പെരുമാച്ചേരി യു.പി. സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(Perumacheri U.P.School എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പെരുമാച്ചേരി യു.പി. സ്ക്കൂൾ
വിലാസം
പെരുമാച്ചേരി

കൊളച്ചേരി പി.ഒ.
,
670601
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1902
വിവരങ്ങൾ
ഫോൺ9744641502
ഇമെയിൽperuma000@gmail.com
കോഡുകൾ
സ്കൂൾ കോഡ്13854 (സമേതം)
യുഡൈസ് കോഡ്32021100426
വിക്കിഡാറ്റQ6403386
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ128
പെൺകുട്ടികൾ132
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീത പി വി
പി.ടി.എ. പ്രസിഡണ്ട്ഉണ്ണികൃഷ്ണൻ വി കെ
എം.പി.ടി.എ. പ്രസിഡണ്ട്ലജിന എ
അവസാനം തിരുത്തിയത്
08-08-202413854


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തളിപ്പറമ്പ് താലൂക്കിൽ മയ്യിൽ വില്ലേജിൽ മയ്യിൽ അംശം പെരുമാച്ചേരി ദേശത്ത് 1902ൽ‌ സ്ഥാപിച്ച സരസ്വതീ ക്ഷേത്രം പണ്ഡിതവരേണ്യരാലും,സ്വാതന്ത്ര്യസമരസേനാനികളാലും,സാഹിത്യകാരന്മാരാലും പേരും പെരുമയുമാർന്ന പെരുമാച്ചേരിയിൽ ഇന്ന് പെരുമാച്ചേരി എ യു പി സ്കൂൾ എന്നറിയപ്പെടുന്നു. ടി.പി.ചന്തുനമ്പ്യാർ,കെ.എം.കമ്മാരൻനായർ,കുന്നത്ത് രാമൻനായർ എന്നിവരുടെ ധിഷണാപരമായ ശ്രമത്തിൻറെ ഭാഗമായി 1898-99 കാലഘട്ടത്തിൽ അടുത്തൊന്നും വിദ്യാലയങ്ങളില്ലാത്ത ഇവിടെ ഒരു വിദ്യാഭ്യാസസ്ഥാപനം തുടങ്ങുകയും 1902ൽ‌ അംഗീകാരം നേടുകയും ചെയ്തു. കമ്മാരൻ മാസ്റ്റർ,രാമൻ മാസ്റ്റർ,ചന്തു മാസ്റ്റർ എന്നിവരുടെ അശ്രാന്തപരിശ്രമം നമുക്ക് മറക്കാനാവില്ല.വിദ്യാലയത്തിന് സ്ഥലം നൽകാൻ സന്മനസ്സ് കാട്ടിയ മീത്തലെ ബാപ്രകുന്നുമ്മൽ കണ്ണൻ മാസ്റ്റർ പ്രത്യേക ബഹുമതിക്ക് അർഹനാണ്.ഒന്നര ഏക്കർ സ്ഥലത്ത് റെൻഡ് ബിൽഡിങ്ങായി നടത്തി വരുന്ന വിദ്യാലയമാണ് ഇത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കെഇആർ പ്രകാരവും പ്രീകെഇആർ പ്രകാരവുമുള്ള രണ്ട് കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.നിലവിൽ 11 ഡിവിഷനുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇവിടെ 14 ഡിവിഷനുകൾ പ്രവർത്തിക്കാനാവശ്യമായ സൌകര്യങ്ങൾ ഉണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൌചാലയങ്ങൾ നിലവിലുണ്ട്.

കുട്ടികൾക്കാവശ്യമായ കമ്പ്യൂട്ടർ പഠനസൌകര്യവും ,സൌകര്യപ്രദമായ രീതിയിൽ പഠനപ്രവർത്തനങ്ങൾ പ്രദർശിപ്പിക്കാനാവശ്യമായ ഒരു എൽ സി ഡി പ്രോജക്ടറും ഒരു എൽ എഫ് ഡി യും നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യവേദി

വിവിധ ക്ലബ് പ്രവർത്തനങ്ങൾ

ഗൈഡ്സ് പ്രവർത്തനം.'.

എൽ എസ് എസ്,യു എസ് എസ് പരിശീലനവും സംസ്കൃതം സ്കോളർഷിപ്പ്‌ പരിശീലനവും നല്കുന്നുണ്ട്.

തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിൻറെ ഭാഗമായി സോപ്പ് നിർമാണപരിശീലനവും നൽകിവരുന്നു.

മാനേജ്‌മെന്റ്

പെരുമാച്ചേരി എ യു പി സ്കൂൾ - മാനേജർമാർ(1902 to 2015)

No പേര് വർഷം സ്ഥലം
1 കെ.എം.കമ്മാരൻ മാസ്റ്റർ 1902 1928 ചേലേരി
2 കുന്നത്ത് രാമൻ മാസ്റ്റർ 1902 1928 പെരുമാച്ചേരി
3 കെ.എം.കമ്മാരൻ മാസ്റ്റർ 1902 1928 ചേലേരി
4 കുന്നത്ത് കുഞ്ഞമ്മൻ മാസ്റ്റർ 1929 1941 പെരുമാച്ചേരി
5 കെ.എം.കമ്മാരൻ മാസ്റ്റർ 1929 1941 ചേലേരി
6 കുന്നത്ത് കണ്ണൻ മാസ്റ്റർ 1945 1950 പെരുമാച്ചേരി
7 കെ.വി.ചന്തുക്കുട്ടി മാസ്റ്റർ 1951 1984 ചേലേരി
8 കെ.വി.നാരായണി 1984 2009 പെരുമാച്ചേരി
9 കെ.വി.കരുണാകരൻ നായർ 2009 കൊളച്ചേരി


മുൻസാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ:

പേര് വർഷം
കെ.എം.കമ്മാരൻ 1902 -1944
കെ.വി.ചന്തുക്കുട്ടി നായർ 1944-1973
കെ.വി.ഗോപാലൻ നായർ 1973-1984
എം.കുഞ്ഞിക്കണ്ണൻ നമ്പ്യാർ 1984-1987
കെ.എം.രാമചന്ദ്രൻ 1987-1997
പി.വി.മുകുന്ദൻ 1997-1998
കെ.വി.കരുണാകരൻ 1998-2001
കെ.കമലാക്ഷി 2001-2004
വി.പി.രേണുക 2004-2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ.വി.രാമകൃഷ്ണൻ --സയന്റിസ്റ്റ് (യു.എസ്.എ.)

ഡോ:സൈനുദ്ദീൻ --കൊളച്ചേരി

പി.വി.വത്സൻ --കൊളച്ചേരി (ഭാരതീയ സ്കൌട്ട് & ഗൈഡ്സിന്റെ സംസ്ഥാനകമ്മീഷണർ,ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ്.)

കെ.വി.സത്യവതി --തുളിച്ചേരി (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും കവയിത്രിയും ഈ വിദ്യാലയത്തിലെ മുൻ സംസ്കൃതാധ്യാപികയുമാണ്.)

വഴികാട്ടി

Map