എം .റ്റി .എൽ .പി .എസ്സ് പുളിന്തിട്ട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എം .റ്റി .എൽ .പി .എസ്സ് പുളിന്തിട്ട | |
---|---|
വിലാസം | |
M T L P S Pulinthitta, , ഇലന്തൂർ പി.ഒ. , 689643 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 18 - 03 - 1918 |
വിവരങ്ങൾ | |
ഫോൺ | 0468 2362811 |
ഇമെയിൽ | mtlpspulinthitta123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38426 (സമേതം) |
യുഡൈസ് കോഡ് | 32120401006 |
വിക്കിഡാറ്റ | Q87598075 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി
ഭരണവിഭാഗം =എയ്ഡഡ് സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 3 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 3 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർളി സാമുവൽ |
പി.ടി.എ. പ്രസിഡണ്ട് | ശ്യാമ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സംഗീത രാജേന്ദ്രൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1918 ൽ ആണ്. ഇലന്തൂർ പുളിന്തിട്ട മാർത്തോമ ഇടവകയുടെ പ്രാർത്ഥനാ കൂട്ടം സൺഡേ സ്കൂൾ നിലത്തെഴുത്ത് പള്ളിക്കുടം, ആശാൻ കളരി എന്നിവയ്ക്കായി വലിയ വീട്ടിൽ ശ്രീ. മാമ്മൻ മാമ്മൻ നൽകിയ സ്ഥലത്താണ് ഈ സ്കൂളിന്റെ ആരംഭം. 1918 [ കൊല്ലവർഷം 1093 ]ൽ സ്ഥിരം സ്കൂളായി നടത്താൻ വേണ്ട നടപടികൾ സ്വീകരിച്ചു. ഗവൺമെന്റിൽ നിന്നും ഗ്രാന്റ് അനുവദിച്ചു. ശ്രീ. P. C. തോമസ് HM ആയും V.M. കോരുത് അസിസ്റ്റന്റ് ആയും രണ്ട് ക്ലാസുകൾ പ്രവർത്തനം നടത്തി.. പിന്നീട് മൂന്നാം ക്ലാസ്സിനുള്ള ഗ്രാന്റ് ലഭിക്കുന്നതിന് ശ്രീ. K. ട. തോമസ് നേതൃത്വം നൽകി. 1950 ൽ അഞ്ചാം ക്ലാസിന് അനുമതി കിട്ടി. ബലഹീനമായ കെട്ടിടം പൊളിച്ച് തൽസ്ഥാനത്ത് ഇടവകയുടേയും, പൊതുജനങ്ങളുടേയും സഹായത്താൽ 100 അടി നീളത്തിൽ ഓട് മേഞ്ഞ ഒരു കെട്ടിടവും , 10 അടിയിൽ അതിനോട് ചേർന്ന് ഭക്ഷണം നിർമ്മിക്കാൻ ഒരു അടുക്കളയും സ്ഥാപിച്ചു. 110 അടി നീളം 181/2 അടി വീതിയിലുള്ള ഒരു കെട്ടിടമാണ് സ്കൂളിനുള്ളത്. അതിനാൽ പരിസരം പരിമിതമാണ്. സെന്റ് തോമസ്സ് മാർത്തോമ പള്ളി, പുളിന്തിട്ടയിൽ എത്തുന്ന വികാരിമാർ LAC പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു. ആദ്യകാലങ്ങളിൽ ഈ ദേശത്തെ മുഴുവൻ കുട്ടികളും വിദ്യാഭ്യാസo നേടിയത് ഇവിടെ നിന്നാണ്. എന്നാൽ 1990 ആയപ്പോഴേക്കും ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നു കയറ്റം സ്കൂളിലെ കുട്ടികളുടെ എണ്ണത്തിൽ കുറവ് ഉണ്ടാവുകയും അഞ്ചാം ക്ലാസ്സ് നഷ്ടപ്പെടുകയും ചെയ്തു. ഇലന്തൂർ ബാലികാ ഭവനിൽ എത്തുന്ന കുട്ടികൾ പഠിക്കുന്നത് ഈ സ്കൂളിലാണ്. 91-92 കാലയളവിൽ കലാതിലക പട്ടം ഈ സ്കൂളിന് ലഭിച്ചു. 2018 മാർച്ച് മാസം ശതാബ്ദി ആഘോഷം ഗംഭീരമായി നടത്തി.
ഭൗതികസൗകര്യങ്ങൾ
2005 മുതൽ HM ആയി ചുമതലയേറ്റ ശ്രീമതി ഷേർലി ശാമുവേൽ ടീച്ചറിന്റെ ശ്രമഫലമായി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ എല്ലാം തന്നെ മെച്ചപ്പെടുത്താൻ കഴിഞ്ഞു.
2018 മാർച്ച മാസം സ്കൂളിന്റെ ശതാബ്ദിക്കു തുടക്കമായി ശതാബ്ദി വർഷത്തിൽ സ്കൂളിന്റെ മേൽക്കൂര പുനൽ നിർമ്മിച്ചു. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുo പ്രത്യേകം ടോയ്ലറ് പണിത് ടൈംസ് ഇട്ട മനോഹരമാക്കി. ജലലഭ്യത ഉറപ്പാക്കി. 2009 വർഷത്തിൽ കോയിക്കലേത്ത് മാർ സിലിൻ & ഫാമിലി സ്കൂളിലേക്കാവശ്യമായ വെള്ളം അവരുടെ കിണറ്റിൽ നിന്നു തന്നെ മോട്ടർ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതിന് അനുമതി നൽകി. ഇതിന് വേണ്ടി പ്രവർത്തിച്ചത് അന്നത്തെ LAC പ്രസിഡന്റ് ആയിരുന്ന Rev. v. ട. ജോൺ അച്ഛനാണ്. ശതാബ്ദിയോടനുബന്ധിച്ച് സ്കൂളിന്റെ തറ ടൈൽസ് ഇട്ടു വൃത്തിയാക്ക അടുക്കള നവീകരിച്ചു. ആവശ്യമായ ഫർണീച്ചറുകശലഭ്യമാക്കി. പൂർണ്ണമായി വൈദ്യുതീകരിച്ചു. എല്ലാ ക്ലാസിലും ലൈറ്റ്, ഫാൻ ഇവ സജ്ജമാക്കി.LAC പ്രസിഡന്റ് Rev. K. E. ഈശോ അച്ഛൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. LAC അംഗങ്ങളായ K.G. എബ്രഹാം, K.C. നൈനാൻ , തോമസ്സ് ചെറിയാൻ, P. ട. ജോൺ , എന്നിവരുടെ സഹായവു സഹകരണവും ശതാബ്ദി പ്രവർത്തനങ്ങൾക്ക് ഉണർവേകി. ഇതിനെല്ലാം ആവശ്യമായ തുക മാനേജ്മെന്റ് ,അധ്യാപകർ, പൂർവവിദ്യാർത്ഥികൾ എന്നിവരിൽ നിന്നും കണ്ടെത്താൻ സാധിച്ചു. ശ്രീമതി. ഡെയ്സി P ഡാനിയേൽ, ശ്രീമതി. ഇന്ദു. C.R, ശ്രീമതി.ഉഷ പ്യാരി എന്നിവർ HM നോടൊപ്പം ഈ പ്രവർത്തനങ്ങളിൽ പങ്ക് ചേർന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളെ എല്ലാ വർഷവും ശാസ്ത്രമേള, ഗണിതമേള, സ്പോർട്സ്, ക്വിസ് മത്സരങ്ങൾ, രചനാമത്സരങ്ങൾ ഇവയിൽ പങ്കെടുപ്പിക്കുന്നു. കൂടാതെ സ്കൂളിൽ ഫുഡ് ഫെസ്റ്റ്, സോപ്പ് നിർമ്മാണം, എക്സിബിഷൻ എന്നിവയും നടത്താറുണ്ട്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1. ശ്രീ. v. v. തോമസ്സ്
2. ശ്രീ. K.C. ഉമ്മൻ
3. ശ്രീ. C. കോശി
4. ശ്രീ.C.T . ജേക്കബ്
5. ശ്രീമതി. ഏലിയാമ്മ തോമസ്
6. ശ്രീമതി. പൊന്നമ്മ എബ്രഹാം
7. ശ്രീമതി. അമ്മിണിക്കുട്ടി എബ്രഹാം
8. ശ്രീമതി.C.M. അന്നമ്മ
9. ശ്രീമതി .അന്നമ്മ വർഗീസ്
10. ശ്രീമതി. ആനിയമ്മ തോമസ്
11. ശ്രീമതി.C.V. മറിയാമ്മ
12. ശ്രീമതി. ശോശാമ്മ വർഗീസ്
13. ശ്രീമതി.T.M. അന്നമ്മ
14. ശ്രീമതി. മേരി മാത്യു
15. ശ്രീമതി. മോളിക്കുട്ടി .J
16. ശ്രീ.ഷാജൻ .P. സഖറിയ
17. ശ്രീ. M. എബ്രഹാം
18. ശ്രീമതി .ഷേർലി സാമുവേൽ(2005 ഏപ്രിൽ മുതൽ HM ആയി സേവനം അനുഷ്ഠിച്ചു വരുന്നു.)
മികവുകൾ
91-92- കലാതിലക പട്ടം
2009 - ശാസ്ത്ര മേള ജില്ലാതലം .(സോനു)
2013 - LSS സ്കോളർഷിപ്പ് (അഭിജിത്ത് K പ്രമോദ്)
2018 - LSS സ്കോളർഷിപ്പ്(ജോഷ്വാ മാത്യു ജോയ്സ്)
2019 - LSS സ്കോളർഷിപ്പ്(അനുജ M)
കൂടാതെ യുറീക്ക, ശാസ്ത്ര-ഗണിതശാസ്ത്ര മേളകൾ, ക്വിസ് മത്സരങ്ങൾ എന്നിവയിൽ കുട്ടികൾ നേടിയ സമ്മാനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
2021 വർഷത്തെ കോവിഡ് സമയം ടിവി, ഫോൺ എന്നിവ വിദ്യാർത്ഥികൾക്ക് നൽകി
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം
02. റിപ്പബ്ലിക് ദിനം
03. പരിസ്ഥിതി ദിനം
04. വായനാ ദിനം
05. ചാന്ദ്ര ദിനം
06. ഗാന്ധിജയന്തി
07. അധ്യാപകദിനം
08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ഷേർളി സാമുവൽ ഹെഡ് മിസ്ട്രസ് (2005-2022)
ഡെയ്‌സി പി ഡാനിയൽ (2005-2018)
പൊന്നമ്മ ജെ (2002-2017)
ഇന്ദു സി ആർ (2017-2022)
ആര്യ ആർ (2019-2022)
ഉഷാ പ്യാരി (2016-2022)
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|