സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ മുടപ്പിലാവിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ .

മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ
വിലാസം
മുടപ്പിലാവിൽ

മന്തരത്തൂർ പി.ഒ.
,
673105
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1914
വിവരങ്ങൾ
ഇമെയിൽmnlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16726 (സമേതം)
യുഡൈസ് കോഡ്32041100201
വിക്കിഡാറ്റQ64551236
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമണിയൂർ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ27
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രേമകുമാർ. പി. എം
പി.ടി.എ. പ്രസിഡണ്ട്ദിലീപൻ. ഒ. പി
എം.പി.ടി.എ. പ്രസിഡണ്ട്ശില്പ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




         

ചരിത്രം

മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ ദേശത്തിന്റെ വടക്കേ അറ്റത്ത് കിഴക്ക് പത്തായക്കുന്നിനും , പടിഞ്ഞാറ് മുളിയേറി മലക്കും ഇടക്കുള്ള സമതലം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും മിക്കവാറും കാടുപിടിച്ചു നിന്ന പ്രദേശം. പണ്ട്  മുതലേ ജനങ്ങൾ പ്രധാനമായി നെല്ലും പിന്നീട് തെങ്ങും കൃഷി ചെയ്തു വരുന്ന മണ്ണ് . ഭൂരിഭാഗവും കർഷകരും, കർഷക തൊഴിലാളികളും. ഇവിടെയാണ് വാകയാട്ട് കുളങ്ങര സ്കൂൾ  എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന മുടപ്പിലാവിൽ നോർത്ത് എൽ.പി സ്കൂളിന്റെ പിറവി.

  കോഴിക്കോട് ജില്ലയിലെ വടകര പുതിയ ബസ്റ്റാന്റിൽ നിന്നും തിരുവള്ളൂർ, പേരാമ്പ്ര റോഡിൽ അഞ്ച് കിലോമീറ്റർ അകലെ കീഴൽ മുക്കിൽ നിന്നും മുടപ്പിലാവിൽ റോഡിൽ ഏകദേശം ഒരു കിലോമീറ്റർ അകലെ റോഡരികിലാണ് ഈ സ്കൂളിന്റെ സ്ഥാനം. കെട്ടിടം സ്ഥിതി ചെയ്യുന്നത് 18. സെന്റ് സ്ഥലത്താണ്.

       സ്വന്തം തറവാട്ടിലേയും പാർശ്വവർത്തികളായ കുടുംബങ്ങളിലേയും പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യം വെച്ച് കൊണ്ട് പരേധനായ വിലങ്ങിൽ ശങ്കരക്കുറുപ്പ് സ്ഥാപിച്ച എഴുത്ത് പള്ളിയുടെ പരിഷ്കൃത രൂപമാണ് ഈ വിദ്യാലയം. വാകയാട്ട് പറമ്പിലെ കുളത്തിന്റെ കര എന്നതിൽ നിന്നാനത്രെ വാകയാട്ട് കുളങ്ങര എന്ന പദത്തിന്റെ ഉദ്ഭവം. അക്കാലത്തെ മറക്കുടയും പിടിച്ച് സവർണ്ണരായ തറവാട്ട് ബാലികമാർ എഴുത്ത് പള്ളിയിൽ എത്തി ചേർന്നതായും താഴ്ന്ന ജാതിക്കാർ പിടിച്ച് കൊണ്ട് പോകുന്നത് പേടിച്ച് സുരക്ഷിതമായി നടന്നു വരാൻ വീട്ടിൽ നിന്നും സ്കൂളിലേക്ക് ഒരു കിടങ്ങ് ഉണ്ടായിരിന്നതായും മുൻ സഹാധ്യാപിക വി.പി ചീരു ടീച്ചർ പറഞ്ഞതായി കേട്ടിട്ടുണ്ട്.മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ/ചരിത്രം

 
school

ഭൗതികസൗകര്യങ്ങൾ

മണിയൂർ പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് മുടപ്പിലാവിൽ നോർത്ത് എൽ.പി.സ്കൂൾ . ഭൗതിക സാഹചര്യത്തിലും, അക്കാദമിക നിലവാരത്തിലും ഏറെ നിലവാരം പുലർത്തുന്നു. സ്മാർട്ട് ക്ലാസ് റൂം, ഡിജിറ്റൽ ഒന്നാം ക്ലാസ് , വിവിധയിനം ക്ലബ്ബുകൾ എന്നിവ ഭംഗിയായി പ്രവർത്തിച്ചു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  അറബിക്ക് ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എം. സി കു‍ഞ്ഞിരാമൻ നമ്പ്യാ‍ർ
  2. കല്ലായിയിൽ കു‍ഞ്ഞപ്പ നമ്പ്യാ‍ർ
  3. പാലേരി നാരായണൻ നമ്പ്യാ‍ർ
  4. നാരായണക്കുറുപ്പ്
  5. ബാലക്കുറുപ്പ്
  6. പാർവ്വതി അമ്മ
  7. വി പി ചിരു
  8. സി പി മുകുന്ദൻ
  9. വല്ലി.കെ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

BINDU MOL DOCTOR


വഴികാട്ടി

വടകരയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ആറ് കിലോമീറ്റർ)

  • വടകര പുതിയ ബസ്റ്റാന്റിൽ നിന്നുംആറ് കിലോമീറ്റർ അകലെ പേരാമ്പ്ര,തിരുവളളൂർ റോഡിൽ കീഴൽ മുക്ക് മുടപ്പിലാവിൽ റോഡ്
  • ഓട്ടോ മാർഗ്ഗം എത്താം
  • ടാക്സി ജീപ്പ് സർവ്വീസ് ലഭ്യമാണ്
  • ബസ് കീഴ‍ൽ മുക്ക് വരെമാത്രമെ ഉളളൂ.