മടോലിൽ മോപ്പിള എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മടോലിൽ മോപ്പിള എൽ പി എസ് | |
---|---|
വിലാസം | |
പരിമഠം. കുറിച്ചിയിൽ പി.ഒ. , 670102 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഇമെയിൽ | mail.mmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14234 (സമേതം) |
യുഡൈസ് കോഡ് | 32020300424 |
വിക്കിഡാറ്റ | Q00000000 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ന്യൂ മാഹിപഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീ വള്ളി. ഇ |
പി.ടി.എ. പ്രസിഡണ്ട് | നസീറ ഷാമിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷം സീന, യു. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ന്യൂ മാഹി പഞ്ചായത്തിലെ 11 വാർഡിൽ നാഷണൽ ഹൈവേയോട് ചേർന്ന് പരിമഠം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് മാടോളിൽ എം.എൽ.പി സ്കൂൾ. ഏകദേശം നൂറിലേറെ വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിന്റെ മാനേജർ അത്യന്നൂർ കുഞ്ഞാ ഹമ്മദ്ക്കയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പരിമഠം പ്രദേശത്തെ ഒരു കൂട്ടം മുസ്ലീംങ്ങളുടെ സഹായത്തോടെ മതപഠനം നടത്താൻ വേണ്ടിയായിരുന്നു ഈ വിദ്യാലയം തുടങ്ങിയത്.ഈ പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെന്ന ഉദ്ദേശത്തോടു കൂടി 1 മുതൽ 5 വരെ ക്ലാസ്സുകൾ എന്ന നിലയിൽ എയ്ഡഡ് വിദ്യാലയമായി തുടർന്നു പ്രവർത്തിച്ചു വന്നു. വിദ്യാലയം തുടങ്ങിയ ആദ്യ കുറേ വർഷങ്ങളിൽ ഡിവിഷനോടെ 8 ക്ലാസ്സുകൾ വീതം പ്രവർത്തിച്ചു വന്ന ചരിത്രവും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. ഈ വിദ്യാലയത്തിൽ പഠിച്ചവർ വിവിധ മേഖലകളിൽ ഉന്നത സ്ഥാനം വഹിക്കുന്നുണ്ട്. കുഞ്ഞഹമ്മദ്ക്കായുടെ മരണശേഷം അനുജനായ കുഞ്ഞിമൂസക്ക മാനേജർ സ്ഥാനം ഏറ്റെടുക്കുകയും വിദ്യാലയത്തിനു വേണ്ട ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം മകൻ ശ്രീ.മുജീബ് മാനേജർ സ്ഥാനം ഏറ്റെടുത്തു
ഭൗതികസൗകര്യങ്ങൾ
5 ക്ലാസ്സുമുറികളും, ഒരു ഓഫീസ് മുറിയും, പാചക ശാലയും, കക്കൂസും ഉണ്ട്.കൂടാതെ വായനാ മൂല, ലൈബ്രറി, എന്നിവയും കളിസ്ഥലം, വാഹന സൗകര്യം എന്നിവയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, മലയാള ഭാഷ പരിജ്ഞാനം വർദ്ധിപ്പിക്കാനുള്ള പരിപാടി
മാനേജ്‌മെന്റ്
മുജീബ് എ
മുൻസാരഥികൾ
ദാമോദരൻ മാസ്റ്റർ ജോർജ്ജ് മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി