എ.യു.പി.എസ് മാറാക്കര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ മാറാക്കര എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത് .വിദ്യാലയത്തിന്റെ പേര് എ യു പി എസ് മാറാക്കര എന്നാണ്.
| എ.യു.പി.എസ് മാറാക്കര | |
|---|---|
| വിലാസം | |
മാറാക്കര മാറാക്കര പി.ഒ. , 676553 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഫോൺ | 0494 2617350 |
| ഇമെയിൽ | marakkaraaups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19366 (സമേതം) |
| യുഡൈസ് കോഡ് | 32050800509 |
| വിക്കിഡാറ്റ | Q64565526 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | കോട്ടക്കൽ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മാറാക്കരപഞ്ചായത്ത് |
| വാർഡ് | 02 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 387 |
| പെൺകുട്ടികൾ | 399 |
| അദ്ധ്യാപകർ | 33 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പരമേശ്വരൻ.എൻ.എം. |
| പി.ടി.എ. പ്രസിഡണ്ട് | ഷാബു ചാരത്ത് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഫരീദ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മൂന്ൻ വശത്തും കുന്നുകളാൽ ചുറ്റപ്പെട്ട അച്ചിപ്ര ഗ്രാമത്തിൽ 1928 സ്ഥാപിതമായ മാറാക്കര എ.യു.പി സ്കൂൾ സ്ഥാപിച്ചത് ബ്രഹ്മശ്രീ പി.സി.നാരായണൻ നമ്പൂതിരിയാണ്.അന്ൻ മേൽമുറിയിൽ ഒരു എലിമൻററി സ്കൂൾ മാത്രമാണ് ഉണ്ടായിരുന്നത്. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ പലരും തുടർ പഠനത്തിന് ആശ്രയിച്ചിരുന്നത് കോട്ടക്കൽ പ്രദേശത്തെയായിരുന്നു.ദീർഘ ദൂരം നടന്നാണ് അവർ അവിടെ പോയിരുന്നത്. ഈ പ്രയാസം തിരിച്ചറിഞ്ഞാണ് നാരായണൻ നമ്പൂതിരി മാറാക്കര പ്രദേശത്ത് ഒരു സ്കൂൾ സ്ഥാപിക്കാൻ തയ്യാറായത്.
1926 ൽ കളത്തിൽ തൊടിയിൽ ഓലമേഞ്ഞ ഷെഡിൽ ഞാവുള്ളിയിൽ രാമൻ നമ്പീശൻ,ചെന്ത്രത്തിൽ മാധവൻ നായർ,പാതിരപ്പള്ളി കുട്ടൻ നായർ എന്നിവർ അധ്യാപകരായി തുടങ്ങിയ വിദ്യാലയം അംഗീകാരം നേടിയെടുക്കാൻ നന്നേ പ്രയാസപ്പെട്ടു. കൊടും പട്ടിണിയും കുട്ടികളെ സ്കൂളിലയക്കാനുള്ള രക്ഷിതാക്കളുടെ വിമുഖതയും ഹാജർ നില കുറയാൻ കാരണമായി.ഇടക്കിടെ സ്കൂളിൽ നിന്ൻ ലഭിക്കുന്ന ഉച്ചഭക്ഷണ വിതരണമായിരുന്നു കുട്ടികളെ സ്കൂളിലേക്കാകർഷിച്ചിരുന്ന പ്രധാന ഘടകം. പല എതിർപ്പുകളും അവഗണിച്ച് മുന്നേറിയ അദ്ധേഹത്തിൻറെ മനക്കരുത്തും സ്വാധീനവും വിശാലമായ സൗഹൃദ് ബന്ധവും 1928 ൽ പ്രസ്തുത വിദ്യാലയത്തിന് അംഗീകാരം നേടാൻ സഹായകമായി.അധ്യാപകരുടെ കഠിനാദ്ധ്വാനവും വിജ്ഞാന തല്പരരായ നാട്ടുകാരുടെ പിന്തുണയും കുട്ടികളുടെ ഹാജർ വർദ്ധനാവിന് കാരണമായി.അംഗീകാരത്തോടെ ട്രെയിനിംഗ് കഴിഞ്ഞ അധ്യാപകരും ഇന്ൻ സ്കൂൾ നിൽക്കുന്ന കണക്കയിൽ പറമ്പിൽ സ്വന്തമായി കെട്ടിടവുമായി.
മാറാക്കര യു.പി.സ്കൂൾ എന്ന മഹത്തായ സ്വപ്ന സാക്ഷാത്കാരത്തിലൂടെ ഈ ദേശത്തിൻറെ സാംസ്കാരിക വൈജ്ഞാനിക സാമൂഹിക പുരോഗതിയിൽ ഒരു നാഴികക്കല്ലായി മാറുവാൻ പി.സി.നാരായണൻ നമ്പൂതിരിയുടെ ഈ ചുവടുവപ്പുകൾ നിമിത്തമായി.
1928 ൽ കോട്ടക്കൽ വലിയതമ്പുരാൻറെ അദ്ധ്യക്ഷതയിൽ കടവത്ത് വേലു നായരുടെ പ്രാർത്ഥനാ ഗാനത്തോടെയായിരുന്നു സ്കൂൾ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടത്.ആദ്യ കാലങ്ങളിൽ അധ്യാപനം നടത്താൻ ട്രെയിനിംഗ് കഴിഞ്ഞ അധ്യാപകരുടെ കുറവ് നികത്തുന്നതിന് വിദൂര ദിക്കുകളിൽ നിന്ൻ പോലും പ്രഗത്ഭരായ അധ്യാപകരുടെ സേവനം ഉറപ്പാക്കിയിരുന്നു.
ഭൗതികസൗകര്യങ്ങൾ
ഞങ്ങളുടെ വിദ്യാലയത്തിൽ 1 മുതൽ 7 വരെ ക്ലാസുകൾ ക്കായി 25 ക്ലാസ് മുറികൾ .12 ഡെസ്‌ക്ടോപ്പുകൾ ഉൾകൊള്ളുന്ന കമ്പ്യൂട്ടർ ലാബ് .15 ലാപ്‌ടോപ്പുകൾ .4 പ്രൊജക്ടറുകൾ .ഒരു സ്മാർട്ട് ക്ലാസ്സ്‌റൂം .ജൈവവൈവിധ്യ പാർക്ക് ന്റെ മാതൃകയിൽ ഒരു പൂന്തോട്ടം. 25 സിലിങ് ഫാൻ .ഒരു വാട്ടർ പ്യൂരിഫൈർ .1000 ൽ പരം പുസ്തകങ്ങൾ ഉൾകൊള്ളുന്ന വായനശാല .ഒരു മിനി സയൻസ് ലാബ്.900 ൽ പരം കുട്ടികൾക്ക് ഭക്ഷണം ഒരുക്കാവുന്ന പാചകപ്പുര .
പാഠ്യേതര പ്രവർത്തനങ്ങൾ
കായിക രംഗം''
കായിക രംഗത്ത് മികച്ച പരിശീലനമാണ് സ്കൂൾ നൽകികൊണ്ടിരിക്കുന്നത്..എല്ലാ വർഷവുംനടക്കുന്ന മാറാക്കര ഗ്രാമ പഞ്ചായത്ത് കായികമേളയിൽ മികച്ച പ്രകടനം നടത്താൻ നമുക്കാകുന്നുണ്ട് ഈ വർഷം UP വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായി.LP വിഭാഗത്തിൽ റണ്ണേഴ്സ് അപ്പ് ആകാനും സാധിച്ചു.
വിദ്യാർത്ഥികളിൽ ആയോധനകലയിൽ പരിശീലനം നൽകുന്നതിൻറെ ഭാഗമായി കരാട്ടെ പരിശീലനം നടക്കുന്നു.
മുൻസാരഥികൾ
| ക്രമനമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
|---|---|---|
| 1 | സി വി .ഭാസ്കരൻ മാസ്റ്റർ | 86-88 |
| 2 | എം ജി .നീലകണ്ഠൻ മാസ്റ്റർ | 88-89 |
ചിത്രശാല
വഴികാട്ടി
N H 17 ൽ രണ്ടത്താണിയിൽ നിന്നും 3 കി മീ മാറാക്കര റോഡിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .