എ.എൽ.പി.എസ് കോണോട്ട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യപഠ്യേതര രംഗങ്ങളിൽ അനവധി അംഗീകാരങ്ങളാണ് മുൻവർഷങ്ങളിലെല്ലാം ഈ വിദ്യാലയത്തെ തേടിയെത്തിയത്.കോവിഡ് ജാഗ്രതയിൽ പഠനം ഓൺലൈൻ ആയി മാറിയെങ്കില‍ും പഠന പാഠ്യേതര രംഗങ്ങൾ മികവ‍ുറ്റതാക്കാൻ അനവധി പ്രോഗ്രാമ‍ുകള‍ാണ് വിവിധ ഓൺലൈൻ പ്ലാറ്റ്ഫോം സാധ്യതകൾ ഉപയോഗപ്പെട‍ുത്തി വിദ്യാലയം നടത്തി വന്നത്. സബ്‌ജില്ലാ ജില്ലാ തലങ്ങളിലെ മത്സരങ്ങളിൽ നിരവധി തവണ ഇവിടത്തെ മിടുക്കന്മാരായ കുട്ടികൾ വിജയികളായിട്ടുണ്ട് .സബ് ജില്ലാ മേളകളിൽ വർഷങ്ങളയി നല്ല പങ്കാളിത്തവും കിരീടങ്ങളും നേടിയിട്ടുണ്ട്.ഉപജില്ലാ,ജില്ലാ ശാസ്‍ത്രമേളകളിൽ ത‍ുടർച്ചയായി ഓവറോൾ കിരീടങ്ങൾ നേടിയിട്ട‍ുമ‍ുണ്ട്..

സ‍്ക‍ൂൾവിക്കി ശബരീഷ് സ‍്മാരക പ‍ുരസ്‍കാരം

സ്കൂൾ വിക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടത്തിയിരുന്ന മലപ്പുറം ജില്ലയിലെ കൈറ്റ് മാസ്റ്റർ ട്രയിനർ കോർഡിനേറ്റർ, യശഃശരീരനായ ശ്രീ. കെ ശബരീഷിന്റെ സ്മാരകമാർത്ഥം കൈറ്റ് ഏർപ്പെട‍ുത്തിയ പ്രഥമ സ‍്ക‍ൂൾവിക്കി ശബരീഷ് സ‍്മാരക പ‍ുരസ്‍കാരത്തിന് കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനംനേടി കോണോട്ട് സ്‍കൂൾ അർഹത നേടി.മലപ്പുറം ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സ്കൂൾവിക്കി പുരസ്കാര ചടങ്ങിൽ കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ മികച്ച സ്കൂളിനുള്ള പുരസ്കാരം വിദ്യാഭ്യാസമന്ത്രി പ്രൊഫസർ c രവീന്ദ്രനാഥിൽ നിന്നും സ്‍കൂൾ ഹെഡ്‍മിസ‍്ട്രസ് സീന,പി.ടി.എ പ്രസിഡൻറ് റഷീദ്.ടി,sitc മ‍ുഹമ്മദലി എന്നിവര‍ുടെ നേതൃത്വത്തിൽ സന്തോഷപ‍ൂർവ്വം ഏറ്റുവാങ്ങി.
സ്കൂൾ വിക്കി 2018 ജില്ലാതലം രണ്ടാം സ്ഥാനം - ഒരു പൊൻതൂവൽ കൂടി......

നല്ല പാഠം പുരസ്‌കാരം

2019 - 20 അക്കാദമിക വർഷം മികച്ച പഠനാപഠ്യേതര പ്രവർത്തനങ്ങൾ നടത്തിയ സ്കൂളുകൾക്കുള്ള മലയാള മനോരമ നല്ല പാഠം പുരസ്‌കാരം കൊണാട്ട് സ്കൂളിന് ലഭിച്ചു.ഇത് മൂന്നാം തവണയാണ് കൊണാട്ട് സ്കൂൾ മനോരമ നല്ല പാഠം പുരസ്‌കാരം നേടുന്നത്.മനോരമ അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ അധികൃതർ മനോരമ ജോഷി സാറിൽ നിന്നും പ്രശസ്തി പത്രം ഏറ്റു വാങ്ങി

വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാതലമത്സരങ്ങൾ

കുന്നമംഗലം ഉപജില്ലാ വിദ്യാരംഗം കലാവേദി വേദിയുടെ ആഭിമുഖ്യത്തിൽ വായനാ വാരാഘോഷത്തിന് ഭാഗമായി സംഘടിപ്പിച്ച വിച്ച് പഞ്ചായത്ത് തല കാവ്യാലാപനം എൽ പി വിഭാഗം മത്സരത്തിൽ അതിൽ നാലാംക്ലാസ് വിദ്യാർത്ഥി വേദ ലക്ഷ്മി ഒന്നാം സ്ഥാനം നേടി.പ്രസംഗം എൽ പി വിഭാഗത്തിൽ ഇതിൽ നാലാം ക്ലാസിലെ തന്നെ മെഹറിൻ എസ് അലി രണ്ടാം സ്ഥാനവും നേടി.ഉപജില്ലാപ്രസിദ്ധീകരണത്തിൽ വേദയുടെ കവിത പ്രസിദ്ധീകരിച്ച‍ു

അറബിക് ടാലൻറ് ടെസ്റ്റ്

അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന് ഭാഗമായി കോഴിക്കോട് റവന്യു ജില്ലാ അറബിക് അക്കാഡമിക് കൌൺസിൽ നടത്തിയ ജില്ലാതല അറബിക് ടാലന്റ്‌ ടെസ്റ്റിൽ 5 വിദ്യാർഥികൾക്കു അറബിക് സ്കോളർഷിപ് ലഭിച്ചു.വിജയികൾക്ക് അ റവന്യൂ ജില്ലാ അറബിക് അക്കാദമിക് കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റുകളും ട്രോഫികളും കാഷ് അവാർഡുകളും വിതരണം ചെയ്തു.

സകുടുംബം ക്വിസ്

വിദ്യാരംഗം കലാ വേദിയുടെ ആഭിമുഖ്യത്തിൽ ഇതിൽ നടന്ന സകുടുംബം സാഹിത്യ ക്വിസ് മത്സരത്തിൽ ഇതിൽ പഞ്ചായത്ത് തലത്തിൽ ഇതിൽ ആദിത്ത ആൻഡ് ഫാമിലി രണ്ടാം സ്ഥാനം നേടി.ഉപജില്ലാ തലത്തിലും ടീം പങ്കെടുക്കുകയും രണ്ടാം സ്ഥാനം തന്നെ നേടുകയും ചെയ്തു.

പ്രതിഭാക്വിസ്


2021 22 കുന്നമംഗലം ഉപജില്ലാ പ്രതിഭ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി നാലാം ക്ലാസ് വിദ്യാർത്ഥി അശ്വന്ത് ഇ വിജയകിരീടം ചൂടി .മുൻ മുഖ്യമന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ് കോയ യുടെ പേരിൽ KSTU എന്നാ അധ്യാപക സംഘടന സംസ്ഥാന തലം വരെ സംഘടിപ്പിക്കുന്ന മത്സരം ആണ് പ്രതിഭ ക്വിസ് .കുന്നമംഗലം യു പി സ്കൂളിൽ നടന്ന ചടങ്ങിൽഅശ്വതി സമ്മാനങ്ങൾ ഏറ്റുവാങ്ങി

മികവ‍ുത്സവം

ബി ആർ സി തലത്തിൽ നടക്കുന്ന ഒന്ന് മികച്ച വിദ്യാലയങ്ങളെ കണ്ടെത്താനുള്ള ഉള്ള മികവുത്സവം കുരുവട്ടൂർ പഞ്ചായത്ത് തലമികവ‍ുത്സവത്തിൻ എൽ .പി വിഭാഗം ഒന്നാം സ്ഥാനം നേടി.പറമ്പിൽ എം എൽ എ എം യു പി പി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്തിലെ അതിലെ എല്ലാ വിദ്യാലയങ്ങളും പങ്കെടുത്തു.അക്കാദമിക വർഷത്തെ മികവുകൾ പ്രദർശിപ്പിക്കുകയും തെളിവുകൾ ഹാജരാക്കുകയും ചെയ്യുന്നതിൻറെ അടിസ്ഥാനത്തിലാണ് വിജയികളെ തെരഞ്ഞെടുത്തത്.കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി അപ്പുക്കുട്ടൻ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി.

സ്വാതന്ത്രദിന ചരിത്ര ക്വിസ്

സ്വാതന്ത്രദിനത്തോടനുബന്ധിച്ച കുറുവട്ടൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച സ്വാതന്ത്രദിന ചരിത്ര ക്വിസ് മത്സരത്തിൽ
എൽ പി വിഭാഗം ഒന്നാം സ്ഥാനം നേടി കൊണാട്ട് സ്കൂളിലെ
സായന്ത് ഇ ചരിത്രവിജയം സൃഷ്ടിച്ചു

2019-20 lss വിജയികൾ

ആദിൽ,ഷദഫാത്തിമ

2018-19 lss വിജയികൾ

സായന്ത്.ഇ,ഹംന ഫാത്തിമ

ശാസ്‍ത്രമേള ഓവറോൾകിരീടം

കുരുവട്ടൂർ എ യു പി സ്കൂളിൽ നടന്ന ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ഓവറോൾ ചാമ്പ്യന്മാരായി കോണോട്ട് എൽ പി സ്കൂൾ .

വൃക്ഷ പരിപാലന തരംഗം അവാർഡ്

ഹരിതഭൂമി ശുദ്ധവായു എന്ന സന്ദേശവുമായി തരംഗം കലാസംകാരികവേദി പറമ്പിൽ ഒരുക്കിയ വൃക്ഷ പരിപാലന തരംഗം അവാർഡ് കൊണാട്ട് സ്കൂളിന് ലഭിച്ചു. തരംഗം കലാസംകാരികവേദി വിതരണ ചെയ്ത വൃക്ഷത്തൈകൾ കൃത്യമായി പരിപാലിക്കുന്ന വിദ്യാലയങ്ങൾക്കാണ് അവാർഡ് ഏർപ്പെടുത്തിയത്.കോഴിക്കോട് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ഇത്തരങ്ങളിൽ തൈകൾ വിതരണം ചെയ്യുകയുണ്ടായി.കൊണാട്ട് സ്കൂൾ അടക്കം 5 വിദ്യാലയങ്ങൾക്കാണ് അവാർഡ് നൽകിയത്. പറമ്പിൽ ബസാറിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശോഭീന്ദ്രൻ സാറിൽ നിന്നും അവാർഡ് സ്വീകരിച്ചു.

പഞ്ചായത്ത്തല ഗാന്ധിക്വിസ് ഒന്നാം സ്ഥാനം

കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്ന ഇന്ന് ഗാന്ധിജയന്തി ക്വിസ് മത്സരത്തിൽ കോണോട്ട് സ്കൂൾ വിദ്യാർത്ഥിടീമുകൾ മികച്ച വിജയം കരസ്ഥമാക്കി.ക്വിസ് മാസ്റ്റർ മനോഹരൻ മാസ്റ്ററിൽ നിന്നും കുട്ടികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങി.

ക‍ൂട‍ുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മികവ‍ുകൾ പത്രവാർത്തകളിൽ