എൽ.പി.എസ് കൊന്നപ്പാറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിന്റെ പ്രധാനകെട്ടിടത്തിൽ 5 ക്ലാസ്സുകളും ഓഫീസും പ്രവർത്തിക്കുന്നു .പാചക പുരയും ഭ ക്ഷണശാലയും 4 ടോയ് ലറ്റുകളും ഉണ്ട് .ഒരു കമ്പ്യൂട്ടറും ഉണ്ട് .4 ലാപ് ടോപ് ഉം ,2പ്രോജെക്ടറും സ്കൂളിൽ കുട്ടികൾക്കായി ഉണ്ട്. കുട്ടികൾക്കാവശ്യമായ 4ബാത്റൂമുകൾ,പാചകപ്പുര എന്നിവ ഉണ്ട്. ഒരു ഓഫീസ് മുറിയും ഒരു സ്മാർട്ട് റൂമും ഉണ്ട് സ്കൂളിനെ പ്രത്യേകം പാചകപ്പുര ഭിന്ന സൗഹൃദ ശുചിമുറികൾ പ്രത്യേകം ശുചിമുറി കുടിവെള്ളത്തിനും മറ്റ്ആവശ്യങ്ങൾക്കുമായി കിണർ പൈപ്പ് ഉണ്ട് വൈദ്യുത കണക്ഷൻ ഉണ്ട് . കുഞ്ഞുങ്ങൾക്ക് ഇടവേളകളിൽ ഇരിക്കാൻ തണൽ മരവും നമ്മുടെ സ്കൂൾ പരിസരത്ത് ഉണ്ട്.പ്രധാന അധ്യാപിക യുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പച്ചക്കറി തോട്ടവും ഔഷധസസ്യ തോട്ടവും ഒരുക്കി വളർത്തുന്നു. ക്ലാസ്മുറികളിൽ വായനയ്ക്കായി വായനാമൂല എല്ലാ ക്ലാസുകളിലും ഒരുക്കിയിട്ടുണ്ട്.മാത്രമല്ല കുഞ്ഞുങ്ങൾക്ക് വായിക്കുവാൻ ആവശ്യമായ ബുക്കുകളും.വായനാ മൂലയിൽ സജ്ജമാക്കിയിട്ടുണ്ട്.വായനാമൂല കൂടാതെ ഗണിത കോർണർ എഴുത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ എല്ലാ ക്ലാസുകളിലും ഒരുക്കിയിട്ടുണ്ട്.

മനോഹരമായ സ്കൂൾ ലൈബ്രറിയും ഉണ്ട്.ഞങ്ങളുടെ സ്കൂളിനെ സംബന്ധിച്ച് ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ മെച്ചപ്പെട്ട നിലവാരം ആക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഉച്ചഭക്ഷണം പാകം ചെയ്യാൻ പ്രത്യേക മുറികളുണ്ട്

സ്കൂളിൽ ധാരാളം തണൽമരങ്ങൾ ഉണ്ട്.