എ.യു.പി.എസ് മാറാക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(A. U. P. S. Marakkara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ മാറാക്കര എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത് .വിദ്യാലയത്തിന്റെ പേര്  എ യു പി എസ് മാറാക്കര എന്നാണ്.

എ.യു.പി.എസ് മാറാക്കര
വിലാസം
മാറാക്കര

A.U.P.SCHOOL MARAKKARA
,
മാറാക്കര പി.ഒ.
,
676553
,
മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0494 2617350
ഇമെയിൽmarakkaraaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19366 (സമേതം)
യുഡൈസ് കോഡ്32050800509
വിക്കിഡാറ്റQ64565526
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംമാറാക്കരപഞ്ചായത്ത്
വാർഡ്02
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ387
പെൺകുട്ടികൾ399
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപരമേശ്വരൻ.എൻ.എം.
പി.ടി.എ. പ്രസിഡണ്ട്ഷാബു ചാരത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ഫരീദ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

         മൂന്ൻ വശത്തും കുന്നുകളാൽ ചുറ്റപ്പെട്ട അച്ചിപ്ര ഗ്രാമത്തിൽ 1928   സ്ഥാപിതമായ മാറാക്കര എ.യു.പി സ്കൂൾ സ്ഥാപിച്ചത് ബ്രഹ്മശ്രീ പി.സി.നാരായണൻ നമ്പൂതിരിയാണ്.അന്ൻ മേൽമുറിയിൽ ഒരു എലിമൻററി സ്കൂൾ മാത്രമാണ് ഉണ്ടായിരുന്നത്. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ പലരും തുടർ പഠനത്തിന് ആശ്രയിച്ചിരുന്നത് കോട്ടക്കൽ പ്രദേശത്തെയായിരുന്നു.ദീർഘ ദൂരം നടന്നാണ് അവർ അവിടെ പോയിരുന്നത്. ഈ പ്രയാസം തിരിച്ചറിഞ്ഞാണ് നാരായണൻ നമ്പൂതിരി മാറാക്കര പ്രദേശത്ത് ഒരു സ്കൂൾ സ്ഥാപിക്കാൻ തയ്യാറായത്.
          1926 ൽ കളത്തിൽ തൊടിയിൽ ഓലമേഞ്ഞ ഷെഡിൽ ഞാവുള്ളിയിൽ രാമൻ നമ്പീശൻ,ചെന്ത്രത്തിൽ മാധവൻ നായർ,പാതിരപ്പള്ളി കുട്ടൻ നായർ എന്നിവർ അധ്യാപകരായി തുടങ്ങിയ വിദ്യാലയം അംഗീകാരം നേടിയെടുക്കാൻ നന്നേ പ്രയാസപ്പെട്ടു. കൊടും പട്ടിണിയും കുട്ടികളെ സ്കൂളിലയക്കാനുള്ള രക്ഷിതാക്കളുടെ വിമുഖതയും ഹാജർ നില കുറയാൻ കാരണമായി.ഇടക്കിടെ സ്കൂളിൽ നിന്ൻ ലഭിക്കുന്ന ഉച്ചഭക്ഷണ വിതരണമായിരുന്നു കുട്ടികളെ സ്കൂളിലേക്കാകർഷിച്ചിരുന്ന പ്രധാന ഘടകം. പല എതിർപ്പുകളും അവഗണിച്ച് മുന്നേറിയ അദ്ധേഹത്തിൻറെ മനക്കരുത്തും സ്വാധീനവും വിശാലമായ സൗഹൃദ് ബന്ധവും 1928 ൽ പ്രസ്തുത വിദ്യാലയത്തിന് അംഗീകാരം നേടാൻ സഹായകമായി.അധ്യാപകരുടെ കഠിനാദ്ധ്വാനവും വിജ്ഞാന തല്പരരായ  നാട്ടുകാരുടെ പിന്തുണയും കുട്ടികളുടെ ഹാജർ വർദ്ധനാവിന് കാരണമായി.അംഗീകാരത്തോടെ ട്രെയിനിംഗ് കഴിഞ്ഞ അധ്യാപകരും  ഇന്ൻ സ്കൂൾ നിൽക്കുന്ന കണക്കയിൽ പറമ്പിൽ സ്വന്തമായി കെട്ടിടവുമായി.

മാറാക്കര യു.പി.സ്കൂൾ എന്ന മഹത്തായ സ്വപ്ന സാക്ഷാത്കാരത്തിലൂടെ ഈ ദേശത്തിൻറെ സാംസ്കാരിക വൈജ്ഞാനിക സാമൂഹിക പുരോഗതിയിൽ ഒരു നാഴികക്കല്ലായി മാറുവാൻ പി.സി.നാരായണൻ നമ്പൂതിരിയുടെ ഈ ചുവടുവപ്പുകൾ നിമിത്തമായി.

      1928 ൽ കോട്ടക്കൽ വലിയതമ്പുരാൻറെ അദ്ധ്യക്ഷതയിൽ കടവത്ത് വേലു നായരുടെ പ്രാർത്ഥനാ ഗാനത്തോടെയായിരുന്നു സ്കൂൾ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടത്.ആദ്യ കാലങ്ങളിൽ അധ്യാപനം നടത്താൻ ട്രെയിനിംഗ് കഴിഞ്ഞ അധ്യാപകരുടെ കുറവ് നികത്തുന്നതിന് വിദൂര ദിക്കുകളിൽ നിന്ൻ പോലും പ്രഗത്ഭരായ അധ്യാപകരുടെ സേവനം ഉറപ്പാക്കിയിരുന്നു.

ഭൗതികസൗകര്യങ്ങൾ

ഞങ്ങളുടെ വിദ്യാലയത്തിൽ 1 മുതൽ 7 വരെ ക്ലാസുകൾ ക്കായി 25 ക്ലാസ് മുറികൾ .12 ഡെസ്‌ക്ടോപ്പുകൾ ഉൾകൊള്ളുന്ന കമ്പ്യൂട്ടർ ലാബ് .15 ലാപ്‌ടോപ്പുകൾ .4 പ്രൊജക്ടറുകൾ .ഒരു സ്മാർട്ട് ക്ലാസ്സ്‌റൂം .ജൈവവൈവിധ്യ പാർക്ക് ന്റെ മാതൃകയിൽ ഒരു പൂന്തോട്ടം. 25 സിലിങ് ഫാൻ .ഒരു വാട്ടർ പ്യൂരിഫൈർ .1000 ൽ പരം പുസ്തകങ്ങൾ ഉൾകൊള്ളുന്ന വായനശാല .ഒരു മിനി സയൻസ് ലാബ്.900 ൽ പരം കുട്ടികൾക്ക് ഭക്ഷണം ഒരുക്കാവുന്ന പാചകപ്പുര .

പാഠ്യേതര പ്രവർത്തനങ്ങൾ

 കായിക രംഗം'' 
    കായിക രംഗത്ത് മികച്ച പരിശീലനമാണ് സ്കൂൾ നൽകികൊണ്ടിരിക്കുന്നത്..എല്ലാ വർഷവുംനടക്കുന്ന മാറാക്കര ഗ്രാമ പഞ്ചായത്ത് കായികമേളയിൽ മികച്ച പ്രകടനം നടത്താൻ നമുക്കാകുന്നുണ്ട് ഈ വർഷം UP വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായി.LP വിഭാഗത്തിൽ റണ്ണേഴ്സ് അപ്പ് ആകാനും സാധിച്ചു.
    വിദ്യാർത്ഥികളിൽ ആയോധനകലയിൽ പരിശീലനം നൽകുന്നതിൻറെ ഭാഗമായി കരാട്ടെ പരിശീലനം നടക്കുന്നു.

മുൻസാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 സി വി .ഭാസ്കരൻ മാസ്റ്റർ 86-88
2 എം ജി .നീലകണ്ഠൻ മാസ്റ്റർ 88-89

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വഴികാട്ടി

N H 17 ൽ രണ്ടത്താണിയിൽ നിന്നും 3 കി മീ മാറാക്കര റോഡിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .

Map
"https://schoolwiki.in/index.php?title=എ.യു.പി.എസ്_മാറാക്കര&oldid=2534230" എന്ന താളിൽനിന്ന് ശേഖരിച്ചത്