ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്

(24256 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


==

==

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്
വിലാസം
മന്ദലാംകുന്ന്

മന്ദലാംകുന്ന് പി.ഒ.
,
680518
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഇമെയിൽgfupsmannalamkunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്24256 (സമേതം)
യുഡൈസ് കോഡ്32070305302
വിക്കിഡാറ്റQ64087930
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുന്നയൂർ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ162
പെൺകുട്ടികൾ147
ആകെ വിദ്യാർത്ഥികൾ309
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനിത മേപ്പുറത്ത്
പി.ടി.എ. പ്രസിഡണ്ട്റാഫി മാലിക്കുളം
എം.പി.ടി.എ. പ്രസിഡണ്ട്ഷൈല ശാദുലി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഫിഷറീസ് യു പി  സ്കൂൾ. പുന്നയൂർ പഞ്ചായത്തിലെ മന്ദലാംകുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കടൽതീരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് മനോഹരമായ പഠനാന്തരീക്ഷമാണുള്ളത്‌. നിലവിൽ സ്കൂളിൽ യു പി വിഭാഗം വരെയാണുള്ളത്.

ചരിത്രം

1923-ൽ അഞ്ചാംതരം വരെയുള്ള പ്രൈമറി വിദ്യാലയമായി പ്രവർത്തനം തുടങ്ങിയ ഗവ: ഫിഷറീസ് സ്കൂൾ മന്ദലാംകുന്ന് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനസൗകര്യം ഒരുക്കാൻ വേണ്ടി ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ചതാണ്. സ്വാതന്ത്ര്യം കിട്ടുന്നത് വരെ ഫിഷറീസ് ഡിപ്പാർട്ടുമെന്റിന്റെ കീഴിലും സ്വാതന്ത്ര്യാനന്തരം എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെന്റിന്റെ കീഴിലും പ്രവർത്തിച്ചുവരുന്നു. പിന്നീട് യു പി സ്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം 99 വർഷം പിന്നിടുകയാണ്. കൂടുതലറിയാൻ...

ഭൗതികസൗകര്യങ്ങൾ

1.8 ഏക്കർ സ്ഥലത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇന്റെർനെറ്റ് സൗകര്യത്തോടു കൂടിയ ക്ലാസ്സ്മുറികളും കായികപരിശീലനത്തിനായി വിശാലമായ ഗ്രൗണ്ടും സ്കൂളിൽ ഉണ്ട്. വിദ്യാർത്ഥികൾക്കായി സ്കൂൾ ബസ്സ് സൗകര്യവും ലഭ്യമാണ്. കൂടുതലറിയാൻ...

മുൻ സാരഥികൾ

പേര് കാലഘട്ടം
പി കെ മല്ലിക 1997-98
അമ്മിണി  കെ എ 1998
പി പി റോസിലി 1998-99
പ്രഭാവതി സി എം 1999
വിജയലക്ഷ്മി പി ഡി 1999-2000
അംബിക ടി 2000
ദയാനന്ദൻ ടി കെ 2000-2001
ഡേവിസ് എം ടി 2001
സി എ റോസി 2001
ശാരദ കെ എസ്‌ 2001-2002
മോഹൻദാസ് കെ കെ 2002-2003
എം കെ കൃഷ്ണവേണി 2003-2004
ടി ജി ബാബു 2004-2005
കെസിയാമ്മ  കെ ഐസക് 2005-2006
ലിസി എം ടി 2006
നന്ദകുമാർ പി 2006
ഡെയ്സി സെബാസ്റ്റ്യൻ 2006-2007
മേഴ്‌സികുട്ടി വി കെ 2007-2008
ടി കെ ബേബി 2008-2011
കെ കെ ശ്രീകുമാർ 2011-2013
ഓമന എം കെ 2013
സുജാത പി പി 2013-2015
മോളി പി എസ്


ശാന്ത പി ടി

2015-2018


2018-2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. T A ഐഷ (തൃശൂർ ജില്ല പഞ്ചായത്ത് മുൻ മെമ്പർ, പുന്നയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് )
  2. P M ഷാജഹാൻ (അഖിലേന്ത്യാ സർവകലാശാല അത്ലറ്റിക്സ് ഗോൾഡ് മെഡലിസ്റ്റ് )

അംഗീകാരങ്ങൾ

  1. മികച്ച PTA യ്ക്കുള്ള ഉപജില്ലാ അവാർഡ് (2017-18)
  2. ഇംഗ്ലീഷ് ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂളിൽ ആവിഷ്കരിച്ച ബീച്ച് ( Build English Efficiency Among children) പദ്ധതിക്ക് SCERT യുടെ അംഗീകാരം (2018-19).
  3. കർഷക ക്ഷേമ വകുപ്പ് 2018 -19 ഇൽ  നടത്തിയ പച്ചക്കറി വികസന പദ്ധതിയിൽ  രണ്ടാമത്തെ മികച്ച പൊതുമേഖലാ സ്ഥാപനം

വഴികാട്ടി

ചാവക്കാട് - പൊന്നാനി റൂട്ടിൽ മന്ദലാംകുന്ന് സെന്റർ, മന്ദലാംകുന്ന് ബീച്ച് റോഡ്