ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
(Govt LPS Mattathil Bhagom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം
വിലാസം
വടുതല ജെട്ടി

വടുതല ജെട്ടി
,
വടുതല ജെട്ടി പി.ഒ.
,
688535
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഫോൺ0478 2876444
ഇമെയിൽglpsmattathilbhagom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34331 (സമേതം)
യുഡൈസ് കോഡ്32111000102
വിക്കിഡാറ്റQ87477871
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ291
പെൺകുട്ടികൾ290
ആകെ വിദ്യാർത്ഥികൾ581
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി ഡി ജോഷി
പി.ടി.എ. പ്രസിഡണ്ട്കെ പി കബീർ
എം.പി.ടി.എ. പ്രസിഡണ്ട്ശാരി മനോജ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ തുറവൂർ ഉപവിദ്യാഭ്യാസ ജില്ലയുടെ മേൽനോട്ടത്തിൽ അരൂക്കുറ്റി പഞ്ചായത്തിൽ വടുതല ജെട്ടിപ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ്‌ മാറ്റത്തിൽഭാഗം ഗവ:എൽ.പി.സ്കൂൾ.

ചരിത്രം

ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള ഒരു കൊച്ചുഗ്രാമമാണ്‌ അരൂക്കുറ്റി.തിരുവിതാംകൂറിൻറെയും കൊച്ചിയുടെയും അതിരുകുറ്റി സ്ഥാപിതമായിരുന്നത് ഇവിടെയായിരുന്നുവെന്നതാണ്‌ ഈ പേര് ലഭിക്കാനിടയാകാൻ കാരണം. അരൂക്കുറ്റി വിദ്യാഭ്യാസരംഗത്ത് ഇന്ന് ഏറെ മുന്നിലാണ്.ഈ ഗ്രാമത്തിലെ ഏക എൽ.പി.സ്കൂളാണ് മാറ്റത്തിൽഭാഗം ഗവ: എൽ.പി.സ്കൂൾ. വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിതമായതിൻറെ പശ്ചാത്തലം ഇങ്ങനെയാണ്. കൂട‍ുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ 814 കുട്ടികൾ പഠിക്കുന്നു. എന്നാൽ ഇത്രയും കുട്ടികൾക്ക് പഠിക്കുന്നതിനുള്ള സ്ഥല സൗകര്യം സ്കൂളിലില്ല. ഇടിമണലുങ്കൽ കുടുംബം സംഭാവനയായി നല്കിയ 56 സെന്റ് സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. കുട്ടികൾക്ക് കായിക വളർച്ചയ്ക്കുള്ള പരിശീലനങ്ങൾ നൽകുന്നതിനും , കളിക്കുന്നതിനും , പ്രീ പ്രൈമറി ക്ലാസ് നിർമ്മിക്കുന്നതിനും സ്ഥല പരിമിതി നേരിടുന്നു. ഇത് പരിഹരിക്കുന്നതിന് സ്കൂളിനെ സ്നേഹിക്കുന്ന വരെ ഉൾപ്പെടുത്തി ഒരു വികസന സമിതി രൂപീകരിക്കുകയും സ്കൂളിനോടു ചേർന്നുളള 10 സെന്റ് സ്ഥലം വാങ്ങിക്കുന്നതിന് ജനകീയമായി ഫണ്ട് സമാഹരിച്ച് സ്ഥലം വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇപ്പോൾ അത് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.നിലവിലുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചു എങ്കിലും പുതിയത് ഇതുവരെയും  പണിയാൻ  തുടങ്ങിയിട്ടില്ല  . സമീപ പ്രദേശങ്ങളിൽ നിന്നും  കൂടുതൽ കുട്ടികൾ വരുന്നതിനാൽ അവരെ കൊണ്ടുവരുന്നതിനായി രണ്ട് സ്കൂൾ വാഹനങ്ങൾ ഉണ്ട് .സ്കൂളിനോട് ചേർന്ന്  വാങ്ങാനുദ്ദേശിക്കുന്ന ഈ പത്ത് സെൻറ് സ്ഥലത്ത് പ്രീ പ്രൈമറി സ്കൂളും കളിസ്ഥലവും നിർമിക്കാനുള്ള രൂപരേഖയാണ് തയ്യാറാക്കിയിരിക്കുന്നത്. സ്ക‍ൂളിന് ച‍ുറ്റ‍ും കോൺക്രീറ്റ് സംരക്ഷണ മതിൽ ഉണ്ട്, ഇൻറർനറ്റ്, കമ്പ്യൂട്ടർ ലാബ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി ജപ്പാൻ കുടിവെള്ളപൈപ്പ്‌ലൈൻ, വൈദ്യുതീകരിച്ച ക്ലാസ്മുറികൾ,സ്മാർട്ട് ക്ലാസ്സ് മ‍‍ുറികൾ , കുട്ടികൾക്ക് ഉച്ചഭക്ഷണംതയ്യ്റാക്ക‍ുന്നതിനുവേണ്ടി പ്രത്യേക അടുക്കളയും ഇവിടെയുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് ഉണ്ട്. ജപ്പാൻ കുടിവെള്ളം സംഭരിക്കാവുന്ന  വലിയൊരു ടാങ്ക‍ും ഇവിടെ ഉണ്ട്.


* ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം/ നല്ലപാഠം.
* ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം/ പത്രവാർത്തകളില‍ൂടെ.

വേറിട്ട പ്രവർത്തനങ്ങൾ

പഠനപ്രവർത്തനങ്ങളിൽ  മികവു പുലർത്തുന്നതോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും  മികവു പുലർത്തുന്നു . കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു. കൂട‍ുതൽ അറിയാൻ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

HM
ക്രമ

നമ്പർ

പേര് കാലയളവ്
1 ശ്രീ അമ്മ‍ുണ്ണി
2 ശ്രീ പരീക്ക‍ുട്ടി
3 ശ്രീ ഇബ്രാഹീം
4 ശ്രീ പാപ്പച്ചൻ
5 ശ്രീ മന്മദൻ
6 ശ്രീമതി സൈനബ C M 2001-2003
7 ശ്രീ ഹംസ K P 2003-2007
8 ശ്രീ P ബാലചന്ദ്രൻ 2007-2009
9 ശ്രീ N P ശിവക‍ുമാർ 2009-2016
10 ശ്രീ N അശോക ക‍ുമാർ 2016-2019

നിലവിലെ അധ്യാപകർ

ജോഷി പി ഡി,നജമുനിസ പിഎച്ച്, ഷാഹിദ പി എച്ച്, അബ്ദുറഹ്മാൻ എം കെ,ജെസ്സി എം എ , തസ്നീം മറിയം കെ,

ശിഹാബുദ്ദീൻ എം എം, മുഹമ്മദ് ഫജർ ,സുഹ്റ പി കെ, ലക്ഷ്മി കെ, സജീഷ് കുമാർ എസ് ,സയീദ ഡി എ, രഹന വി എ, പ്രിയ മോൾ വി, നീതു പി ജി,  വീണ കെ സി, ഷറഫുന്നിസ കെ എ, ആൻസി കെ എ , ഗായത്രി മനോഹർ ,അനീഷ മോൾ വി എ , പ്രജീന പി. മേരി ജിപ്സ

നേട്ടങ്ങൾ

മികവിൻെറ വിദ്യാലയം

◆2019 - 20 വർഷം  മലയാള മനോരമ നല്ലപാഠം പുരസ്കാരം എറണാക‍ുളം ജില്ലയിൽ ഒന്നാമത്

◆തുടർച്ചയായി 8 വർഷത്തെ നല്ലപാഠം പുരസ്കാരങ്ങൾ

◆അറബി കലോത്സവത്തിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം

◆LSS പരീക്ഷയിൽ ഉന്നത വിജയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • .Dr അബ്ദുൽ ഖാദർ (ന്യൂറോളജിസ്റ്റ്)പ്രൊഫസ്സർ ഗവ മെഡിക്കൽ കോളേജ് ആലപ്പുഴ
  • മനോജ് മേനോൻ (മാതൃഭൂമി ഡൽഹി ബ്യൂറോ ചീഫ് എഡിറ്റർ)
  • വി ശശി (വെഹിക്കിൾ ഇൻസ്പെക്ടർ ചേർത്തല)
  • . മുഹമ്മദ്‌ഫൈസൽ (ഡിവൈഎസ്പി)
  • ഇബാദ് റഹ്മാൻ (you tube blogger)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • അരൂക്കുറ്റി ബസ് സ്റ്റാന്റിൽനിന്നും 5 കിലോമീറ്റർ അകലം.
  • പെരുമ്പളം കവലയിൽ നിന്നും 4 കിലോമീറ്റർ അകലം.

|----

  • കാട്ടുപുറം റോഡിൽ മറ്റത്തിൽഭാഗം ഗവ: എൽ പി എസ്‌ സ്ഥിതിചെയ്യുന്നു.

|} |}

Map


അവലംബം