ഹിന്ദു യു.പി.എസ് മുല്ലശ്ശേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ഹിന്ദു യു.പി.എസ് മുല്ലശ്ശേരി | |
|---|---|
| വിലാസം | |
മുല്ലശ്ശേരി മുല്ലശ്ശേരി പി ഒ , 680509 | |
| സ്ഥാപിതം | 1885 |
| വിവരങ്ങൾ | |
| ഫോൺ | 0487262509 |
| ഇമെയിൽ | hinduup@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24429 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷൈജ സൂസൻ കെ എഫ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ചാവക്കാട് താലുക്കിലെ മുല്ലശ്ശേരിയുടെ ഹൃദയ ഭാഗത്ത് തലയെടുപ്പോടെ സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഹിന്ദു അപ്പർ പ്രൈമറി വിദ്യാലയം. പേരു കൊണ്ട് ഹിന്ദുത്വം സുചിപ്പിക്കുന്നുണ്ടെങ്കിലും യഥാർത്‌ഥത്തിൽ നാനാജാതി മതസ്ഥരായ കുട്ടികൾ പഠിക്കുന്ന മതമൈത്രി പുലർത്തുന്ന സ്ഥാപനമാണ് നമ്മുടെ ഈ സ്‌കൂൾ എന്നത് അഭിമാനകരമാണ്. സ്‌കൂൾ രേഖ പ്രകാരം 1885 ൽ ഈ സ്‌കൂൾ പ്രവർത്തനം തുടങ്ങി എന്നാണ് കാണുന്നത്. ആരംഭത്തിൽ പടിഞ്ഞാറേയിലെ ചങ്ങരംകുമരത്ത് പാറൻ തുടങ്ങിയ വിദ്യാലയം ശേഷം ജില്ലാ ബോർഡും ബാസൽ മിഷ്യനറിക്കാരും പിന്നീട് സേതുമാധവ ശാസ്ത്രികളും വിദ്യാലയം നടത്തി പോന്നു . ഇപ്പോൾ പടിഞ്ഞാറേയിലെ ചങ്ങരംകുമരത്ത് പാറന്റെ രണ്ടാമത്തെ മകൻ പാറക്കുട്ടിയുടെ കുടുംബക്കാർ സ്‌കൂൾ മാനേജ്‌മെന്റ് ഏറ്റെടുത്ത് നടത്തുകയാണുണ്ടായത്. ലോവർ പ്രൈമറിയായി തുടങ്ങിയ വിദ്യാലയത്തിന് 1903 ലാണ് അപ്പർ പ്രൈമറിയായി ഉയർത്തിയത് .മഹാത്മാഗാന്ധിയുടെ ധർമ്മപത്നി കസ്തുർബാ ഗാന്ധിയും ശ്രീനാരായണ ഗുരു സ്വാമികലും, കുമാരനാശാനും, സത്യവ്രത സ്വാമികൾ എന്നിവർ സന്ദർശിക്കുകയും അവരുടെ അനുഗ്രഹാശിസ്സുകൾ ഈ വിദ്യാലയത്തിന് പേരും പെരുമയും ചാർത്തി അലങ്കരിക്കുവാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. പരിവർത്തനങ്ങളും വിവിധങ്ങളായ കുടുംബങ്ങളുടെ മാനേജുമെന്റുകലും കൈമാറി പ്രവർത്തിച്ചിട്ടുണ്ട്. ഇന്നും പഴമയും സൽപ്പേരും നിലനിർത്തുന്നതോടൊപ്പം ഇവിടെനിന്ന് ആദ്യാക്ഷരത്തോടെ അറിവ് സമ്പാദിച്ചവരായ പലരും ജഡ്ജിയും വക്കിലും കളക്ടറും ഡോക്ടറും പ്രൊഫസർമാറും രാഷ്ട്രീയ നേതാക്കളും ഭരണാധിപന്മാരും ശാസ്ത്രജ്ഞന്മാരും ജിവിതത്തിന്റെ എല്ലാ മേഖലയിലും വിരാജിക്കുന്ന മണ്മറഞ്ഞവരും അല്ലാത്തവരുമായ ഒട്ടധികം പ്രമുഖ വ്യക്തികൾക്ക് ജന്മം നൽകിയ കഴിഞ്ഞ കാലത്തിന്റെ ദിപസ്തംഭങ്ങളായി അവശേഷിക്കുന്നു. 132 വര്ഷം പിന്നിടുമ്പോൾ നമ്മുടെ വിദ്യാലയം പലതുകൊണ്ടും മുല്ലശ്ശേരിക്കും പരിസരവാസികൾക്കും ഓർമയിൽ ജ്വലിച്ച് നിൽക്കുന്ന വ്യക്തികളുടെ ചരിത്രനായകത്വം വഹിക്കുന്ന സംഭവ പരമ്പരകൾ ത്രസിക്കുന്ന മനോഹര ചിത്രങ്ങളായി പരിലസിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.