എൽ.എം.എൽ.പി.എസ്. ചേനാങ്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(LMLPS Chenamcode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.എം.എൽ.പി.എസ്. ചേനാങ്കോട്
വിലാസം
മുളമുക്ക്

എൽ.എം.എൽ.പി.എസ് ചേനാംകോട്,മുളമുക്ക്
,
ചെക്കക്കോണം പി.ഒ.
,
695564
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0472 2800047
ഇമെയിൽlmlpschenamcode@gmail.com
കോഡുകൾ
സ്കൂൾ കോഡ്42532 (സമേതം)
യുഡൈസ് കോഡ്32140600401
വിക്കിഡാറ്റQ64035448
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരകുളം.,
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ5
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന എൻ.എസ്
പി.ടി.എ. പ്രസിഡണ്ട്സാജൻ മുഹമ്മദ്
എം.പി.ടി.എ. പ്രസിഡണ്ട്നയന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1924 ൽ വിദേശ മിഷണറിമാർ നെടുമങ്ങാട് താലൂക്കിൽ ചേനാംകോട് മുളമുക്ക് എന്ന സ്ഥലത്ത് ദളിതരുടേയും പിന്നോക്കക്കാരുടേയും ഉന്നമനത്തിനായി ലൂഥറൻ സഭ സ്ഥാപിച്ചു. 1925 ൽ ആരാധനാലയത്തോടൊപ്പം സ്കൂളിന്റെ പ്രവർത്തനം തുടങ്ങി. കരകുളം പഞ്ചായത്തിൽ 7 വാർഡിൽ 50 സെന്റ് സ്ഥലത്ത് 3 കെട്ടിടങ്ങളിലായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. പ്രി കെ ജി മുതൽ നാലാം ക്ലാസ്സ് വരെ പ്രവർത്തിക്കുന്നു. 1925 ൽ മിഷണറിയായ റവ: നൗ ആയിരുന്നു ആദ്യകാല സേവനം നടത്തിയിരുന്നത്. ശ്രീ ജേക്കബ് പുന്നൂസ് അരശുപറമ്പ് ഈ സ്കൂളിലെ ആദ്യ കാല വിദ്യാർത്ഥിയും സഭാംഗവും ആയിരുന്നു. 1960-61 ൽ ലൂഥറൻ സഭയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും എയ്ഡഡ് സ്കൂൾ ആയി പ്രഖ്യാപിച്ചു. അതുവരെ മിഷണറിമാരായിരുന്നു അധ്യാപകർക്ക് ശമ്പളം കൊടുത്തിരുന്നത്. ഇപ്പോൾ 150 ളം വിദ്യാർത്ഥികൾ അധ്യയനം നടത്തിവരുന്നു.

ഭൗതികസൗകര്യങ്ങൾ

നമ്മുടെ സ്കൂളിന് 2014 ൽ ഒരു പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുകയുണ്ടായി. അതിൽ ഒരു ക്ലാസ്സ് റും സ്പോൺസർ ചെയ്തത് സ്കൂളിലെ വിദ്യാർത്ഥികളായിരുന്ന അഭിഷേക്, അഞ്ജന എന്നിവയുടെ പിതാവ് കോൺട്രാക്ടർ ശ്രീ ബിനുവാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിലെ പൂർവ വിദ്യാർത്ഥികളും cpm മുളമുക്ക് ബ്രാഞ്ചും സംയുക്തമായി ഓപൺ ക്ലാസ്സ് റൂം, ഡസ്കുകൾ, ബഞ്ചുകൾ എന്നിവ സംഭാവനയായി നൽകി. റിസർവ് ബാങ്ക് യൂണിയൻ നമ്മുടെ സ്കൂളിന് 3 ഗ്രീൻ ബോർഡുകളും ഒരു കമ്പ്യൂട്ടറും കുട്ടികൾക്ക് കളിക്കോപ്പുകളും നൽകുകയുണ്ടായി. പ്രീ കെ ജി മുതൽ നാലാം ക്ലാസ്സു വരെ 150 ളം കുട്ടികൾ പഠിക്കുന്ന നമ്മുടെ സ്കൂളിൽ എല്ലാ ക്ലാസ്സുകളിലും കംമ്പ്യൂട്ടറുകളുണ്ട്. നെടുമങ്ങാട് MLA ആയിരുന്ന ശ്രീ. സി. ദിവാകരൻ അദ്ദേഹത്തിന്റെ ഫണ്ടിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി 9 കമ്പ്യൂട്ടറുകൾ നൽകുകയുണ്ടായി. കൈറ്റിൽ നിന്നും നമ്മുടെ സ്കൂളിന് 3 ലാപ്ടോപ്പും 2 പ്രൊജക്ടറുകളും ലഭിക്കുകയുണ്ടായി. നമ്മുടെ സ്കൂളിന് ചുറ്റുമതിൽ ഭാഗികമാണ്. രക്ഷകർത്താക്കളുടെ സഹായ ത്തോടെ ഓപൺ സ്റ്റേജ് നിർമ്മിച്ചിട്ടുണ്ട്. കുട്ടികളുടെ ഉല്ലാസത്തിനായി പാർക്ക് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സബ് ജില്ലാതലം പഞ്ചായത്തുതല കലാ കായിക പ്രവർത്തി പരിചയ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിവരുന്നു.

മുൻ സാരഥികൾ

ശ്രീമതി ജയകുമാരി ജോർജ് , ശ്രീമതി എം.എസ് ബീന, ശ്രീ ജേക്കബ് സജ, ശ്രീമതി പുഷ്പാ ബായി ബി, ശ്രീമതി എം.എസ് ബീന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വാർഡ് മെമ്പർ ശ്രീമതി ഹേമലത കുമാരി , കൗൺസിലർ ശ്രീ പി.രാജീവ് മുൻ വാർഡ് മെമ്പർ ശ്രീ. സന്തോഷ് , പൊതു പ്രവർത്തകൻ ശ്രീ. കായ്പ്പാടി അമീനുദ്ദീൻ, വാട്ടർ അതോറിറ്റി ജീവനക്കാരൻ ശ്രീ. വിവേക്, ഫയർ ഫോഴ്സ് ജീവനക്കാരൻ ശ്രീ. മുബാഷ്, ഡോ: അഞ്ജന, പോലീസ് ഉദ്യോഗസ്ഥ൯ ശ്രീജിത്ത്


വഴികാട്ടി

  • നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ നിന്ന് 4 കിലോമീറ്റർ അകലെ മുളമുക്ക് ജങ്ക്ഷന് സമീപം
  • തിരുവനന്തപുരം പൊൻമുടി റോഡിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് 14 കിലോമീറ്റർ അകലെ
Map