ഗവ.എൽ.പി.എസ് .പട്ടണക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ പട്ടണക്കാട് പഞ്ചായത്തിലാണ് സ്ക്കൂശ സ്ഥിതി ചെയ്യുന്നത്.ആദ്യ കാലങ്ങളിൽ പെൺപള്ളികൂടം എന്നറിയപ്പെട്ടിരുന്ന ഈ കലാലയത്തിൽ പെൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം. പട്ടണക്കാട് പോസ്റ്റ് ഓഫീസിനും പോലീസ് സ്റ്റേഷനും അടുത്തായി സ്കൂൾ സ്ഥിതി ചെയുന്നു. സ്കൂളിൽ വിശാലമായ ഓഡിറ്റോറിയവും, പാർക്കും, ചെറുപൂന്തോട്ടവും ഉൾക്കൊള്ളുന്നു. കാലങ്ങളായി സ്കൂളിന് തണലായി നില്കുന്നു മുത്തശ്ശി മാവു എന്നും കൊച്ചു കൂട്ടുകാർക്കു ആകർഷണീയത നൽകുന്നു.
ഗവ.എൽ.പി.എസ് .പട്ടണക്കാട് | |
---|---|
വിലാസം | |
പട്ടണക്കാട് പട്ടണക്കാട് , പട്ടണക്കാട് പി.ഒ. , 688531 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1936 |
വിവരങ്ങൾ | |
ഫോൺ | 0478 2592006 |
ഇമെയിൽ | 34309thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34309 (സമേതം) |
യുഡൈസ് കോഡ് | 32111000805 |
വിക്കിഡാറ്റ | Q87477796 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 66 |
പെൺകുട്ടികൾ | 71 |
ആകെ വിദ്യാർത്ഥികൾ | 137 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സന്ധ്യ.കെ.പി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് സയീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ |
അവസാനം തിരുത്തിയത് | |
24-10-2024 | 34309 |
ചരിത്രം
1936ൽ സ്ഥാപിതമായി.ഉഴുവ ദേവങ്കൽ ക്ഷേത്രത്തിന് പടിഞ്ഞാറുവശം മീനപ്പള്ളി തറവാട്ടുകർ നല്കിയ സ്ഥലത്തും കെട്ടിടത്തിലുമാണ് സ്കൂൾ ആരംഭിച്ചത്.പട്ടണക്കാട് ലോവർഗ്രേഡ് വെർനകുലർ ഗേൾസ് സ്കൂൾ (എൽ വി ജി ഗേൾസ് സ്കൂൾ )എന്ന പേരിലാണ് തുടക്കം.ഇപ്പോൾ ഗവ. എൽ പി സ്കൂൾ പട്ടണക്കാടായി മാറി. സമുഹത്തിൻെറ വിവിധ തുറകളിൽ ഉന്നത ഉദ്യോഗം കൈവരിച്ച നിരവധി പ്രമുഖർ ഈ അമ്മയുടെ മടിയിലിരുന്ന് അറിവിൻെറ ആദ്യപാഠം ഉരുവിട്ടവരാണ്. പതിനായിരത്തിലധികം പേർ ഈ സ്ക്കൂളിൻെറ പൂർവ്വ വിദ്യാർത്ഥി വൃന്ദത്തിൽ ഇടം നേടി. ഒന്നാം ക്ലാസ് മുതൽ ഇംഗീഷ് പഠനവും കംപ്യൂട്ടർ പരിശീലനവും നല്കി വരുന്നു.
ഭൗതികസൗകര്യങ്ങൾ
കെട്ടുറപ്പുള്ള നാല് കെട്ടിടങ്ങൾ, ചുറ്റുമതിൽ, ആവശ്യത്തിന് ടോയിലെറ്റുകൾ, പാചകപ്പുര, പാർക്ക് എന്നിവ സ്കൂളിന് സ്വന്തമായുണ്ട്. പ്രധാന കെട്ടിടത്തിന് പുറകിലായി ഒരു സ്മാർട്ട് ക്ളാസ് റൂമൂം ലെെബ്രറി റുമും ഉണ്ട്.
-
സ്കൂളിന് MLA ഫണ്ടിൽ നിന്നും ലഭിച്ച ആഡിറ്റോറിയം
-
സ്മാർട്ട് ക്ലാസ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
-
യോഗ ക്ലാസ്
ലോക പരിസ്ഥിതിദിനം
മുൻ സാരഥികൾ
പേര് | എന്നുമുതൽ | എന്നുവരെ | |
---|---|---|---|
ജോസഫ് ആൻറണി | 2007 | 2013 | |
സുകുമാരൻ | 2013 | 2014 | |
മേരി എ ജെ | 2014 | 2016 | |
ഗീതമ്മ കെ ബി | 2016 | 2018 | |
സന്ധ്യ വി പ്രഭു | 2018 | 2019 |
സ്കൂളിലെ മുൻ അദ്ധ്യാപകർ : ഡി സരസ്വതി,സീനത്ബീവി,ശ്യാമള,ഹബീബുള്ള,സുമതി അമ്മ,ജോസഫ് ആൻറണി,സുകുമാരൻ,മേരി എ ജെ,ഗീതമ്മ കെ ബി, സന്ധ്യ വി പ്രഭു
നേട്ടങ്ങൾ
എല്ലാ വിദ്യാർധികൾക്കും ഇംഗ്ലിഷ് പഠനം. ഫോക്കസിൽ നിന്നും സ്കൂൾ ഉയർന്നു. കല,കായിക പഠനങ്ങളിൽ മികച്ച നേട്ടം.പ്രവൃത്തി പരിചയ മേളയിൽ എ ഗ്രേഡ് ലദിച്ചിണ്ട്.രണ്ട് തവണ LSS ഉംലഭിച്ചിട്ടുണ്ട്. ഗണിതശാസ്ത്ര പ്രവർത്തിപരിചയമേളയിൽ മികവുറ്റ പ്രകടനങ്ങൾ ,കലാകായികമേളയിൽ മികച്ച പ്രകടനങ്ങൾ ,ആഴ്ചയിലൊരിക്കൽ യോഗാക്ലാസ്,ക്ലാസ്സ്‌തല പൊതുവിജ്ഞാന പരീക്ഷകൾ,ദിനാചരണ പ്രവർത്തനങ്ങൾ ,ജൈവവൈവിധ്യോദ്യാനം , ക്ലാസ്സ്‌തല നിർമാണപ്രവർത്തനങ്ങൾ എന്നിവയെല്ലാം സ്കൂളിൽ നടത്തിവരുന്നു .
രാജ്യാന്തര നിലവാരമുള്ള പ്രീ പ്രൈമറി ക്ലാസ്സുകളെ വാർത്തെടുക്കാനും ഉന്നത നിലവാരമുള്ള പഠനാന്തരീക്ഷം ഒരുക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയായ വർണക്കൂടാരം സ്കൂളിൽ നടപ്പാക്കി .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ സേതുമാധവൻ ഡോക്ടർ.സമീഹ്, വിദ്വാൻ രാമകൃഷ്ണൻ,എഞ്ചിനീയർ സലിം,പട്ടണക്കാട് തിലകരാജ്
വഴികാട്ടി
ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ) NH66 66 ലെ പൊന്നാംവെളി ബസ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ നടന്നാൽ എത്താം
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34309
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ