ദ് ജയന്തി ദിനത്തോടനുബന്ധിച്ച് അസംബ്ലി ,ക്വിസ് മത്സരം ,പോസ്റ്റർ നിർമ്മാണം, പ്രേംചന്ദ് കഥകളുടെ വായന, പ്രസംഗം തുടങ്ങി വിവിധ പരിപാടികൾ നടത്തി. വിജയികൾക്കുള്ള സമ്മാനദാനവും ഹെഡ്മാസ്റ്റർ നിർവഹിച്ചു. ജൂലൈ മാസത്തെ ജഗ്മഗ് താരകങ്ങൾക്കുള്ള സമ്മാനദാനവും ഹെഡ്മാസ്റ്റർ നിർവഹിച്ചു.
ഹിന്ദി ദിനാചരണം
സെപ്റ്റംബർ 14 ഹിന്ദി ദിനത്തോടനുബന്ധിച്ച് ചെങ്ങര ജി.യു.പി സ്കൂളിൽ വിവിധ പരിപാടികൾ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ 7C ക്ലാസിലെ റഷ അധ്യക്ഷയായിരുന്നു. കുട്ടികളുടെ കയ്യെഴുത്തു മത്സരവും പോസ്റ്റർ മത്സരവും നടത്തി. വിജയികൾക്കുള്ള സമ്മാനദാന ചടങ്ങും നടന്നു.
വിശ്വ ഹിന്ദി ദിനാചരണം
ജനുവരി 10 -വിശ്വ ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആഘോഷിച്ചു. ജഗ്മഗ് താരകങ്ങൾക്കുള്ള സമ്മാനദാനവും ഹെഡ്മാസ്റ്റർ നിർവഹിച്ചു.
സുരീലി ഹിന്ദി
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹിന്ദി ഭാഷയോടുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന സുരീലി ഹിന്ദിയുടെ 2022 -23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി. രസകരമായ പ്രവർത്തനങ്ങൾ കുട്ടികളിലെ ഹിന്ദി ഭാഷയെ അഭിവൃദ്ധിപ്പെടുത്തി.