ഇടമുളയ്കൽ എം.എസ്.സി.എൽ.പി.എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
(Edamulakkal M. S. C L. P. S എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇടമുളയ്കൽ എം.എസ്.സി.എൽ.പി.എസ്.
വിലാസം
പാലമുക്ക് .

അഞ്ചൽ പി.ഒ.
,
691306
,
കൊല്ലം ജില്ല
സ്ഥാപിതം1932 - - 1932
വിവരങ്ങൾ
ഫോൺ0475 2276063
ഇമെയിൽ40330anchal@gmail.com
കോഡുകൾ
സ്കൂൾ കോഡ്40330 (സമേതം)
യുഡൈസ് കോഡ്32130100313
വിക്കിഡാറ്റQ105813868
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ83
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജി.ജി
പി.ടി.എ. പ്രസിഡണ്ട്മനോജ്
എം.പി.ടി.എ. പ്രസിഡണ്ട്സവിത ശശിധരൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ പാലമുക്ക് സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

കഴിഞ്ഞ 90     വർഷമായി ഇടമുളക്കൽ പാലമുക്ക് പ്രദേശത്തു വളരെ പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം. 1932 ൽ ഇപ്പോൾ വില്ലേജ് ഓഫീസ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്തിന് സമീപം മാമ്പഴകോണത്തു കെ .വർഗീസ്  അവറുകളുടെ സ്ഥലത്തു ഒരു ഓല ഷെഡിൽ യോഹന്നാൻ സാർ അവറുകളുടെ സ്ഥലത്തു ഒരു ഓല ഷെഡിൽ യോഹന്നാൻ സാർ മാനേജരായും കെ.ജോൺ കുട്ടി സാർ ഹെഡ്മാസ്റ്ററായും ഈ സ്കൂൾ ആരംഭിച്ചു. 1 ,2 ക്ലാസ്സുകളാണ് ആദ്യം ഉണ്ടായിരുന്നത്.1935 ൽ കാരായിക്കോണം പുത്തൻപുരയിൽ മാധവൻ അവറുകൾ സ്കൂളിനുവേണ്ടി തന്ന സ്ഥലത്തു സ്കൂൾ മാറ്റി സ്ഥാപിച്ചു.

                                      

                സ്കൂൾ പ്രവർത്തനങ്ങൾ സുഗമമായി നടത്തികൊണ്ട് പോകാൻ കഴിയാതെ വന്നപ്പോൾ മലങ്കര കത്തോലിക്കാ സഭയുമായി ആലോചിച്ചു 1942 ൽ സഭ സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു.ഈ പ്രദേശവാസികൾക്ക് വിദ്യാഭ്യാസ പരമായി ഉയർച്ച ഉണ്ടാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ ആരംഭിച്ചത്.അക്കാലത്തു സ്കൂളിൽ പഠിക്കാനെത്തിയ കുട്ടികൾ ഏറെയും സാമ്പത്തികമായി പിന്നോക്കമായിരുന്നു.ഇന്നത്തെ സമൂഹത്തിന്റെ സാമ്പത്തികവും വിദ്യാഭ്യാസ പരവുമായ അവസ്ഥ മെച്ചപ്പെട്ടു എങ്കിലും ഇന്നും പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾ മാത്രമേ പഠിക്കാനെത്തുന്നുള്ളൂ

                വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളിൽ കാലാനുസൃതമായ മാറ്റം ഉണ്ടാകുവാൻ കഴിഞ്ഞിട്ടില്ല.എന്നാൽ പൂർവ്വ വിദ്യാര്ഥികൾ പലരും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.

                 ഈ സ്കൂളിൽ നിന്നും ഉപരി പഠനത്തിനായി അഞ്ചാം ക്ലാസ് പ്രേവശനം നേടുന്ന കുട്ടികളെ കുറിച്ച് മറ്റു സ്കൂളിൽ നിന്നും നല്ല അഭിപ്രായം ഉണ്ടാകുന്നത് ഈ സ്കൂളിന്റെ അക്കാദമിക നേട്ടമായി കണക്കാക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഇടമുളക്കൽ പാലമുക്ക് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രധാന കെട്ടിടം ഓടിട്ടതാണ്.നാലു ക്ലാസ് മുറികളോട് ചേർന്ന് കംപ്യൂട്ടർറൂമും ഓഫീസ്‌റൂമും പ്രവർത്തിക്കുന്നു എല്ലാ ക്ലാസ്റൂമുകളും വൈദുതികരിച്ചിട്ടുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം ടോയ്‍ലെറ്റുകൾ ഉണ്ട് .പരിമിതമായ കളിസ്ഥലമാണ് ഉള്ളത്.കെട്ടിടത്തിനോട് ചേർന്ന് റാമ്പ് ആൻഡ് റെയിലും ഉണ്ട്.പരിമിതമായ അടുക്കള സൗകര്യമാണ് ഉള്ളത്.സ്കൂളിൽ കുടിവെള്ള സൗകര്യവും ചുറ്റുമതിലും ഉണ്ട് പ്രധാന കെട്ടിടത്തിന്  പുറകു വശത്തായി പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു.എല്ലാ ക്ലാസ്സിനും ലാപ്‌ടോപ് ഉണ്ട്.ലാപ്‍ടോപ് ,പ്രൊജക്ടർ എന്നിവ ഉപയോഗിച്ചിട്ടുള്ള പഠനമാണ് നടന്നു വരുന്നത്.അറബിക് ഭാഷ പഠനം,കലാകായിക വിദ്യാഭ്യാസം എന്നിവയും പഠനവിഷയങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര്
1 ശ്രീ ജോൺകുട്ടി
2 ശ്രീ കെ.യോഹന്നാൻ
3 ശ്രീമതി . വി.എസ്.സാറാമ്മ
4 ശ്രീ .സി.ജി.കുര്യൻ
5 ശ്രീമതി .ചിന്നമ്മ
6 ശ്രീ പി.എം ജോൺകുട്ടി
7 ശ്രീ പി ഒ ജോർജ്
8 പി.എം അലക്സാണ്ടർ
9 ശ്രീ ജോൺ എബ്രഹാം
10 ശ്രീ സജി .ജി

നേട്ടങ്ങൾ

തുടർച്ചയായ LSS വിജയം, 2021-22 BRCയുടെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ അഞ്ചൽ സബ്‌ജില്ലയിൽ രണ്ടാം സ്ഥാനം നാലാം ക്ലാസ് വിദ്യാർത്ഥി സിദ്ധാർത്ഥന് ലഭിച്ചു

പൂർവ്വ വിദ്യാർഥികൾ

ക്രമനമ്പർ പേര് പദവി
1 ശ്രീ.ബാലകൃഷ്ണൻ അധ്യാപകൻ ,കവി
2 ശ്രീ.പി.ജെ.ജോസ് അധ്യാപകൻ
3 ശ്രീ നൗഷാദ് ഹയർ സെക്കണ്ടറി അധ്യാപകൻ
4 ശ്രീ ഷാജി ഡോക്ടർ
5 ശ്രീമതി.ജിലു ജോസ് ഡോക്ടർ
6 ശ്രീമതി.ജിഞ്ചു.കെ.രാജു ആയൂർവേദ ഡോക്ടർ
7 ശ്രീബിപിൻ   പോസ്റ്റോഫീസ്
8 ശ്രീ ചന്ദു മോട്ടോർ വെഹിക്കിൾ ഓഫീസർ
9 ശ്രീ ധ്രുദീപ് കുമാർ ബാങ്ക് ഓഫീസർ
10 ശ്രീ യശോധരൻ അധ്യാപകൻ
11 ശ്രീ ഷിജിൻ സൈമൺ ഡോക്ടർ
12 ശ്രീമതി ഷൈനി ലൂക്കോസ് അഗ്രി.എഞ്ചിനീയർ
13 ശ്രീമതി .ആശ അധ്യാപിക
14 ശ്രീ. പ്രവീൺ ശാസ്ത്രജ്ഞൻ
15 ശ്രീ .ശശി IPS

ഓപ്പൺസ്ട്രീറ്റ് മാപ്പ് വഴികാട്ടി

 * ...പുനലൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (15കിലോമീറ്റർ)
  * ...കൊല്ലം തീരദേശപാതയിലെ കൊല്ലം ബസ്റ്റാന്റിൽ നിന്നും 25കിലോമീറ്റർ
  *സ്റ്റേറ്റ് ഹൈവെയിൽ സ്റ്റേറ്റ് ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
Map