എൽ.പി.എസ് കൊന്നപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
(L.P.S Konnappara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.പി.എസ് കൊന്നപ്പാറ
വിലാസം
കൊന്നപ്പാറ

എൽ.പി.എസ്.കൊന്നപ്പാറ
,
പയ്യനാമൺ പി.ഒ.
,
689692
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - ജൂൺ - 1951
വിവരങ്ങൾ
ഫോൺ04682341059
ഇമെയിൽlpskonnappara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38733 (സമേതം)
യുഡൈസ് കോഡ്32120300704
വിക്കിഡാറ്റQ87599658
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 - 4
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനീ മാത്യു
പി.ടി.എ. പ്രസിഡണ്ട്ലീലാമ്മ എം .വി
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മലയോര പ്രദേശമായ കൊന്നപ്പാറയിലെ ജനങളുടെ വിദ്യാഭ്യാസ വികസനം ലക്ഷ്യ മാക്കി കല്ലറെതു ശ്രീ കെ.ആർ മാധവൻ പിള്ളയും കൊന്നപ്പാറ ശ്രീ എം ജി മാധവൻ പിള്ളയും ചേർന്ന്‌ സ്ഥാപിച്ച സരസ്വതി ക്ഷേത്രം . 1951 ൽ ഈ വിദ്യാലയം തുടങ്ങീ .ശ്രീമതി പി ജെ ലക്ഷ്മികുട്ടിയമ്മ പ്രധമാദ്ധ്യാപിക

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ പ്രധാനകെട്ടിടത്തിൽ 5 ക്ലാസ്സുകളും ഓഫീസും പ്രവർത്തിക്കുന്നു .പാചക പുരയും ഭ ക്ഷണശാലയും 4 ടോയ് ലറ്റുകളും ഉണ്ട് .ഒരു കമ്പ്യൂട്ടറും ഉണ്ട് .4 ലാപ് ടോപ് ഉം ,2പ്രോജെക്ടറും സ്കൂളിൽ കുട്ടികൾക്കായി ഉണ്ട്. കുട്ടികൾക്കാവശ്യമായ 4ബാത്റൂമുകൾ,പാചകപ്പുര എന്നിവ ഉണ്ട്. ഒരു ഓഫീസ് മുറിയും ഒരു സ്മാർട്ട് റൂമും ഉണ്ട് സ്കൂളിനെ പ്രത്യേകം പാചകപ്പുര ഭിന്ന സൗഹൃദ ശുചിമുറികൾ പ്രത്യേകം ശുചിമുറി കുടിവെള്ളത്തിനും മറ്റ്ആവശ്യങ്ങൾക്കുമായി കിണർ പൈപ്പ് ഉണ്ട് വൈദ്യുത കണക്ഷൻ ഉണ്ട് .

കുഞ്ഞുങ്ങൾക്ക് ഇടവേളകളിൽ ഇരിക്കാൻ തണൽ മരവും നമ്മുടെ സ്കൂൾ പരിസരത്ത് ഉണ്ട്.പ്രധാന അധ്യാപിക യുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പച്ചക്കറി തോട്ടവും ഔഷധസസ്യ തോട്ടവും ഒരുക്കി വളർത്തുന്നു. ക്ലാസ്മുറികളിൽ വായനയ്ക്കായി വായനാമൂല എല്ലാ ക്ലാസുകളിലും ഒരുക്കിയിട്ടുണ്ട്.മാത്രമല്ല കുഞ്ഞുങ്ങൾക്ക് വായിക്കുവാൻ ആവശ്യമായ ബുക്കുകളും.വായനാ മൂലയിൽ സജ്ജമാക്കിയിട്ടുണ്ട്.വായനാമൂല കൂടാതെ ഗണിത കോർണർ എഴുത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ എല്ലാ ക്ലാസുകളിലും ഒരുക്കിയിട്ടുണ്ട്.

മനോഹരമായ സ്കൂൾ ലൈബ്രറിയും ഉണ്ട്.ഞങ്ങളുടെ സ്കൂളിനെ സംബന്ധിച്ച് ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ മെച്ചപ്പെട്ട നിലവാരം ആക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഉച്ചഭക്ഷണം പാകം ചെയ്യാൻ പ്രത്യേക മുറികളുണ്ട്

സ്കൂളിൽ ധാരാളം തണൽമരങ്ങൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ആഴ്ചയിൽ മൂന്ന് ദിവസം സ്കൂൾ അസംബ്ലി നടത്തി കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി പത്ര വായന മത്സരബുദ്ധി വളർത്താനായി ക്വിസ് മത്സരങ്ങൾ മുതലായവ നടത്തുന്നു

വായനയിലും എഴുത്തിലും മികവുകൾ നേടാൻ മലയാളം ഇംഗ്ലീഷ് ഹിന്ദി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വായന കാർഡുകൾ നൽകി പ്രവർത്തനങ്ങൾ വ്യക്തിഗതമായി പൂർത്തീകരിക്കും

മണ്ണിര കമ്പോസ്റ്റ് നിർമ്മാണ ശലഭോദ്യാനം കൃഷി മുതലായ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ശാസ്ത്രീയമായ കഴിവുകൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

സമൂഹത്തെ കുട്ടികൾക്ക് കണ്ടറിയാൻ പോസ്റ്റ് ഓഫീസ് ആശുപത്രി ചന്ത എന്നിവിടങ്ങളിൽ സന്ദർശനം നടത്തി ട്രാഫിക് സുരക്ഷയുമായി ബന്ധപ്പെട്ട ക്ലാസുകൾ ട്രാഫിക് പോലീസിനെ നേതൃത്വത്തിൽ നടത്തുകയും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടികൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു

ഉല്ലാസഗണിതം പദ്ധതിയിലൂടെ കുട്ടികൾക്ക് ഗണിത എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിച്ചു.

കലാവാസന നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തിൽ പുതുതലമുറയ്ക്ക് കലയെ അറിയാനും കലാവാസന ഉണ്ടാകുവാനും കഥക്പോലുള്ള നൃത്തരൂപങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്താനുള്ള അവസരമുണ്ടായി.

കലയിലൂടെ പ്രശസ്തരായ പ്രദേശവാസികളായ മുതിർന്നവരും ആയി കുട്ടികൾക്ക് ആഭിമുഖം നടത്തുവാനും അവരുടെ അറിവുകൾ ഉൾക്കൊള്ളാനുള്ള സൗകര്യം ഒരുക്കി കൊടുത്തു.

1. അമ്മ വായന

2. ശ്രദ്ധ

3. ഈസി ഇംഗ്ലീഷ്

4. പത്രപാരായണം

5. പ്രാദേശിക പഠനയാത്ര

6. ഡയറി എഴുതൽ

7. സ്കൂളിലെ ഐസിടി അധിഷ്ഠിത പ്രവർത്തനങ്ങൾ

8. ചിത്രരചന ക്ലാസ്സുകൾ

9. ആരോഗ്യ ക്ലാസുകൾ

10. യോഗ ക്ലാസ്സുകൾ

11. ശുചീകരണ പ്രവർത്തനങ്ങൾ

12. റാലി

13. ഭക്ഷ്യമേള

14. കഥ നൃത്തരൂപ അവതരണം


Online പഠന കാലത്ത് നമ്മുടെ സ്കൂളിൽ നിന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് TV, mobile ഫോൺ എന്നിവ നൽകി

സ്കൂൾ കോമ്പൗണ്ടിൽ മനോഹരമായ ഒരു ജൈവ ഉദ്യാനം നിർമിച്ചു

ഓൺലൈൻ പഠനകാലത്തും ഇപ്പോഴും എല്ലാ important days ഉം ആചരിക്കുന്നു. എല്ലാ കുട്ടികളും വളരെ ധികം താല്പര്യത്തോടെ പങ്കെടുക്കുന്നു.

അക്ഷരമുറ്റം, യുറീക്ക വിജ്ഞാനോത്സവം എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിച്ചു

കുട്ടികളിലെ സർഗാത്മ ശേഷികൾ വികസിപ്പിക്കുന്നതിനായിആഴ്ചയിൽ ഒരുദിവസം കോ വിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ക്ലാസിലെ കുട്ടികൾ എല്ലാവരും വിവിധ കലാപരിപാടികളിൽ പങ്കെടുക്കുന്നു. എല്ലാ ക്ലാസിലും ചെയ്യുന്നുണ്ട്.

എല്ലാ ക്ലാസിലെയും കുട്ടികൾക്ക് മാത്രമായി കുട്ടികൾ സ്കൂൾ വളപ്പിൽ പൂന്തോട്ടം നിർമിച്ചിട്ടുണ്ട്. അതാത് ക്ലാസിലെ കുട്ടികൾ എല്ലാ ദിവസവും രാവിലെ വെള്ളം ഒഴിക്കുകയു ചെടികളെ പരിപാലിക്കുകയും ചെയ്യുന്നുണ്ട്

വിവിധ തരത്തിലുള്ള ശേഖരനങ്ങൾ ഓരോ ക്ലാസിലെയും കുട്ടികളെയും കൊണ്ടെ ചെയ്യിപ്പിക്കുന്നുണ്ട് ,സയൻസ് ലാബ് ,സാമൂഹ്യ ശാസ്ത്ര പ്രദർശനാം ,ഗണിത മേള ,പുരാതന വസ്തുക്കളുടെ ശേഖരണം ,കൃഷി തോട്ടം ജൈവ ഉദ്യാനം ,എക്കോ പാർക്ക് ശലഭോദ്യാനം ,ഒറിഗാമി നിർമ്മാണം തുടഗി പല പ്രവർത്തനങ്ങളും സ്കൂളിൽ ആക്ടിവായി നടക്കുന്നു

മുൻ സാരഥികൾ

ശ്രീമതി പി ജെ ലക്ഷ്മികുട്ടിയമ്മ പ്രധമാദ്ധ്യാപിക

മികവുകൾ

കുട്ടികൾക്കുള്ള വർക്ഷീറ്റുകൾ നൽകി അവരെ കൂടുതൽ പ്രവർത്തനങ്ങളിൽ പകാലികളാക്കുക വായന ചങ്ങല രൂപികരിച്ചു പുസ്തകം പരിചയപ്പെടൽ ,പരിസരപ്രദേശങ്ങളിൽ വായന കോർണർ രൂപീകരിക്കുക ,വിവിധ പ്രോഗ്രാംസ് സ്കൂൾ പരിസരങ്ങളിൽ നടത്തുക ഇവയൊക്കെയാണ് പ്രധാനപെട്ട മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

ജൂൺ 5- പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം പ്രസംഗ മത്സരം എന്നിവ നടത്താറുണ്ട്. കൂടാതെ വീട്ടുവളപ്പിലും സ്കൂളിലും കുട്ടികൾ പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നാടാറുണ്ട്.

ഓഗസ്റ്റ് 15- സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ക്വിസ് കോമ്പറ്റീഷൻ, പോസ്റ്റർ നിർമ്മാണം, പതാക നിർമ്മാണം എന്നിവ നടത്താറുണ്ട്. കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ഫാൻസി ഡ്രസ്സ് വേഷങ്ങൾ അവതരിപ്പിക്കാറുണ്ട്.

സെപ്റ്റംബർ 5- അധ്യാപക ദിനം

അധ്യാപക ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, കവിത രചന എന്നിവ നടത്താറുണ്ട്. കുട്ടികൾ അധ്യാപകരായി വേഷം അണിയുകയും ക്ലാസ്സുകളിൽ പാഠങ്ങൾ പഠിപ്പിക്കുകയും ചെയ്യാറുണ്ട്.

ഓണാഘോഷം - കേരളീയരുടെ ദേശീയോത്സവമായ ഓണവുമായി ബന്ധപ്പെട്ട് അത്തപ്പൂക്കള മത്സരം, വടംവലി, സുന്ദരിക്ക് പൊട്ട് തൊടൽ, ഉറിയടി മുതലായ മത്സരങ്ങൾ നടത്താറുണ്ട്. ഓണസദ്യ ഒരുക്കുകയും കുട്ടികൾ ഒന്നായി ഓണാഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്.

സെപ്റ്റംബർ 16- ഓസോൺ ദിനം

ഓസോൺ ദിനവുമായി ബന്ധപ്പെട്ട് ഓസോൺപാളി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് പ്രസംഗ മത്സരം, കാർട്ടൂൺ രചന, ക്വിസ് കോമ്പറ്റീഷൻ എന്നിവ നടത്താറുണ്ട് .

ഒക്ടോബർ 2- ഗാന്ധിജയന്തി

ഗാന്ധിജിയുമായി ബന്ധപ്പെട്ട് കവിതാ രചന, പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കൊളാഷുകൾ നിർമ്മാണം മുതലായവ നടത്താറുണ്ട്.

ഒക്ടോബർ 15- ലോക വിദ്യാർത്ഥി ദിനം

വിദ്യാർത്ഥി ദിനം ആയി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, കഥാരചന, എപിജെ അബ്ദുൽ കലാമിന്റെ മഹത്‌വചനങ്ങൾ ഉൾപ്പെടുത്തി ആൽബം തയ്യാറാക്കൽ, എന്നിവ ചെയ്യാറുണ്ട്.

ഒക്ടോബർ 16 -ലോക ഭക്ഷ്യ ദിനം

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ആരോഗ്യകരമായ നല്ല ഭക്ഷണ ശീലം സ്വായത്തമാക്കേണ്ട തിന്റെ ആവശ്യകത ഉൾക്കൊള്ളിച്ചുകൊണ്ട് ആൽബം തയ്യാറാക്കി. കൂടാതെ കുട്ടികൾ അവരുടെ വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുകയും ജൈവകൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക യും ചെയ്യാറുണ്ട്.

നവംബർ 10 - ലോക ശാസ്ത്രദിനം

ലോക ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കുട്ടികൾ ലഘുപരീക്ഷണങ്ങൾ അവതരിപ്പിക്കുകയും ക്വിസ് കോമ്പറ്റീഷൻ, പോസ്റ്റർ നിർമ്മാണം, ശാസ്ത്ര ആൽബം തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യാറുണ്ട്.

ഡിസംബർ 14 - ദേശീയ ഊർജ്ജ സംരക്ഷണ ദിനം

ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, പ്രസംഗമത്സരം , എന്നിവ നടത്താറുണ്ട്

ജനുവരി 10- ലോക ഹിന്ദി ദിനം

ലോക ഹിന്ദിദിനവുമായി ബന്ധപ്പെട്ട് കഥാരചന, കവിതാരചന , ആൽബം തയ്യാറാക്കൽ എന്നിവ നടത്താറുണ്ട്

ജനുവരി 26 റിപ്പബ്ലിക് ദിനം

റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് റാലികൾ, പതാക നിർമ്മാണം, ക്വിസ് കോമ്പറ്റീഷൻ, ചിത്രരചന പോസ്റ്റർ നിർമ്മാണം എന്നിവ നടത്താറുണ്ട്

ഫെബ്രുവരി 28- ദേശീയ ശാസ്ത്ര ദിനം

ദേശീയ ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് ആൽബം തയ്യാറാക്കൽ ക്വിസ് കോമ്പറ്റീഷൻ, പ്രോഗ്രാം, പ്രസംഗമത്സരം, കഥ രചന എന്നിവ നടത്താറുണ്ട്.

മാർച്ച് 22- ലോക ജലദിനം

ലോകജല ദിനത്തോടനുബന്ധിച്ച് ജലസംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കൽ, ചാർട്ട് നിർമ്മാണം, ഡിബേറ്റ് എന്നിവ നടത്താറുണ്ട്.

മാർച്ച് 23 -കാലാവസ്ഥാ ദിനം കാലാവസ്ഥാ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, ചിത്രരചന അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്താറുണ്ട്

അദ്ധ്യാപകർ

ഷെനീ മാത്യു (പ്രധാന അദ്ധ്യാപിക ) അനിത ജി നായർ (LPST) മായാ കുമാരി (LPST) ലക്ഷ്മി ജി (LPST) ദീപ കമലാസ് (LPST)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബി .സൗരഭൻ (ശ്രീ ചിത്ര മെഡിക്കൽ കോളേയ്ജ് ഡയറക്ടർ )

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

|}വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

1. ( പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്നും കയറുന്നവർ )

ബസ്സിൽ യാത്ര ചെയ്യുന്നവർ കോന്നി തണ്ണിത്തോട് തേക്കുതോട് ബസ്സിൽ കയറുക. അതിനുശേഷം കൊന്നപ്പാറ ടിക്കറ്റ് എടുക്കുക. കൊന്നപ്പാറ ജംഗ്ഷനിൽ ഇറങ്ങുക. അവിടെനിന്നും ഒരു 100Nമീറ്റർ മുൻപിൽ ഓട്ട നടക്കുക. എതിർവശത്തായി മുകളിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.

2. ( പത്തനാപുരം കോന്നി ഭാഗത്തു നിന്നും വരുന്നവർ ) - കോന്നിയിൽ ബസ് ഇറങ്ങുക. അതിനുശേഷം അടവി ഇക്കോ ടൂറിസം ( തണ്ണിത്തോട് തേക്കുതോട് ) ബസ് കയറി കൊന്നപ്പാറ ഭാഗത്ത് ഇറങ്ങുക. അവിടെ നിന്നും 100 മീറ്റർ മുൻപോട്ടു നടക്കുക. എതിർവശത്തായി മുകളിൽ സ്കൂൾ കാണാൻ സാധിക്കും. 1. ( പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്നും കയറുന്നവർ ) |}

Map

|}

"https://schoolwiki.in/index.php?title=എൽ.പി.എസ്_കൊന്നപ്പാറ&oldid=2537506" എന്ന താളിൽനിന്ന് ശേഖരിച്ചത്