തലവടി ഗവ മോഡൽ യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(Thalavady Govt. Model UPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

{{schoolwiki award applicant}}

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തലവടി ഗവ മോഡൽ യു പി എസ്
വിലാസം
തലവടി

തലവടി
,
തലവടി പി.ഒ.
,
689572
,
ആലപ്പുഴ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽthalavadygmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്46324 (സമേതം)
യുഡൈസ് കോഡ്32110900309
വിക്കിഡാറ്റQ87479662
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത എം എസ്
പി.ടി.എ. പ്രസിഡണ്ട്സതി വിനോദ്
എം.പി.ടി.എ. പ്രസിഡണ്ട്മഹിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തലവടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് സർക്കാർ വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1912വർഷം സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു.

ചരിത്രം

ആദ്യമായി തലവടിയിൽ ഒരു സർക്കാർ മലയാളം പള്ളിക്കൂടം ആരംഭിച്ചത് 1885 ലാണ് .നടുവിലെ മുറിയിൽ പട്ടമന ഇല്ലം വക കൊച്ചുകുട്ടി പറമ്പിലായിരുന്നു ആ പള്ളിക്കൂടം. സ്ഥലത്തെ വന്ദ്യനായ ആശാനും ശിഷ്യന്മാർ ആരാധ്യനും ആയ കളിക്കൽ ഉമ്മൻ ആശാനായിരുന്നു അതിൻറെ ചുമതല വഹിച്ചത് .അതിന് ഒരു അധ്യാപകനെ ഉണ്ടായിരുന്നുള്ളൂ. സ്കൂൾ അവിടെനിന്ന് മാരി മുട്ടത്തു വക ഇട പറമ്പിൽ സ്ഥാപിച്ചു അന്ന് കളിക്കൽ ഉമ്മൻ ആശാൻ ഹെഡ്മാസ്റ്ററും രണ്ടു സഹ അധ്യാപകരും ഉൾപ്പെട്ട മൂന്നു ക്ലാസ്സ് ഉള്ള ഒരു പള്ളിക്കൂടം ആയി ഉയർന്നു. അന്നത്തെ ആ സ്കൂൾ ക്രമേണ ജീർണ്ണിച്ചു .പിന്നീട് 1907 ഇൽ തുടങ്ങി യിൽ പടിഞ്ഞാറുവശത്ത് ഇപ്പോഴത്തെ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥാനത്ത് മാറ്റിസ്ഥാപിച്ചു .അന്ന് നാല് ക്ലാസ് ഉള്ള ഒരു പള്ളിക്കൂടം ആയി സ്ഥലവാസികളുടെ പരിശ്രമഫലമായി 1912 ഇൽ ഒരു പൂർണ്ണ മിഡിൽ സ്കൂൾ ആയി ഉയർന്നു.

ഭൗതികസൗകര്യങ്ങൾ

ഈ സ്കുൾ കുട്ടനാട് വിദ്യ ഭ്യാസ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി .3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമസംഖ്യ അധ്യാപകരുടെ പേര് വർഷം ഫോട്ടോ
1 പി വി രവീന്ദ്രനാഥ് 1980-1987
2 മേരി മാത്യു 1996-2005
3 എൻ ആനന്ദവല്ലി 2005-2006
4 പ്രീതി ജോസ് 2006-2007
5 ബി ജി ഉദയ് ലക്ഷ്മി 2008-2009
6 കെ എസ് ശ്രീകുമാരി അമ്മ 2009-2010
7 സുശീല 2010-2011
8 സുജാത പി കെ 2011-2020
9 പി വി ജോർജ് 2021-2022
10 അനിത എം എസ് 2022- തുടരുന്നു

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമസംഖ്യ പൂർവവിദ്യാർത്ഥിയുടെ പേര് തൊഴിൽ ഫോട്ടോ
1. ഡോ. ജിതേന്ദ്രൻ .എസ് അസിസ്റ്റൻറ് പ്രൊഫസർ [ഗവൺമെൻറ് കോളേജ് അമ്പലപ്പുഴ]
2. ഡോ.വിനോദ് സീനിയർ മെഡിക്കൽ ഓഫീസർ [ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി  മാന്നാർ]
3.


വഴികാട്ടി

Map

തലവടി പഞ്ചായത്ത് ജംഗ്ഷനിൽ ഇറങ്ങി തെക്കോട്ട് അരക്കിലോമീറ്റർ നടന്നു പാലം കയറിയിറങ്ങി പടിഞ്ഞാറോട്ട് കിലോമീറ്റർ അര കിലോമീറ്റർ നടക്കുമ്പോൾ മുരികോലി മുട്ട് ജംഗ്ഷനിൽ എത്തും അവിടെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

"https://schoolwiki.in/index.php?title=തലവടി_ഗവ_മോഡൽ_യു_പി_എസ്&oldid=2535133" എന്ന താളിൽനിന്ന് ശേഖരിച്ചത്