എസ് എൻ വി എൽ പി എസ് താമല്ലാക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
2022-23 വരെ2023-24


എസ് എൻ വി എൽ പി എസ് താമല്ലാക്കൽ
35332snvlps.jpeg
വിലാസം
താമല്ലാക്കൽ

താമല്ലാക്കൽ
,
താമല്ലാക്കൽ പോസ്റ്റോഫീസ് പി.ഒ.
,
690548
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽ735332snvlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35332 (സമേതം)
യുഡൈസ് കോഡ്32110200713
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംകുമാരപുരം
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത പി
പി.ടി.എ. പ്രസിഡണ്ട്സൗമ്യ രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീത ശ്രീജിത്ത്
അവസാനം തിരുത്തിയത്
20-02-2024Sheebasubash


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റയ്ക്ക് സമീപമുള്ള താമല്ലായ്ക്കൽ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.എൽ.പി.എസ്.താമല്ലായ്ക്കൽ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

ചരിത്രം

ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ സബ് ജില്ലയിലെ കുമാരപുരം പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്ക്കൂളാണ് ശ്രീനാരായണ വിലാസം ലോവർ പ്രൈമറി സ്ക്കൂൾ . ശ്രീ നാരായണ ഗുരുദേവൻ ശിലാസ്ഥാപനം നിർവഹിച്ച ഈ സരസ്വതീ ക്ഷേത്രത്തിന് 125 വർഷത്തിലധികം പഴക്കമുണ്ട്. ഗുരുദേവന്റെ സ്പർശനമേറ്റ ആ ശില ഇപ്പോഴും പരിപാവനമായി സൂക്ഷിച്ചിട്ടുള്ളതാകുന്നു. പണ്ട് കാലത്ത് ഈ പ്രദേശത്തെ എല്ലാ കുട്ടികളും  നാനാജാതി മതസ്ഥരും ഈ സരസ്വതീ ക്ഷേത്രത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നത്.

ഇപ്പോൾ കാർത്തികപ്പള്ളി താലൂക്കിലെ എസ്.എൻ.ഡി .പി . ശാഖാ യോഗം താമല്ലാക്കൽ വടക്ക് 807-ാം നമ്പർ ഭരണസമിതി അംഗങ്ങളാണ് ഈ സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

സ്ഥാപനകാര്യ ഭരണ നിർവ്വഹണം

സ്കൂൾ മാനേജർ
സ്കൂൾ മാനേജർ - എസ്.ശശികുമാർ.jpg
ഹെഡ്മിസ്ട്രസ്
Headmistress - Anitha .jpg
വാർഡ് മെമ്പർ
Ward member - K Sudheer.jpg
എസ്.ശശികുമാർ പി. അനിത കെ.സുധീർ
പി.റ്റി.എ. പ്രസിഡന്റ്
പി.റ്റി.എ. പ്രസിഡന്റ്സൗമ്യ രാജേഷ്.jpg
എം.പി.റ്റി.എ. പ്രസിഡന്റ്
എം പി റ്റി എ പ്രസിഡന്റ്
സൗമ്യ രാജേഷ് പ്രസീത ശ്രീജിത്ത്

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതൽ നാല് വരെ ക്ലാസുകൾക്ക് നാല് ക്ലാസ് മുറികളും പ്രീ പ്രൈമറിക്ക് പ്രത്യേകമായി ഒരു ക്ലാസ് മുറിയും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ മുറിയും ഉണ്ട് .കമ്പ്യൂട്ടർ ലാബിൽ ലാപ്ടോപ്പുകൾ പ്രൊജക്ടർ,പ്രിൻറർ, തുടങ്ങി എല്ലാ ആധുനിക സജ്ജീകരണങ്ങളും ഉണ്ട് . എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട് .സ്കൂളിന് ഒരു മൈക്ക് സെറ്റ് സ്വന്തമായി ഉണ്ട് . കിണർ , പൈപ്പ് എന്നീ സൗകര്യങ്ങൾ ഉണ്ട് .വെള്ളം ശുദ്ധീകരിക്കുന്നതിനായി ഫിൽറ്റർ സംവിധാനവുമുണ്ട് . 2 യൂറിനലും 2 ടോയ്ലറ്റും ഉണ്ട് .അധ്യാപകരും, സ്കൂൾ മാനേജ്മെന്റും ഒത്തൊരുമിച്ച്  സ്കൂളിൻറെ ജീർണാവസ്ഥ മാറ്റി കെട്ടിടം പുനരുദ്ധാരണം ചെയ്തു.

Teachers in our school.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

Field Trip - SNVLPS.jpg
Honouring the talents.jpg
INDEPENDENCE DAY 22.jpg
INDEPENDENCE 22.jpg
INDEPEPENDENCE DAY POSTER.jpg
35332 Reading day.jpg
ലഹരി ബോധവത്കരണ തീവ്രയജ്ഞം - 2022
പത്രവാർത്ത
poster
ക്ലാസ്
INDEPENDENCE DAY 2020
ലഹരി ബോധവത്കരണ തീവ്രയജ്ഞം - 2022
SNVLPS
  • പാഠ്യേതര പ്രവർത്തനങ്ങൾ കലാ കായിക ശാസ്ത്ര മേഖലകളിൽ കുട്ടികൾക്ക് വേണ്ട പരിശീലനങ്ങൾ നൽകുന്നുണ്ട്. ഓരോ ദിനാചരണങ്ങൾക്കും വേണ്ടത്ര പ്രാധാന്യം നൽകി   അതുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു .കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനായി മാസത്തിലൊരിക്കൽ ബാലസഭ നടത്തുന്നു.കുട്ടികളിലെ നിരീക്ഷണപാടവം വർദ്ധിപ്പിക്കുന്നതിനായി  പഠനയാത്രകൾ, , സർവേ , ഫീൽഡ് ട്രിപ്പ് എന്നിവ സംഘടിപ്പിക്കുന്നു.ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായിബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു.കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കു ന്നതിനായി ക്ലാസ്  മാഗസിനുകൾ തയ്യാറാക്കുന്നു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും  സുഗമമായി നടക്കുന്നു. കുട്ടികളിൽ ഗണിതാഭിരുചി വർദ്ധിപ്പിക്കുന്നതിന്   ഗണിത ക്വിസ്സുകൾ നടത്തുന്നു.ഗണിത ലാബുകൾ ഉപയോഗിച്ചുള്ള  പ്രവർത്തനങ്ങൾ മൂലം കുട്ടികളിലെ ഗണിത പിന്നാക്കാവസ്ഥ കുറെയൊക്കെ  പരിഹരിക്കാൻ സാധിച്ചു . ഇംഗ്ലീഷ് പഠനത്തിന് പ്രാധാന്യം നൽകി Hai English  , A word a dayഎന്നീ പ്രവർത്തനങ്ങൾ നടത്തുന്നു. മലയാളവുമായി ബന്ധപ്പെട്ട് ചിഹ്നങ്ങൾ ഉറപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾ നൽകുന്നു. പഠന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ online പഠന സമയത്തും നൽകി.
  • പ്രീ പ്രൈമറിയിൽ 31 കുട്ടികൾ പഠിയ്ക്കുന്നുണ്ട്.
  • മുൻ സാരഥികൾ
  • വേലുക്കുട്ടി സർ
  • ഭാസ്ക്കരൻ സർ
  • ജിനദേവൻ സർ
  • ദാമോദരൻ സർ
  • വാസവൻ സർ
  • തമ്പി സർ
  • രാധമ്മ സർ
  • കൃഷ്ണൻ കുഞ്ഞ് സർ
  • ചെല്ലമ്മ സർ .

നേട്ടങ്ങൾ

LSS 2019-20

കലാകായിക പ്രവൃത്തിപരിചയ മേളകളിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr. നിഷി .

മാനേജ്മെന്റ്

കാർത്തികപ്പള്ളി  താലൂക്കിലെ എസ്എൻഡിപി ശാഖാ യോഗം താമല്ലാക്കൽ വടക്ക്  എണ്ണൂറ്റി ഏഴാം നമ്പർ ഭരണസമിതി   അംഗങ്ങളാണ് ഈ സ്കൂളിന്റെ  പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകുന്നത്.2020 മുതൽ ശ്രീ ശശികുമാർ. S ആണ് സ്കൂൾ മാനേജർ .

ഭരണസമിതിയുടെ   കാലാവധി മൂന്ന് വർഷമാണ്.സ്കൂൾ മാനേജരുടേയും മാനേജ്മെൻറ് കമ്മറ്റി അംഗങ്ങളുടേയും  ഭരണ സമിതി അംഗങ്ങളുടേയും നേതൃത്വത്തിൽ ഈ സ്കൂളിന്റെ  ഭൗതികസാഹചര്യങ്ങൾ  മെച്ചപ്പെടുത്തുന്നതിന് വേണ്ട  ഇടപെടലുകൾ  നടത്തുന്നുണ്ട് . അങ്ങനെ കാര്യക്ഷമമായ  ഒരു സ്കൂൾ അന്തരീക്ഷം നിലനിന്നുപോരുന്നു.

ക്ലബ്ബുകൾ

# ഹെൽത്ത് ക്ലബ്ബ്

-എല്ലാ ബുധനാഴ്ചകളിലും ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു.

- ആഴ്ചയിൽ ഒരിക്കൽ ഡ്രൈഡേ ആചരിക്കുന്നു.

-പോഷൺ അഭിയാനുമായി ബന്ധപ്പെട്ട അസംബ്ലികളും ക്ലാസുകളും സംഘടിപ്പിച്ചു.

# ഗണിത ക്ലബ്ബ്

-ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾ വീട്ടിൽ ഒരു ഗണിത ലാബ്, മഞ്ചാടി സഞ്ചി, ഗണിത കിറ്റ് എന്നിവ തയ്യാറാക്കി.

-ഗണിത ക്വിസ്സുകൾ സംഘടിപ്പിക്കുന്നു .

കുട്ടികളിൽ ഗണിത പ്രവർത്തനങ്ങൾ എളുപ്പമാക്കുന്നതിനായി മൂർത്ത വസ്തുക്കളുപയോഗിച്ച്  കൂട്ടങ്ങളാക്കൽ,കളി നോട്ടുകൾ ഉപയോഗിച്ച് ചില്ലറയാക്കൽ, രൂപങ്ങൾ നിർമ്മിക്കൽ തുടങ്ങിയവ പോലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നു .

ഇംഗ്ലീഷ് ക്ലബ്ബ്

- ഹായ് ഇംഗ്ലീഷ്

സഭാകമ്പം ഇല്ലാതെ ഇംഗ്ലീഷ് സംസാരിക്കുന്ന തിനായി ഹായ് ഇംഗ്ലീഷ് എന്ന പേരിൽ ഒരു പ്രവർത്തനം എല്ലാ ക്ലാസുകളിലും നടത്തുന്നു. ഓരോ ദിവസവും ഓരോ കുട്ടികൾക്കാണ് അവസരം. അവർക്ക് ഇഷ്ടമുള്ള എന്തിനെയെങ്കിലും കുറിച്ച് സംസാരിക്കാം.

- എ വേർഡ് എ ഡേ

ഓരോ ദിവസവും ഓരോ ഇംഗ്ലീഷ് വാക്കുകൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു.ഓരോ ക്ലാസിലെയും ഇംഗ്ലീഷ് പാഠപുസ്തകവുമായി ബന്ധപ്പെട്ട വാക്കാണ് കൊടുക്കുന്നത്. കുട്ടികൾ ഈ വാക്കുകളുടെ അർത്ഥം കണ്ടെത്തുന്നു.ഒരാഴ്ച കഴിയുമ്പോൾ ഈ വാക്കുകൾ  കേട്ടെഴുത്ത്  ഇടുന്നു. വിജയികൾക്ക് സമ്മാനം നൽകുന്നു.

സയൻസ് ക്ലബ്ബ്

- പരീക്ഷണ, നിരീക്ഷണങ്ങൾ സംഘടിപ്പിക്കുന്നു

- ഫീൽഡ് ട്രിപ്പുകൾ നടത്തുന്നു.

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രരചന സംഘടിപ്പിച്ചു.

പോസ്റ്റർ തയാറാക്കി.

സ്കിറ്റ് അവതരിപ്പിച്ചു.

സുരക്ഷ ക്ലബ്ബ്

- സുരക്ഷ ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾകെട്ടിടം കൂടുതൽ സുരക്ഷിതമാക്കി .

-വെള്ളം ശുദ്ധീകരിക്കുന്ന വെള്ളം ശുദ്ധീകരിക്കുന്ന തിനായി ഫിൽറ്റർ  സ്ഥാപിച്ചു.

-സ്കൂൾ കെട്ടിടത്തിന് ഭീഷണിയായി  നിന്ന മരങ്ങൾ വെട്ടിമാറ്റി.

-വെള്ളക്കെട്ടുകൾ മാറ്റി പരിസരം വൃത്തിയാക്കി.

എനർജി ക്ലബ്ബ്

-ഊർജ ഊർജ സംരക്ഷണത്തിന്റെ  പ്രാധാന്യം വ്യക്തമാക്കുന്ന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

- ചിത്രരചന നടത്തി.

വിദ്യാരംഗം / സാഹിത്യ ക്ലബ്ബ്

- അക്ഷരം അറിയാത്ത കുട്ടികൾക്ക് വേണ്ടി അക്ഷരക്കളരി എന്ന പേരിൽ പ്രവർത്തനം നടത്തുന്നു.

-വായന വാരത്തോടനുബന്ധിച്ച് വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന   പ്രമുഖരുടെ ക്ലാസുകൾ സംഘടിപ്പിച്ചു.

-വായന മത്സരം നടത്തി.

- സ്കിറ്റുൾ സംഘടിപ്പിച്ചു.

- കഥ പറയൽ മത്സരം നടത്തി.

കുട്ടികളിലെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി മാസത്തിലൊരിക്കൽ എല്ലാ ക്ലാസ്സുകളിലും ബാലസഭ നടത്തുന്നു .

- ചിത്രരചനകൾ സംഘടിപ്പിക്കുന്നു.

SNVLPS - CLASSES.jpg
ONLINE SESSION.jpg

വഴികാട്ടി

  • ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.
  • ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും 4 കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ 66 കെ വി ജെട്ടി  ജങ്ക്ഷനിൽ നിന്ന്  ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Loading map...

അവലംബം