എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 48086-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48086 |
| യൂണിറ്റ് നമ്പർ | LK/2018/ |
| അംഗങ്ങളുടെ എണ്ണം | 22 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ലീഡർ | നിമിൽ കെ |
| ഡെപ്യൂട്ടി ലീഡർ | സുഹാന |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അബ്‍ദുൽ ലത്തീഫ് പി വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സംഗീത |
| അവസാനം തിരുത്തിയത് | |
| 15-10-2025 | 48086 |
ആമുഖം

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗമാവാനുളള പദ്ധതിയാണ് ലിറ്റിൽ കൈറ്റ് ."ഹായ് കുട്ടിക്കൂട്ടം'' പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ് ആയി മാറിയത്. 2018 ജനുവരി 22 ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റിന്റെ സംസഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഒരു സ്കൂളിൽ കുറഞ്ഞത് 20 അംഗങ്ങൾക്കും പരമാവധി 40 അംഗങ്ങൾക്കുമാണ് അംഗത്വം നൽക്കുക . കൈറ്റ് മാസ്റ്റർ, കൈറ്റ് മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്. മലയാളം ടൈപ്പിംങ് , ആ നിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക് സ് , ഹാർഡ് വെയർ എന്നിങ്ങനെ വിവിധ മേഖലകൾ ഉൾക്കൊള്ളുന്നതാണ് ലിറ്റിൽ കൈറ്റിന്റെ പദ്ധതിയിലെ പരിശീലനങ്ങൾ . യൂണിറ്റ് തല പരിശീലനം , വിദ്ധഗ്ത രുടെ ക്ലാസുകൾ, ക്യാമ്പുകൾ എന്നിങ്ങനെ മൂന്ന് തലങ്ങളിലുള്ള പരിശീലനങ്ങളിലൂടെ യാണ് ഈ മേഖലകൾ അംഗങ്ങൾ പരിചയപെടുന്നത്. ഇതിൽ സബ് ജില്ല - ജില്ല - സംസ്ഥാന ക്യാമ്പുകളിലും പരീശീലനങ്ങളിലും പങ്കെടുക്കുവാനുള്ള അവസരം തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കുംവിദ്യാർത്ഥികളിൽ കാണുന്ന സാങ്കേതിക വിദ്യാ പ്രയോഗക്ഷമതയെ ഹൈടെക്ക് പദ്ധതിയുടെ മികവു വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലക ശക്തിയാക്കുന്നതിനായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .നമ്മുടെ വിദ്യാലയത്തിൽ 2018 ൽ ആണ് ആരംഭിക്കുന്നത്, നിലവിൽ രണ്ട് ബാച്ചുകളിലായി 72അംഗങ്ങളുണ്ട് ,സാങ്കേതിക വിദ്യയിൽ അഭിരുചിയും താൽപര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെ അധികം താൽപര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്.
ലക്ഷ്യങ്ങൾ
- വിദ്യാലയങ്ങളിലെ സങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും കാര്യക്ഷമമാക്കുന്നതിൽ കുട്ടികളെ പങ്കാളിയാക്കുക
- വിവര സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താൽപര്യത്തെ പരിപോഷിക്കുക
- സോഫ്ടുവെയർ ഉപയോഗം പരിചയപെടുത്തക.
- റോബോട്ടിക്സ് അനിമേഷൻ പോലെയുള്ള ന്യുതന സാങ്കേതിക വിദ്യകളിൽ അറിവ് നേടുക
പ്രവർത്തനങ്ങൾ
- റൂട്ടീൻ ക്ലാസ്സുകൾ
- യൂണിറ്റ് ക്യാമ്പ്
- സ്കൂൾ ക്യാമ്പ്
- സബ്ജില്ലാ ക്യാമ്പ്
- ജില്ലാ ക്യാമ്പ്
- സംസ്ഥാന തല ക്യാമ്പ് എന്നിങ്ങനെയാണ് പരിശീലന പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്.
പഠനമേഖലകൾ, പ്രവർത്തനങ്ങൾ
- മലയാളം കമ്പ്യൂട്ടിംഗ് ഇന്റർനെറ്റും
- സ്ക്രാച്ച് പ്രൊഗ്രാമിങ്ങ്
- ആനിമേഷൻ
- ആപ്പ് ഇൻവെന്റർ
- കമ്പ്യൂട്ടർ ഹാർഢ വെയർ
- മൊബൈൽ ആപ്പ് തുടങ്ങിയ വിഷയങ്ങൾ ആണ് മൊഡ്യൂളിൽ ഉൾപ്പെടുത്തിട്ടുള്ളത്
- റോബോട്ടിക്സ്
- പൈതൺ
ലിറ്റിൽകൈറ്റ്സ് 2018-20
ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ്(LK/2018/48086) രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 25 അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. അബ്‍ദുൽ ലത്തീഫ് പി.വി. കൈറ്റ് മാസ്റ്റർ ആയും സംഗീത പി കൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു .,ആഗസ്റ 4ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തി.
2018-19 വർഷത്തെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ ലഭിക്കുവാൻ കാലികം ക്ലിക് ചെയ്യുക.
ലിറ്റിൽകൈറ്റ്സ് 2019-21
ലിറ്റിൽ എഡിറ്റർ
ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മൂർക്കനാട് സുബുലുസ്സലാം ഹയർസെക്കണ്ടറി സ്‍കൂളിൽ വെച്ച് ലിറ്റിൽ കെെറ്റ്സ് വിദ്ധ്യാർത്ഥികളുടെ നേതൃത്വത്തിൽ "ലിറ്റിൽ എഡിറ്റർ" എന്ന പേരിൽ ദ്വിദിന ഐ.ടി ശിൽപ്പശാല സംഘടിപ്പിച്ചു. 07/02/2020, 08/02/2020 വെള്ളി ,ശനി ദിവസങ്ങളിൽ നടന്ന ശിൽപ്പശാല ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ:എൻ.കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്‍തു.പി.ടി.എ പ്രസിഡന്റ് ടി സെെതലവി അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്‍കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ: ലിജിൻ ജി.എസ് സ്വഗതവും കെെറ്റ്സ് മാസ്‍റ്റർ അബ്‍ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു. ശിൽപ്പശാല പ്രോഗ്രാമിംഗ് സോഫ്‍റ്റ്‍വെയർ സ്‍ക്രാച്ച് ഉപയോഗിച്ചു ഐസ്ബ്രേക്കിങോടുകൂടി ആരംഭിച്ചു.Tupitub desk ആനിമേഷൻ സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് ആനിമേഷൻ നിർമ്മാണം,ജിംബ് ഇമേജ് എഡിറ്റർ ഉപയോഗിച്ച് ജിഫ് ഫൈൽ നിർമ്മാണം,ഒാപൺ ഷോട്ട് വീഡിയോ എഡിറ്റർ സോഫ്‍റ്റ് വെയർ ഉപയോഗിച്ച് ഡോക്യുമന്റേഷൻ തയ്യാറാക്കുന്നത് തുടങ്ങിയ സെഷനുകൾ കുട്ടികൾക്കായ് പരിചയപ്പെടുത്തി.
| 48086-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48086 |
| യൂണിറ്റ് നമ്പർ | LK/2018/ |
| അംഗങ്ങളുടെ എണ്ണം | 38 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ലീഡർ | അക്ഷയ് |
| ഡെപ്യൂട്ടി ലീഡർ | അഹ്നഫ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അബ്‍ദുൽ ലത്തീഫ് പി വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സംഗീത |
| അവസാനം തിരുത്തിയത് | |
| 15-10-2025 | 48086 |

ലിറ്റിൽകൈറ്റ്സ് 2018-20
| 48086-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48086 |
| യൂണിറ്റ് നമ്പർ | LK/2018/ |
| അംഗങ്ങളുടെ എണ്ണം | 34 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ലീഡർ | ഹനീൻ ഒ |
| ഡെപ്യൂട്ടി ലീഡർ | ഫാത്തിമ ലിയ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അബ്‍ദുൽ ലത്തീഫ് പി വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സംഗീത |
| അവസാനം തിരുത്തിയത് | |
| 15-10-2025 | 48086 |

ലിറ്റിൽകൈറ്റ്സ് 2018-20