ഗവ. എൽ.പി.എസ്. കുന്നക്കാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. കുന്നക്കാൽ | |
---|---|
വിലാസം | |
കുന്നയ്ക്കാൽ വെസ്റ്റ് GOVT.L.P.S.KUNNACKAL WEST , കുന്നയ്ക്കാൽ പി.ഒ. , 682316 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1953 |
വിവരങ്ങൾ | |
ഫോൺ | 9496229366 |
ഇമെയിൽ | glpswestkunnackal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28403 (സമേതം) |
യുഡൈസ് കോഡ് | 32080900105 |
വിക്കിഡാറ്റ | Q99510064 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | മൂവാറ്റുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീകല. ഇ. |
പി.ടി.എ. പ്രസിഡണ്ട് | സർദാർജി.കെ.കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | Sani Santhosh |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ |
---|
ചരിത്രം
എറണാകുളം ജില്ല, മുവാറ്റുപുഴ താലൂക്ക്, വാളകം വില്ലേജ്, കുന്നയ്ക്കാൽ കരയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കുറവു നികത്താൻ സ്ഥലവാസികൾ കൂട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ സ്ക്കൂൾ.യാതൊരു വഴി സൗകര്യങ്ങളും ഇല്ലാതിരുന്ന ഈ സ്ഥലത്തു നിന്നും കുഞ്ഞുങ്ങളെ വാളകം ഗവ.എൽ.പി.സ്കൂളിലേക്ക് അയയ്ക്കാൻ രക്ഷിതാക്കൻ തയ്യാറായിരുന്നില്ല. 1930ൽ സ്ഥലവാസികൾ കുന്നയ്ക്കാലിൽ ഒരു കെട്ടിടം പണി ആരംഭിച്ചെങ്കിലും 1945 ലാണ് അത് പൂർത്തീ കരിക്കാൻ കഴിഞ്ഞത്. പ്രാരംഭ വിദ്യാഭ്യാസം നിലത്തെഴുത്താശാന്മാരുടെ ചുമതലയിലാണ് നടത്ത വന്നിരുന്നത്.ആദ്യം ഇണ്ടിയ്ക്കൽ നാരായണൻ നായർ എന്ന ആശാനും പിന്നീട് നൂന്നൂറ്റിൽ പൈലി എന്ന ആശാനും നിലത്തെഴുത്ത് പഠിപ്പിച്ചിരുന്നു. കുട്ടികളെ എഴുത്തിനിരുത്തുമ്പോഴുള്ള ദക്ഷിണയും നിലത്തെഴുത്ത് തീർന്ന് ഓല പഠിത്തം കഴിഞ്ഞ് പിരിയുമ്പോഴുള്ള ഗുരുദക്ഷിണയും ആയിരുന്നു അക്കാലത്തെ ശമ്പളം.
ആശാന്മാർ 2 പേരും പിരിഞ്ഞു പോയതിനു ശേഷം കെട്ടിടത്തിന്റെ സംരക്ഷണം സൺഡേ സ്കൂൾ ഏറ്റെടുത്തെങ്കിലും അതും അവിടെ നിന്ന് മാറ്റി.അങ്ങനെയിരിക്കെ കെട്ടിടം സർക്കാരിന് വിട്ടുകൊടുത്താൽ സ്കൂൾ സർക്കാരിന്റെ ചുമതലയിൽ നടത്തിക്കൊള്ളുമെന്ന അറിവിൽ ഗവൺമെന്റിനെ സമീപിച്ച് നാട്ടുകാർ അപേക്ഷ നൽകുകയും 1953 ൽ അന്നത്തെ മുവാറ്റുപുഴ എം.എൽ.എ ശ്രീ എൻ.പി.വർഗീസ്, നടുവിലേ വീട്ടിലിന്റെ ശ്രമഫലമായി കെട്ടിടം കുന്നയ്ക്കാൽ വെസ്റ്റ് ഗവ.എൽ.പി.സ്കൂൾ ആയി അനുവദിക്കുകയും ചെയ്തു.നാലു ക്ലാസ്സുകൾക്കുള്ള സ്ഥലക്കുറവുമൂലം 40' x 20' എന്ന അളവിൽ ഒരു വിംഗ് കൂടി നാട്ടുകാർ പണി തീർത്തു. പിന്നീട് എം.എൽ.എ.ഫണ്ട് , എം.പി.ഫണ്ട് എസ്.എസ്.എ.ഫണ്ട് ഇവയുടെ സഹായത്താൽ എല്ലാ വിധ സൗകര്യങ്ങളും ഏർപ്പെടുത്താൻ സാധിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- Smt SOOSI PAUL
- Smt.P.N.SUJATHA.
- Sri.M.U.YACOB.
- Smt.JANCY.T.JOHN
- Smt.ANITHA THOMAS N
- Smt.C.R.MAYADEVI
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28403
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ