എ.എൽ.പി.എസ് കോണോട്ട്/അംഗീകാരങ്ങൾ/സ്കൂൾ വിക്കി 2018 ജില്ലാതലം രണ്ടാം സ്ഥാനം
-
സ്കൂൾ വിക്കി മികച്ച വിജയത്തിന് കുന്ദമംഗലം ഉപജില്ല HM ഫോറത്തിൻറ ആദരം
-
സ്കൂൾ വിക്കി മികച്ച വിജയം നേടിയ സ്കൂളിന് നാട്ടുകാരുടെ സ്നേഹാദരം
-
സ്കൂൾ വിക്കി മികച്ച വിജയത്തിനു പിന്നിൽ പ്രവർത്തിച്ച psitc മുഹമ്മദലി മാസ്റ്റർക്ക് ഗ്രാമപഞ്ചായത്തിന്റെ ആദരം
മികച്ച സ്കൂൾ വിക്കി പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന സർക്കാറിന്റെ ജില്ലാതല ശബരീഷ് സ്മാരക അവാർഡ് നേടിയ സന്തോഷത്തിലാണ് കോണോട്ട് എ എൽ പി സ്‍കൂൾ അധ്യാപകരും വിദ്യാർത്ഥികളും. ഐ.ടി ലാബുകളും സ്മാർട്ട് റൂം സംവിധാനങ്ങളുമുള്ള ഹയർ സെക്കന്ററി സ്കൂളുകൾക്കിടയിൽ മികച്ച വിക്കി പേജുകൾ രൂപകൽപന ചെയ്ത ഈ കൊച്ചു വിദ്യാലയം പുരസ്ക്കാര പട്ടികയിൽ ശ്രദ്ധിക്കപ്പെട്ടു.വിദ്യാലയത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മികവ് പ്രവർത്തനങ്ങളും വിദ്യാലയചരിത്രവും അക്കാദമിക ഭൗതിക വിവരങ്ങളും യഥാസമയവും കൃത്യമായും വിക്കി പേജുകളിൽ അപ് ലോഡ് ചെയ്യുന്ന വിദ്യാലയങ്ങൾക്കാണ് ജില്ലാതലങ്ങളിലും സംസ്ഥാന തലത്തിലും ഈ പുരസ്കാരം നൽകി വരുന്നത്. തനത് വർഷം നടന്നു വരുന്ന സ്കൂൾ റേഡിയോ, അറിവുത്സവം, തപാൽ പെട്ടി, നാട്ടുരുചി, ലക്ഷ്യ പാരന്റ്സ് ക്വിസ്.. തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഈ വിജയത്തിന് കാരണമായി.മലപ്പുറം ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്‍കൂളിൽ നടന്ന അവാർഡ് ദാനചടങ്ങിൽ ബഹു.വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് സാറിൽ നിന്നും ഹെഡ്മിസ്ട്രസ്സ് സീന.സി, ഐ.ടി ചാർജ് മുഹമ്മദലി ടി, പി.ടി.എ പ്രസിഡന്റ് റഷീദ്.ടി, ഷിജി.പി എന്നിവർ സ്‍കൂളിനുള്ള പുരസ്ക്കാരവും അവാർഡ് തുകയും ഏറ്റുവാങ്ങി.