ജി.യു.പി.എസ് ചൂണ്ടൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.യു.പി.എസ് ചൂണ്ടൽ | |
---|---|
വിലാസം | |
ചൂണ്ടൽ ഗവ. യു. പി. സ്കൂൾ, ചൂണ്ടൽ , ചൂണ്ടൽ പി.ഒ. , 680502 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1893 |
വിവരങ്ങൾ | |
ഫോൺ | 04885 236343 |
ഇമെയിൽ | gupschoondal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24344 (സമേതം) |
യുഡൈസ് കോഡ് | 32070501801 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | കുന്നംകുളം |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചൂണ്ടൽ പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 78 |
ആകെ വിദ്യാർത്ഥികൾ | 158 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ സി പി |
പി.ടി.എ. പ്രസിഡണ്ട് | പരമേശ്വരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രേവതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാഭ്യാസരംഗത്ത്
തിളങ്ങി നിൽക്കുന്ന കേരള സംസ്ഥാനത്തിന്റെ സാംസ്കാരികകേന്ദ്രമായ തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ ചൊവന്നുർ ബ്ലോക്കിൽപ്പെട്ട ചൂണ്ടൽ
ഗ്രാമത്തിലെ വിദ്യാലയങ്ങളിൽ വെച്ച് ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ് പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ചൂണ്ടൽ ഗവണ്മെന്റ് അപ്പർ പ്രൈമറി സ്‌കൂൾ . പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിലാണ് (1894 ) ചൂണ്ടൽ പ്രൈമറി സ്കൂൾ സ്ഥാപിക്കപെട്ടതെന്ന് കരുതപ്പെടുന്നു .കൊച്ചിരാജ്യത്തിന്റെ ആരംഭഘട്ടത്തിൽ സ്ഥാപിക്കപെട്ട ചുരുക്കം ചില സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് ചൂണ്ടൽ പ്രൈമറി സ്‌കൂൾ . സ്‌കൂൾ നിൽക്കുന്ന സ്ഥലം പണ്ട് കോടതി സ്ഥിതിചെയ്തിരുന്ന സ്ഥലമായിരുന്നുവെന്നും അതുകൊണ്ട് സ്‌കൂൾ പറമ്പിനെ കച്ചേരി പറമ്പ് എന്നാണ് പണ്ട് വിളിച്ചിരുന്നതെന്ന് പറയപ്പെടുന്നു . സ്‌കൂൾ സ്ഥാപിക്കുന്നതിന് വേണ്ട സ്ഥലം ചില വ്യവസ്ഥകൾ അനുസരിച്ചു് ആലത്തിയൂർ മനയിൽ നിന്നും അന്നത്തെ കാരണവർ ദാനമായി നല്‌കിയിട്ടുള്ളതാണെന്ന് പറയപ്പെടുന്നു .അന്ന് ഇതൊരു ലോവർ പ്രൈമറി സ്‌കൂൾ ആയിരുന്നു .മൂന്ന് കെട്ടിടങ്ങളാണ് അന്നുണ്ടായിരുന്നത് .അന്നു കാലത്തുണ്ടായിരുന്ന കൂറി ഓട് എന്ന ഒരു തരം ഓട് കൊണ്ടാണ് രണ്ട് കെട്ടിടങ്ങൾ മേഞ്ഞിരുന്നത് . ഒരു കെട്ടിടം ഓല മേഞ്ഞതായിരുന്നു . സ്‌കൂൾ ആരംഭിച്ച കാലത്തു ആദ്യത്തെ ഹെഡ്മാസ്റ്റർ വഴിയിൽ നാരായണമേനോനായിരുന്നു എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത് .1981 ൽ നാട്ടുകാരുടെ ശ്രമഫലമയി ഇത് അപ്പർ പ്രൈമറി സ്‌കൂളായി ഉയർന്നു .അപ്പർ പ്രൈമറി സ്‌കൂൾ ആരംഭിക്കാൻ ഒരു ഏക്കർ ഭൂമീ ചൂണ്ടൽ ഗ്രാമപ്പഞ്ചായത്തു അനുവദിച്ചുനൽകി .പ്രസ്‌തുത ഒരു ഏക്കർ സ്ഥലം ചൂണ്ടൽ കുന്നിൻ മുകളിലാണ് .അത് കളിസ്ഥലമായി ഉപയോഗിച്ചുവരുന്നു .ഇപ്പോൾ ഒരു ഏക്കർ 55 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട് .ഇതൊരു ഹൈസ്കൂളാക്കി മാറ്റുന്നതിന്നുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് .ഈ വിദ്യാലയത്തെ വിജയത്തിന്റെ ഔന്നത്യങ്ങളിലെത്തിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.