ജി എം യു പി സ്കൂൾ രാമന്തളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എം യു പി സ്കൂൾ രാമന്തളി | |
---|---|
വിലാസം | |
വടക്കുമ്പാട് വടക്കുമ്പാട് , വടക്കുമ്പാട് പി.ഒ. , 670308 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 04985 224052 |
ഇമെയിൽ | gmupsramanthali@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13963 (സമേതം) |
യുഡൈസ് കോഡ് | 32021200106 |
വിക്കിഡാറ്റ | 01 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | രാമന്തളി പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 to 7 |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 48 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 84 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രഭാകരൻ നമ്പ്യാർ എം |
പി.ടി.എ. പ്രസിഡണ്ട് | ശറഫുന്നിസ |
എം.പി.ടി.എ. പ്രസിഡണ്ട് | നുസൈബ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
രാമന്തളി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ സർക്കാർ വിദ്യാലയമാണ് വടക്കുമ്പാട് പ്രദേശത്ത് 1919-ൽ സ്ഥാപിക്കപ്പെട്ട രാമന്തളി ജി.എം.യു.പി. സ്കൂൾ. അന്ന് ജനങ്ങളെ വിദ്യാസമ്പന്നരാക്കുന്നതിനായി സ്വന്തം കെട്ടിടം ഉപയോഗപ്പെടുത്തി വിദ്യാലയം സ്ഥാപിച്ചത് ഈ പ്രദേശത്തെ പൗരപ്രമുഖനും പൊതുപ്രവർത്തകനുമായിരുന്ന സി.ടി. അസൈനാർ സാഹിബ് ആണ്. മുസ്ലീം ഭൂരിപക്ഷമുള്ള ഒരു പ്രദേശമാണിത്. എല്ലാ മതവിഭാഗത്തിലും പെട്ട കുട്ടികൾ ആദ്യകാലം മുതൽതന്നെ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. പെൺകുട്ടികൾ ആദ്യകാലങ്ങളിൽ കുറവായിരുന്നു. അസൈനാർ സാഹിബിൻറെ മരണശേഷം ഈ സ്ഥലം രാമന്തളി ജമാഅത്തിന് നൽകുകയും പിന്നീട് സ്കൂൾ വാടകക്കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. രാമന്തളി ബോർഡ് മുസ്ലീം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം വർഷം തോറും വർദ്ധിച്ചുവന്നു/ 1957-ൽ അപ്പർപ്രൈമറിയായി ഉയർത്തപ്പെട്ടു.99 വർഷം പിന്നിട്ടെങ്കിലും ഇപ്പോഴും ഈ വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
ഇവിടെ പഠിച്ച വിദ്യാർത്ഥികളിൽ പലരും ഉന്നതവിദ്യാഭ്യാസം നേടി ഡോക്ടർ, എഞ്ചിനീയർ, അധ്യാപകർ, എഴുത്തുകാർ, ബിസിനസ്സുകാർ തുടങ്ങി വിവിധ മേഖലകളിൽ മികവു പുലർത്തുന്നവരാണ്. ഗൾഫ് നാടുകളിൽ ജോലിതേടിപ്പോയി നല്ല നിലയിൽ എത്തിയവർ ധാരാളം. പഞ്ചായത്തിലെ ഒരു പ്രധാന വിദ്യാഭ്യാസകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് തൊട്ടടുത്തുതന്നെ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ തുടങ്ങുന്നതും കുട്ടികളുടെ എണ്ണം വൻതോതിൽ കുറഞ്ഞു വരുന്നതും. 2വർഷമായികുട്ടികളുടെ എണ്ണം കൂടി വരുന്നു 115കുട്ടികളാണ് ഇപ്പോഴുള്ളത്.
ഭൗതികസൗകര്യങ്ങൾ
1919 ൽ സ്‌കൂൾ ആരംഭിച്ചത് മുതൽ പരിമിതമായ സൗകര്യങ്ങളോടു കൂടിയ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .കളിസ്ഥലമില്ല .ഫർണിച്ചറുകളുടെ അപര്യാപ്തതയുണ്ട് .ലൈബ്രറി ,സയൻസ് ലാബ് ,ഇവയ്‌ക്ക് പ്രത്യേക മുറികളില്ല .നല്ല അടുക്കളയില്ല .
കലോത്സവങ്ങളിൽ സജീവ പങ്കാളിത്തമുണ്ട് .അറബിക് കലോത്സവത്തിൽ ഉപജില്ലാതലത്തിൽ പലതവണ ചാംപ്യൻഷിപ് നേടിയിട്ടുണ്ട്.അറബിക് കലോത്സവത്തിൽ ജില്ലാതലം വരെ പങ്കെടുത്തിട്ടുണ്ട് .പ്രവൃത്തി പരിചയമേളകളിലും ശാസ്ത്ര മേളകളിലും ഗണിത ശാസ്ത്രമേളകളിലും സബ്ജില്ലാതല മത്സരത്തിൽ പങ്കെടുക്കാറുണ്ട്.ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു == പാഠ്യേതര പ്രവർത്തനങ്ങൾ ==
മാനേജ്‌മെന്റ്
സർക്കാർ
മുൻസാരഥികൾ
ക്രമനമ്പർ | പേര് | മുതൽ | വരെ |
---|---|---|---|
1 | സുശീല | 1996 | 2001 |
2 | വൈക്കത്തു നാരായണൻ | 2001 | 2002 |
3 | കെ രാമചന്ദ്രൻ | 2002 | 2003 |
4 | ഫിലിപ്പ് | 2003 | 2005 |
5 | എ ആർ രാധാകുമാരി | 2005 | 2006 |
6 | ഐ വി രാമചന്ദ്രൻ | 2006 | 2008 |
7 | കെ സാവിത്രി | 2008 | 2019 |
8 | കെ തമ്പാൻ | 2019 | 2020 |
9 | കെ രവീന്ദ്രൻ | 2020 | 2021 |
10 | ടി വി വിജയൻ | 2021 | 2022 |
11 | എം.പ്രഭാകരൻ നമ്പ്യാർ | 2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പയ്യന്നൂരിൽ നിന്നും വടക്കുമ്പാട് വഴി രാമന്തളിയിലേക്ക് പോകുന്ന ബസ്സിൽ കയറിയാൽ സ്‌കൂളിന് മുൻപിൽ ഇറങ്ങാം.പയ്യന്നൂരിൽ നിന്നും എട്ടിക്കുളം പോകുന്ന ബസിൽ കയറി പുന്നക്കടവിൽ ഇറങ്ങി ഓട്ടോയിൽ സ്‌കൂളിലെത്താം.
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13963
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ